IPL: 'പോരുന്നോ, എന്റെ കൂടെ?', റോയല്‍സിലെത്തിച്ചത് സഞ്ജു! യുവ പേസര്‍ പറയുന്നു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നിര്‍ണായക താരമായി മാറിക്കൊണ്ടിരിക്കുകയാണ് യുവ ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്‍. മധ്യപ്രദേശില്‍ നിന്നുള്ള വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ കഴിഞ്ഞ സീസണ്‍ മുതല്‍ റോയല്‍സിന്റെ ഭാഗമാണ്. കന്നി സീസണില്‍ മോശമല്ലാത്ത പ്രകടനം നടത്തിയതോടെ വരാനിരിക്കുന്ന സീസണിലും കുല്‍ദീപിനെ ടീം നിലനിര്‍ത്തിയിരിക്കുകയാണ്.
2022ലെ മെഗാ ലേലത്തിലായിരുന്നു അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു കുല്‍ദീപിനെ റോയല്‍സ് സ്വന്തമാക്കിയത്. ഏഴു മല്‍സരങ്ങളില്‍ കഴിഞ്ഞ തവണ പേസര്‍ക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുകയും ചെയ്തു. 9.42 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്. ഒരു നാലു വിക്കറ്റ് പ്രകടനവും ഇതിലുള്‍പ്പെടും.
യഥാര്‍ഥത്തില്‍ കുല്‍ദീപെന്ന താരോദയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നത് റോയല്‍സ് നായകന്‍ സഞ്ജു സാംസണിനാണ്. അദ്ദേഹത്തിന്റെ പിന്തുണയും സഹായവും ഇല്ലായിരുന്നെങ്കില്‍ പേസര്‍ക്കു റോയല്‍സിന്റ ഭാഗമാവാന്‍ സാധിക്കില്ലായിരുന്നു. സഞ്ജു എങ്ങനെയാണ് റോയല്‍സിലേക്കു തനിക്കു അവസരമൊരുക്കിയതെന്നു കുല്‍ദീപ് ഒരിക്കല്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് വിശദമായി അറിയാം.

മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം
മുഷ്താഖ് അലി ട്രോഫിയില്‍ ഞങ്ങളുടെ അവസാന ലീഗ് മല്‍സരം കേരളത്തിനെതിരായിരുന്നു. ഡല്‍ഹിയായിരുന്നു മല്‍സരത്തിനു വേദിയായത്. സഞ്ജു ഭായ് (സഞ്ജു സാംസണ്‍) അപ്പോള്‍ കേരള ടീമിലുണ്ടായിരുന്നു.
എന്റെ ബൗളിങ് അദ്ദേഹം ശ്രദ്ധിക്കുകയും എന്നെ സമീപിക്കുകയുമായിരുന്നു. ഞാന്‍ കളിയിലൊരു യോര്‍ക്കര്‍ എറിഞ്ഞിരുന്നു, ലെങ്ത്ത് ബോളായിരുന്നു അത്. മല്‍സരശേഷം സഞ്ജു എന്റെയടുത്തേക്ക് വരികയും നിനക്ക് സ്ലോ ബോളുകളും ചെയ്യാന്‍ കഴിയുമോയെന്നു ചോദിക്കുകയുമായിരുന്നുവെന്നു കുല്‍ദീപ് സെന്‍ വെളിപ്പെടുത്തുന്നു.
Also Read: IND vs AUS: നാലാമങ്കത്തില്‍ ഓസീസിനെ അക്ഷര്‍ തീര്‍ക്കും! കാരണം ഈ റെക്കോര്‍ഡ്

ബൗളിങിനെ പ്രശംസിച്ചു
ബൗളിങില്‍ എന്റെ വേഗതയെ സഞ്ജു ഭായ് പ്രശംസിക്കുകയായിരുന്നു. സ്ലോ ബോളുകളും ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളുകളും എനിക്കു നന്നായി വഴങ്ങുമെന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ഇതു സഞ്ജുവിനെ വളരെയധികം ആകര്‍ഷിക്കുകയും ചെയ്തു.
നീ വളരെ നന്നായി ബൗള്‍ ചെയ്തു. ഞാന്‍ ഒരു നമ്പര്‍ തരാം. രാജസ്ഥാന്‍ റോയല്‍സില്‍ ട്രയല്‍സിനു അവസരവും നല്‍കാമെന്നു അദ്ദേഹം പറയുകയായിരുന്നുവെന്നും കുല്‍ദീപ് സെന്‍ വിശദീകരിച്ചു.
Also Read: IND vs AUS: സ്പിന്നിനൊപ്പം കറങ്ങുന്ന കോലി! രക്ഷപ്പെടാന്‍ മൂന്ന് വഴികള്‍, നോക്കാം

സഞ്ജുവിനെ കോണ്‍ടാക്ട് ചെയ്തു
മുഷ്താഖ് അലി ട്രോഫിക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തി 2-4 ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ സഞ്ജു ഭായ്ക്ക് ഞാന്‍ മെസേജ് ചെയ്തു. തുടര്‍ന്നു അദ്ദേഹം എനിക്കു റോമി സാറിന്റെ ഫോണ്‍ നമ്പര്‍ അയച്ചു തരികയും ചെയ്തു.
ഞാന്‍ ഉടന്‍ തന്നെ അദ്ദേഹത്തെ വിളിച്ചു. നിന്റെ നമ്പര്‍ എന്റെ പക്കലുണ്ടെന്നായിരുന്നു റോമി സാര്‍ പറഞ്ഞത്. റോയല്‍സില്‍ ട്രയല്‍സില്‍ പങ്കെടുക്കാനുള്ള തിയ്യതിയും സമയവും അദ്ദേഹം എന്നെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഞാന്‍ ട്രയല്‍സിനെത്തിയത്. ട്രയല്‍സില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുകയും ചെയതു. ഇതേ തുടര്‍ന്നാണ് മെഗാ ലേലത്തില്‍ റോയല്‍സ് തന്നെ ടീമിലെത്തിച്ചതെന്നും കുല്‍ദീപ് സെന്‍ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്‍ റോയല്‍സിലെ മികച്ച പ്രകടനം ഇന്ത്യന്‍ എ ടീമിലേക്കും പിന്നാലെ സീനിയര്‍ ടീമിലേക്കും പേസര്‍ക്കു വഴി തുറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശുമായുള്ള ഏകദിനത്തിലൂടെ കുല്‍ദീപ് ഇന്ത്യക്കായി അരങ്ങേറുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications