IPL 2023: റോയല്‍സ് കപ്പടിക്കില്ല! പ്ലേഓഫ് പോലുമെത്തില്ല- കരുത്ത്, വീക്ക്നെസ്, പ്രവചനം അറിയാം

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കൈയെത്തുംദൂരത്തായിരുന്നു രാജസ്ഥാന്‍ റോയല്‍സും സഞ്ജു സാംസണും രണ്ടാം കിരീടം കൈവിട്ടത്. 2008ലെ പ്രഥമ സീസണില്‍ ചാംപ്യന്മാരായതിനു ശേഷം ആദ്യമായി ഫൈനലിലെത്തിയ റോയല്‍സ് അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ഇത്തവണ കൂടുതല്‍ മികച്ച സന്നാഹവുമായിട്ടാണ് റോയല്‍സിന്റെ വരവ്. ജിടിക്കു മുന്നില്‍ അടിയറ വച്ച കിരീടം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍.
കഴിഞ്ഞ സീസണിലെ വിന്നിങ് കോമ്പിനേഷിനില്‍ വലിയ അഴിച്ചുപണികളൊന്നും റോയല്‍സ് നടത്തിയിട്ടില്ല. മാത്രമല്ല ലേലത്തില്‍ പുതിയ ചില കളിക്കാരെക്കൂടി ടീമിലേക്കു കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. ഇതു നേരത്തേയുണ്ടായിരുന്ന ചില വീക്ക്‌നെസ് മറികടക്കാന്‍ തങ്ങളെ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ടീം മാനേജ്‌മെന്റ്.
പരിക്കേറ്റ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയൊഴികെയുള്ളവരെല്ലാം പുതിയ സീസണില്‍ റോയല്‍സിനായി കളിക്കും. അവരുടെ കരുത്തും വീക്ക്‌നെസും കിരീടസാധ്യതയുമെല്ലാം വിശദമായി പരിശോധിക്കാം.

കരുത്ത്
റോയല്‍സിന്റെ ഏറ്റവും വലിയ കരുത്ത് അവരുട ടോപ്പ് ഫോര്‍ ബാറ്റിങ് നിരയാണ്. അക്കൂട്ടത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ ഇംഗ്ലണ്ട് നായകന്‍ കൂടിയായ ജോസ് ബട്‌ലറാണ്. കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടയാണ് അദ്ദേഹം. ബട്‌ലറുടെ ഓപ്പണിങ് പങ്കാളി ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാളായിരിക്കും.
മൂന്നാം നമ്പറില്‍ നായകന്‍ സഞ്ജു സാംസണെത്തുമ്പോള്‍ നാലാമനായി ഇന്ത്യന്‍ യുവതാരം ദേവ്ദത്ത് പടിക്കല്‍ കളിക്കാനാണ് സാധ്യത. ഇവരില്‍ രണ്ടു പേരെങ്കിലും മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ റോയല്‍സിനു റണ്‍സ് കണ്ടെത്താന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല.
ബൗളിങും കടലാസില്‍ വളരെ ശക്തമാണ്. പരിചയസമ്പത്തിനൊപ്പവും യുവത്വവും ചേര്‍ന്ന ബൗളിങ് ആക്രമണമാണ് റോയല്‍സിന്റേത്. ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവരായിരിക്കും ബൗളിങിലെ നിര്‍ണാക താരങ്ങള്‍

വീക്ക്നെസ്
രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ വീക്ക്‌നെസായി ചൂണ്ടിക്കാണിക്കാവുന്നത് വലിയൊരു ഓള്‍റൗണ്ടര്‍ ടീമില്‍ ഇല്ലെന്നതാണ്. മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ഒരു ഓള്‍റൗണ്ടറെ ഈ സീസണിലും അവര്‍ക്കു ടീമിലെത്തിക്കാനായില്ല.
കഴിഞ്ഞ ലേലത്തില്‍ ടീമിലേക്കു വന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ഈ കുറവ് നികത്തുമെന്ന കണക്കുകൂട്ടലിലാണ് റോയല്‍സ്. പക്ഷെ അദ്ദേഹം തിളങ്ങിയില്ലെങ്കില്‍ അതു ടീമിനു വലിയ ക്ഷീണമായി മാറിയേക്കും.
ഓള്‍റൗണ്ടറുടെ അഭാവ മാറ്റിനിര്‍ത്തിയാല്‍ റോയല്‍സിനു മറ്റു കാര്യമായ ഭീഷണികളൊന്നുമില്ല. കാരണം അവര്‍ക്ക് എല്ലാ പൊസിഷനുകളിലും ബാക്കപ്പ് താരങ്ങളുണ്ട്. ബട്‌ലര്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ ജോ റൂട്ടിനെ അവര്‍ക്കു പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരാം. അപ്പോള്‍ ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളിയായി സഞ്ജു കളിക്കും. റൂട്ട് മൂന്നാം നമ്പറിലോ, നാലാം നമ്പറിലേ ആയിരിക്കും ഇറങ്ങുക.
Also Read: തെറ്റ് എന്റേത്, സച്ചിനോടു മാപ്പു പറഞ്ഞ് വീരു! സംഭവം ലോകകപ്പിനിടെ, അറിയാം

പ്രവചനം
രാജസ്ഥാന്‍ റോയല്‍സ് വരാനിരിക്കുന്ന സീസണില്‍ ചാംപ്യന്‍മാരാവാനുള്ള സാധ്യത കുറവാണ്. പോയിന്റ് പട്ടികയില്‍ അഞ്ച്- ആറ് സ്ഥാനങ്ങള്‍ കൊണ്ടു അവര്‍ക്കു തൃപ്തിപ്പെടേണ്ടി വന്നേക്കും. കിരീടം നേടാനുള്ള ശേഷിയുണ്ടെങ്കിലും ടീമെന്ന നിലയില്‍ ഒരുമിച്ച് ക്ലിക്കാവുന്നില്ല എന്നതാണ് റോയല്‍സിന്റെ പ്രധാന പ്രശ്‌നം.
സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററാവുക നായകന്‍ സഞ്ജു സാംസണായിരിക്കും. കൂടുതല്‍ വിക്കറ്റുകള്‍ ലഭിക്കുക ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരിക്കും.
Also Read: ടീം ഇന്ത്യയുടെ മിന്നും താരം, കെകെആറിന്റെ നായകന്‍- ശ്രേയസിന്റെ ആസ്തിയെത്ര? കോടികള്‍!

സാധ്യതാ പ്ലെയിങ് ഇലവന്‍
യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, നവദീപ് സെയ്‌നി, യുസ്വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications