ഇയാന്‍ ചാപ്പലിനോട് സച്ചിന്‍ കയര്‍ത്തു!, പ്രശ്‌നം ഗ്രേഗ് ചാപ്പല്‍, വിവാദമായ സംഭവമിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പരിശീലകന്മാരില്‍ ഏറ്റവും വിവാദം സൃഷ്ടിച്ച പരിശീലകനാണ് ഗ്രേഗ് ചാപ്പല്‍. ടീമിനുള്ളില്‍ അടിക്കടി വരുത്തിയ പരീക്ഷണങ്ങളും സീനിയര്‍ താരങ്ങളെ തഴഞ്ഞുകൊണ്ടുള്ള നിലപാടുകളുമെല്ലാം വലിയ വിവാദമായിരുന്നു. മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയും ഗ്രേഗ് ചാപ്പലും തമ്മിലുള്ള അഭിപ്രായ ഭിന്നതയും ഗാംഗുലിക്ക് ടീമില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നതുമെല്ലാം ഇന്ത്യന്‍ ആരാധകര്‍ മറക്കാത്ത ചരിത്രം.

ചാപ്പലിന്റെ രീതികളോട് ടീമിലെ മുതിര്‍ന്ന താരമായ സച്ചിന്‍ ടെണ്ടുല്‍ക്കറിനടക്കം കടുത്ത എതിര്‍പ്പുണ്ടായിരുന്നു. പൊതുവേ ശാന്തശീലനായ സച്ചിന്‍ ഗ്രേഗ് ചാപ്പലിന്റെ പേരില്‍ അദ്ദേഹത്തിന്റെ സഹോദരനും മുന്‍ ഓസ്‌ട്രേലിയന്‍ നായകനുമായ ഇയാന്‍ ചാപ്പലിനോട് ഉടക്കുന്ന സാഹചര്യം പോലും ഉണ്ടായി. ടൈംസ് ലിറ്റ് ഫെസ്റ്റില്‍ മുന്‍ ഇന്ത്യന്‍ പരിശീലകനായ ഗ്രേഗ് ചാപ്പലിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം സച്ചിന്‍ തുറന്ന് പറഞ്ഞിരുന്നു. സച്ചിന്‍ പതിവ് ശാന്തതിലായിരുന്നില്ല അന്ന്. സച്ചിന്റെ വാക്കുകള്‍ ഇയാന്‍ ചാപ്പലിനെയും പ്രകോപിപ്പിച്ചു.

അതിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ പരിശീലിക്കുന്ന ജിമ്മിലും സച്ചിനും ഇയാന്‍ ചാപ്പലും നേര്‍ക്കുനേര്‍ എത്തുന്ന സാഹചര്യം ഉണ്ടായി. അവിടെ വെച്ച് സച്ചിനെ പ്രകോപിപ്പിക്കാന്‍ ഇയാന്‍ ശ്രമിച്ചപ്പോള്‍ സച്ചിന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു 'എല്ലാത്തിനും കാരണം നിങ്ങളുടെ സഹോദരന്‍ ഗ്രേഗ് ചാപ്പലാണ്. അവനാണ് എല്ലാ പ്രശ്‌നങ്ങളും സൃഷ്ടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിനെ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും പിന്നോട്ടടിപ്പിച്ചു'- സച്ചിന്‍ പറഞ്ഞു.
ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ 'വേറെ ലെവല്‍', ഈ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി

ഗ്രേഗ് ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായിരിക്കുന്ന സമയത്താണ് ഇര്‍ഫാന്‍ പഠാനെ മൂന്നാം നമ്പറിലും ഓപ്പണിങ്ങിലുമെല്ലാം പരീക്ഷിച്ചത്. അതുവരെ ഇന്ത്യ നടന്നു ശീലിച്ചതുപോലെയായിരുന്നില്ല ചാപ്പലിന്റെ കീഴിലെ രീതികള്‍. നിരവധി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നു എന്നതാണ് ചാപ്പല്‍ പരിശീലകനായിരുന്നപ്പോഴുള്ള ഗുണപരമായ കാര്യം. സുരേഷ് റെയ്‌ന, എംഎസ് ധോണി എന്നിവരെല്ലാം വളര്‍ന്നുവരാന്‍ ചാപ്പലിന്റെ രീതികള്‍ സഹായിച്ചിട്ടുണ്ടെന്ന് പറയാം.

കഴിഞ്ഞിടെ ചാപ്പലിനെ റെയ്‌ന പ്രശംസിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന്റെ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതുകയും വിദേശ മൈതാനത്തടക്കം ശക്തമായ തിരിച്ചുവരവിന് ഊര്‍ജ്ജം നല്‍കുകയും ചെയ്തത് ചാപ്പലാണെന്നാണ് റെയ്‌ന പ്രശംസിച്ചത്. പണ്ടൊക്കെ റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യക്ക് ആശങ്കകള്‍ ഏറെയായിരുന്നെങ്കിലും അത് മാറ്റി ശക്തമായി പോരാടാന്‍ പഠിപ്പിച്ചത് ചാപ്പലായിരുന്നുവെന്നും റെയ്‌ന അഭിപ്രായപ്പെട്ടു. എംഎസ് ധോണിക്കും ചാപ്പലിനെക്കുറിച്ച് മോശമായ അഭിപ്രായമില്ല.
വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

എന്നാല്‍ സച്ചിന്‍, സെവാഗ്, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ തുടങ്ങിയ ഇന്ത്യയുടെ സീനിയേഴ്‌സിനൊക്കെ ദഹിക്കാത്ത ശൈലിയായിരുന്നു ചാപ്പലിന്റേത്. അതുകൊണ്ട് തന്നെ അദ്ദേഹം പരിശീലകനായിരുന്നപ്പോള്‍ സീനിയേഴ്‌സിന്റെ പ്രകടന നിലവാരവും താഴോട്ട് പോയിരുന്നു. ഏകദിന ലോകകപ്പിലടക്കം ഇന്ത്യ തകര്‍ന്നടിഞ്ഞതോടെയാണ് ചാപ്പലിനെ ