For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് മാന്യനല്ല, ആദ്യം കണ്ടപ്പോള്‍ തന്നെ മോശം പെരുമാറ്റം! അന്നു തുറന്നടിച്ച മോഡല്‍

സോഫിയ ഹയാത്തിന്റേതായിരുന്നു വാക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയും മോഡല്‍ സോഫിയ ഹയാത്തും തമ്മിലുള്ള പ്രണയം ഒരു സമയത്തു ഏറെ സംസാരവിഷയമായിരുന്നു. രോഹിത് ഇതേക്കുറിച്ച് ഒരിക്കല്‍പ്പോലും തുറന്നു പറഞ്ഞിട്ടില്ലെങ്കലും ബ്രേക്കപ്പിനുശേഷം സോഫിയ പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. രോഹിത് ഒരു ജെന്റില്‍മാനല്ല എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ അന്നു സോഫിയ ഉന്നയിച്ചിരുന്നു.

ഈ ബന്ധം വേര്‍പിരിഞ്ഞ ശേഷമായിരുന്നു 2015ല്‍ റിതിക സജ്‌ദേയെ രോഹിത് വിവാഹം കഴിക്കുന്നത്. നിലവില്‍ സമെയ്‌റയെന്ന ഒരു മകള്‍ ഇവര്‍ക്കുണ്ട്. രോഹിത്തും റിതികയും തമ്മിലുള്ള കുടുംബ ജീവിതം വളരെ നന്നായിട്ട് തന്നെയാണ് മുന്നോട്ടു പോവുന്നത്. ബ്രേക്കപ്പിനു ശേഷം രോഹിത്തിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സോഫിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇതേക്കുറിച്ച് അറിയാം.

ഞാന്‍ മാന്യനായ ഒരാളെ നോക്കുന്നു

ഞാന്‍ മാന്യനായ ഒരാളെ നോക്കുന്നു

ശരി, എല്ലാ അഭ്യൂഹങ്ങള്‍ക്കും അറുതിയിടാം. അതെ, ഞാനും രോഹിത് ശര്‍മയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇപ്പോള്‍ അതെല്ലം അവസാനിച്ചിരിക്കുകയാണ്. ഞാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി രോഹിത്തിനെ പ്രണയിക്കില്ല. ഇനി ഞാനൊരു ജെന്റില്‍മാനെയാണ് നോക്കുന്നത് എന്നായിരുന്നു 2012ലെ ഒരു ട്വീറ്റില്‍ സോഫിയ ഹയാത്ത് കുറിച്ചത്.

കോലിയെയും വലിച്ചിഴച്ചു

കോലിയെയും വലിച്ചിഴച്ചു

രോഹിത് ശര്‍മയുമായുള്ള ബന്ധം തകര്‍ന്ന ശേഷമുള്ള ചില വിവാദങ്ങളില്‍ വിരാട് കോലിയെയും സോഫിയ ഹയാത്ത് മനപ്പൂര്‍വ്വം വലിച്ചിട്ടിരുന്നു. താനും രോഹിത്തും തമ്മിലുളള ബന്ധത്തിലെ പല കാര്യങ്ങളും പരസ്യമാക്കുന്നതിലും അദ്ദേഹത്തെ അപമാപിക്കുന്നതിലും സോഫിയ ഒരു മടിയും കാണിച്ചിരുന്നില്ല. ചില അപകീര്‍ത്തിപരമായ ട്വീറ്റുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

Also Read: ഹാര്‍ദിക്കല്ല, അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി ശ്രേയസ് മതി! കാരണങ്ങള്‍ പറഞ്ഞ് മുന്‍ താരം

വിരാട് കൂടുതല്‍ മിടുക്കന്‍

വിരാട് കൂടുതല്‍ മിടുക്കന്‍

രോഹിത് ശര്‍മയെ ഞാന്‍ ഒഴിവാക്കാന്‍ കാരണം കളിക്കളത്തിന് അകത്തും പുറത്തും വിാരട് കോലി മികച്ച കളിക്കാരന്‍ ആയതു കൊണ്ടായിരുന്നു സോഫിയ ഹയാത്തിന്റെ ഒരു ട്വീറ്റ്.
രോഹിത് ശര്‍മയുടേത് ചെറുതാണ്, വിരാട് കോലിയുടേത് വലുതുമാണെന്നുമായിരുന്നു രോഹിത്തിനെ പരസ്യമായി അപമാനിക്കുന്ന തരത്തില്‍ സോഫിയ ട്വീറ്റ് ചെയ്തത്. പക്ഷെ സോഫിയയുടെ ഈ തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ട്വീറ്റുകളോടൊന്നും രോഹിത് പ്രതികരിച്ചിരുന്നില്ല.

