Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ ഏതു പിച്ചിലും കസറും! ടെസ്റ്റിലെ ഓള്‍ടൈം 11, ഇന്ത്യക്കാര്‍ 2 പേര്‍

sachin tendulkar

ടെസ്റ്റ് ക്രിക്കറ്റില്‍ ഏതു തരത്തിലുള്ള സാഹചര്യത്തിലും, പിച്ചിലും കളിക്കാന്‍ ശേഷിയുള്ള ഒരു കിടിലന്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് വിസ്ഡന്‍. സ്പിന്നിനെ തുണയ്ക്കുന്ന ഏഷ്യയിലെ സ്ലോ പിച്ചുകളിലും പേസും ബൗണ്‍സുമുള്ള സെന രാജ്യങ്ങളിലെ പിച്ചുകളിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ളതാണ് വിസ്ഡന്‍ തിരഞ്ഞെടുത്ത ഈ ഇലവനിലുള്ളത്.

നിലവില്‍ മല്‍സര രംഗത്തുള്ള ഒരു താരം പോലും ഈ ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതു ശ്രദ്ധേയമാണ്. ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലാഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ തുടങ്ങി ഫാബ് ഫോറിലുള്ള ആരും തന്നെ തന്നെ വിസ്ഡന്റെ ഇലവനില്‍ ഇല്ല.

ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ആധിപത്യമാണ് ഓള്‍ടൈം ഇലവനില്‍ കാണാന്‍ സാധിക്കുക. 11 പേരില്‍ അഞ്ചു പേരും ഓസ്ട്രലിയക്കാരാണ്. ഇന്ത്യയുടെയും സൗത്താഫ്രിക്കയുടെയും വെസ്റ്റ് ഇന്‍ഡീസിന്റെയും രണ്ടു പേര്‍ വീതവും ഇലവനില്‍ ഇടം പിടിച്ചു. എന്നാല്‍ പാകിസ്താന്‍, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നീ മുന്‍നിര രാജ്യങ്ങളിലെ ആര്‍ക്കും ഇലവന്റെ ഭാഗമാവാന്‍ സാധിച്ചില്ല.

ഇലവനിലെ ഇന്ത്യക്കാര്‍

ഇലവനിലെ ഇന്ത്യക്കാര്‍

ലോക ഇലവനില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍ മുന്‍ ഇതിഹാസ ബാറ്റര്‍മാരായ സുനില്‍ ഗവാസ്‌കറും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ്. രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള ഇരുവരും അസാമാന്യ ബാറ്റിങ് പ്രതിഭകള്‍ കൂടിയായിരുന്നു.

ലിറ്റില്‍ മാസ്റ്ററെന്നു ലോകം വിശേഷിപ്പിച്ച ഗവാസ്‌കര്‍ ഇന്ത്യക്കായി 125 ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 34 സെഞ്ച്വറികളും 45 ഫിഫ്റ്റികളുമടക്കം 10,122 റണ്‍സെടുക്കുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 236 റണ്‍സായിരുന്നു.

സച്ചിനാവട്ടെ 200 ടെസ്റ്റുകള്‍ രാജ്യത്തിനു വേണ്ടി കളിച്ചു. ഇവയില്‍ നിന്നും 53.78 ശരാശരിയില്‍ 15,921 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. 51 സെഞ്ച്വറികളും 68 ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു. വിസ്ഡന്റെ ലോക ഇലവനില്‍ ഓപ്പണര്‍മാരില്‍ ഒരാളാണ് ഗവാസ്‌കര്‍. സച്ചിനാവട്ടെ നാലാം നമ്പറിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Also Read: തെറ്റ് എന്റേത്, സച്ചിനോടു മാപ്പു പറഞ്ഞ് വീരു! സംഭവം ലോകകപ്പിനിടെ, അറിയാം

ഇലവനിലെ മറ്റുള്ളവര്‍

ഇലവനിലെ മറ്റുള്ളവര്‍

സുനില്‍ ഗവാസ്‌കറുടെ ഓപ്പണിങ് പങ്കാളി ഓസ്ട്രലേിയയുടെ മുന്‍ താരം ബോബ് സിംപ്‌സണാണ്. മൂന്നാം നമ്പറില്‍ ഇന്ത്യയുടെ മുന്‍ കോച്ച് കൂടിയായ ഓസ്‌ട്രേലിയയുടെ മുന്‍ കോച്ച് ഗ്രെഗ് ചാപ്പലാണ് ബാറ്റിങിന് ഇറങ്ങുക. നാലാമനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങിനായി ക്രീസിലെത്തും.

അഞ്ചാം നമ്പറില്‍ ഓസ്ട്രലിയയുടെ മുന്‍ ഇതിഹാസ നായകന്‍ അലന്‍ ബോര്‍ഡറാണ്. ആറാമനായി സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ ഊഴമാണ്. ടീമിനായി വിക്കറ്റ് കാക്കുന്നതും എബിഡിയാണ്.

ഏഴാമനായി ഓസ്‌ട്രേലിയയുടെ മുന്‍ താരം അലന്‍ ഡേവിഡ്‌സണ്‍, എട്ടാം നമ്പറില്‍ സൗത്താഫ്രിക്കയുടെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നും കളിക്കും. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കേട്‌ലി ആംബ്രോസ്, ലാന്‍സ് ഗിബ്‌സ്, മുന്‍ ഓസ്‌ട്രേിലയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് എന്നിവരാണ് ഇലവനിലെ മറ്റുള്ളവര്‍.

Also Read: ടീം ഇന്ത്യയുടെ മിന്നും താരം, കെകെആറിന്റെ നായകന്‍- ശ്രേയസിന്റെ ആസ്തിയെത്ര? കോടികള്‍!

വിസ്ഡണിന്റെ ഓള്‍ടൈം ടെസ്റ്റ് ഇലവന്‍

വിസ്ഡണിന്റെ ഓള്‍ടൈം ടെസ്റ്റ് ഇലവന്‍

സുനില്‍ ഗവാസ്‌കര്‍ (ഇന്ത്യ), ബോബ് സിംപ്‌സണ്‍ (ഓസ്‌ട്രേലിയ), ഗ്രെഗ് ചാപ്പല്‍ (ഓസ്‌ട്രേലിയ), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), അലെന്‍ ബോര്‍ഡര്‍ (ഓസ്‌ട്രേലിയ), എബി ഡിവില്ലിയേഴ്‌സ് (സൗത്താഫ്രിക്ക, വിക്കറ്റ് കീപ്പര്‍), അലന്‍ ഡേവിഡ്‌സണ്‍ (ഓസ്‌ട്രേലിയ), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (സൗത്താഫ്രിക്ക), കേട്‌ലി ആംബ്രോസ് (വെസ്റ്റ് ഇന്‍ഡീസ്), ലാന്‍സ് ഗിബ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ).

Story first published: Sunday, February 26, 2023, 14:29 [IST]
Other articles published on Feb 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+