Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളിങില്‍ ഞെട്ടിച്ച സച്ചിന്‍, അവസാന ഓവറില്‍ പ്രതിരോധിച്ചത് 5 റണ്‍സ്! അറിയാം

sachin-azhar

സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കു വരിക അദ്ദേഹം ബാറ്റ് കൊണ്ട് കാണിച്ച മായാജാലമായിരിക്കും. എത്രയെത്ര അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങളാണ് നാട്ടിലും വിദേശത്തുമായി അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. ബാറ്റിങില്‍ സച്ചിനെപ്പോലെ നമ്മളെ അദ്ഭുതപ്പെടുത്തിയ മറ്റു അധികം പേരില്ലെന്നു ഉറപ്പിച്ചു പറയാന്‍ കഴിയും. എന്നാല്‍ ഗംഭീര ബാറ്റര്‍ മാത്രമായിരുന്നില്ല പന്ത് കൊണ്ടും അമ്പരപ്പിക്കാന്‍ ശേഷിയുള്ള താരമായിരുന്നു സച്ചിന്‍.

പാര്‍ട്ട്‌ടൈം ബൗളറായിട്ടാണ് അദ്ദേഹത്തെ ഇന്ത്യ പരീക്ഷിച്ചിരുന്നത്. ടീമിനു പലപ്പോഴും ബ്രേക്ക്ത്രൂകള്‍ നേടിത്തരാനും സച്ചിനു സാധിച്ചിരുന്നു. സച്ചിന്റെ ഒരു അവിസ്മരണീയ ബൗളിങ് പ്രകടനത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 1993ല്‍ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന മല്‍സരത്തിലായിരുന്നു ഇത്.

അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ടീം തോല്‍വിയുടെ വക്കില്‍ നില്‍ക്കെ വലിയൊരു ചൂതാട്ടം നടത്തിയത്. അതു അപ്രതീക്ഷിത വിജയമായി മാറുകയും ചെയ്തു. ഹീറോ കപ്പില്‍ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള സെമി ഫൈനലിലായിരുന്നു സംഭവം. റണ്‍ചേസില്‍ സൗത്താഫ്രിക്ക വിജയത്തിനു അരികില്‍ നില്‍ക്കെയായിരുന്നു അസ്ഹര്‍ വലിയൊരു റിസ്‌കെടുക്കാന്‍ തീരുമാനിച്ചത്. വിശദമായി അറിയാം.

ജയിക്കാന്‍ ആറ് റണ്‍സ് മാത്രം

ജയിക്കാന്‍ ആറ് റണ്‍സ് മാത്രം

സൗത്താഫ്രിക്കയ്ക്കു അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് റണ്‍സ് മാത്രമായിരുന്നു. ഇതിഹാസ ബൗളര്‍മാരായ കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, മനോജ് പ്രഭാകര്‍ എന്നിവരെല്ലാം അപ്പോള്‍ ടീമിലുണ്ടായിരുന്നു. പക്ഷെ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 20 കാരനയ സച്ചിന്‍ ടെണ്ടുല്‍ക്കറെ പന്തേല്‍പ്പിക്കുകയായിരുന്നു.

അതുവരെ 63 മല്‍സരങ്ങള്‍ കളിച്ച സച്ചിന്റെ സമ്പാദ്യം 15 വിക്കറ്റുകള്‍ മാത്രമായിരുന്നു. പക്ഷെ ഏറെ നേരത്തെ കൂടിയാലോചനയ്ക്കു ശേഷം സച്ചിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാമെന്നു അസ്ഹര്‍ തീരുമാനിക്കുകയായിരുന്നു.

Also Read: IPL: 'പോരുന്നോ, എന്റെ കൂടെ?', റോയല്‍സിലെത്തിച്ചത് സഞ്ജു! യുവ പേസര്‍ പറയുന്നു

സച്ചിന്റെ ഓവര്‍

സച്ചിന്റെ ഓവര്‍

ഒരു റണ്‍സാണ് പൂര്‍ത്തിയാക്കാനായത്
ഒമ്പതാം നമ്പര്‍ താരം ഡേവ് റിച്ചാര്‍ഡ്‌സനായിരുന്നു 50ാം ഓവറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആദ്യബോള്‍ നേരിട്ടത്. എന്നാല്‍ ഷോട്ട് കളിച്ച ശേഷം ഡബിളിനായി ശ്രമിച്ച താരം റണ്ണൗട്ടാവുകയായിരുന്നു. ഒരു റണ്‍സാണ് പൂര്‍ത്തിയാക്കാനായത്.ഇതോടെ അവസാനത്തെ അഞ്ചു ബോളില്‍ ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്.

ഇതിഹാസ ഫാസ്റ്റ് ബൗളര്‍ അലെന്‍ ഡൊണാള്‍ഡാണ് പുതുതായി ക്രീസിലേക്കു വന്നത്. അടുത്ത മൂന്നു ബോളിലും റണ്ണെടുക്കാന്‍ അനുവദിക്കാതെ ഡൊണാള്‍ഡിനെ സച്ചിന്‍ വരിഞ്ഞുകെട്ടി.

Also Read: ഔട്ടായാല്‍ എന്നെപ്പോലെ ദേഷ്യം ആര്‍ക്കുമുണ്ടാവില്ല, 10 ബാറ്റുകളോളം പൊട്ടിച്ചു! സഞ്ജു പറയുന്നു

അവസാന രണ്ടു ബോള്‍

അവസാന രണ്ടു ബോള്‍

അവസാനത്തെ രണ്ടു ബോളില്‍ സൗത്താഫ്രിക്കയ്ക്കു ആവശ്യം അഞ്ചു റണ്‍സ്. മല്‍സരം എവിടേക്കും മാറാം. അലന്‍ ഡൊണാള്‍ഡിന്റെ ബാറ്റിങ് പങ്കാളിയായി ക്രീസിലുള്ളത് ആറാമനായ ബ്രയാന്‍ മക്മില്ലനായിരുന്നു.

സച്ചിന്റെ ഓവറിലെ അഞ്ചാമത്തെ ബോള്‍ ലോങ്ഓണിലേക്കു കളിച്ച് സിംഗിളെടുത്ത ഡൊണാള്‍ഡ് സ്‌ട്രൈക്ക് മക്മില്ലനു കൈമാറി. അംഗീകൃത ബാറ്ററായ അദ്ദേഹം സ്‌ട്രൈക്ക് നേരിടാന്‍ വന്നതോടെ ഇന്ത്യന്‍ ക്യാംപ് വീണ്ടും സമ്മര്‍ദ്ദിത്തില്‍. ജയിക്കാന്‍ അവസാന ബോളില്‍ വേണ്ടത് ബൗണ്ടറി.

ഒരു അതിവേഗ യോര്‍ക്കറായിരുന്നു അവസാന ബോളില്‍ സച്ചിന്‍ പരീക്ഷിച്ചത്. മക്മില്ലന്‍ ആഞ്ഞു വീശിയെങ്കിലും കണക്ട് ചെയ്യാനായില്ല, ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം. ബൗളിങില്‍ ഇന്ത്യയുടെ സര്‍പ്രൈസ് ഹീറോയായി മാറിയ സച്ചിന്‍ ആഹ്ലാദത്താല്‍ ആക്രോശിച്ചപ്പോള്‍ ടീമംഗങ്ങള്‍ അദ്ദേഹത്തെ പൊതിയുകയുമായിരുന്നു.

Story first published: Thursday, March 9, 2023, 10:55 [IST]
Other articles published on Mar 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+