ആദ്യ കൂടിക്കാഴ്ച ലണ്ടനില്‍ വച്ച്

ആദ്യ കൂടിക്കാഴ്ച ലണ്ടനില്‍ വച്ച്

രോഹിത് ശര്‍മയെ ആദ്യം കണ്ടുമുട്ടിയ സംഭവത്തെക്കുറിച്ചും ഒരിക്കല്‍ സ്‌പോട്ട് ബോയ്ക്കു (spotboye) നല്‍കിയ അഭിമുഖത്തില്‍ സോഫിയ ഹയാത്ത് വെളിപ്പെടുത്തിയിരുന്നു. ലണ്ടനിലെ ക്ലബ്ബില്‍ വച്ച് ആദ്യമായി കണ്ടപ്പോള്‍ രോഹിത് തന്നെ ചുംബിച്ചതായും ഇവര്‍ പറഞ്ഞിരുന്നു.
ലണ്ടനിലെ ഒരു ക്ലബ്ബില്‍ വച്ചായിരുന്നു രോഹിത്തിനെ ഞാന്‍ ആദ്യം കണ്ടത്. അഭിനയിച്ച ഒരു സിനിമയുടെ ജോലി പൂര്‍ത്തിയായ ശേഷം ഞാന്‍ ഇതു ആഘോഷിക്കുകയായിരുന്നു. ഞാന്‍ നൃത്തം ചെയ്യവെയാണ് സിനിമയുടെ സെറ്റിലെ ഒരു സുഹൃത്ത് രോഹിത്തിനെ പരിചയപ്പെടുത്തിയത്. ക്രിക്കറ്റ് അധികം കാണാത്തതിനാല്‍ രോഹിത്തിനെ തനിക്കു ശരിക്കും അറിയില്ലായിരുന്നുവെന്നും സോഫിയ പറഞ്ഞിരുന്നു.

Also Read: മൂന്നു മുതല്‍ ആറ് വരെ, സഞ്ജു എവിടെയും കളിക്കും! ഇഷാനെക്കൊണ്ട് ഇതൊന്നും പറ്റില്ല

രോഹിത് ചുംബിച്ചു

രോഹിത് ചുംബിച്ചു

ക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട ശേഷം രോഹിതും ഞാനും കുറച്ചു നേരം സംസാരിച്ചു. അതിനു ശേഷം ക്ലബ്ബിലെ ഒരു ആളൊഴിഞ്ഞ ഇടത്തിലേക്കു മാറുകയും ചെയ്തു. അവിടെ വച്ച് വളരെ അപ്രതീക്ഷിതമായി രോഹിത് എന്നെ ചുംബിച്ചു. അതു മനോഹരമായിരുന്നു. ശേഷം ഞങ്ങള്‍ ഒരുമിച്ച് നൃത്തം ചെയ്തതായും സോഫിയ ഹയാത്ത് അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുമായിരുന്നു.

അടുപ്പത്തെക്കുറിച്ച് സോഫിയ

അടുപ്പത്തെക്കുറിച്ച് സോഫിയ

ഞങ്ങള്‍ പരസ്പരമുള്ള അടുപ്പവും സഹവാസവും വളരെയധികം ആസ്വദിച്ചിരുന്നു. രോഹിത് നന്നായി കളിച്ചില്ലെങ്കില്‍ ആരാധകര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നതിനെക്കുറിച്ചെല്ലാം ഞങ്ങള്‍ സംസാരിക്കുമായിരുന്നു. രോഹിത് വളരെ സെന്‍സിറ്റീവ് ആയിരുന്നു. രോഹിത്തിനെക്കുറിച്ചു മാത്രമല്ല തന്നെക്കുറിച്ചും ആരാധകരുടെ പ്രതികരണങ്ങള്‍ അദ്ദേഹത്തെ ഫീല്‍ ചെയ്യിച്ചിരുന്നു. വളരെയധികം സംരക്ഷിക്കുന്ന വ്യക്തി കൂടിയായിരുന്നു രോഹിത്. ഹോട്ടലുകളിലും മുറികളിലുമെല്ലാം ഞങ്ങളെ ഒരുമിച്ച് കാണാന്‍ തുടങ്ങിയതോടെ മാധ്യമങ്ങള്‍ ഇതു കൊട്ടിഘോഷിക്കുകയും ചെയ്തു. ചിലപ്പോള്‍ ആരെങ്കലും മീഡിയക്കു ടിപ്പ് നല്‍കിയിരിക്കാം. എന്റെ മാനേജര്‍ ഇതേക്കുറിച്ച് എന്നോടു സംസാരിക്കുകയും ചെയ്തു. രോഹിത്തും ഞാനും തമ്മിലുളള ബന്ധത്തെ ഞാന്‍ ബഹുമാനിക്കുന്നതായും അതുകൊണ്ടു പരസ്യമായി പോവാന്‍ താല്‍പ്പര്യമില്ലെന്നും മാനേജരോടു പറഞ്ഞതായും സോഫിയ ഹയാത്ത് തുറന്നുപറഞ്ഞിരുന്നു.

Story first published: Wednesday, December 7, 2022, 17:22 [IST]
Other articles published on Dec 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+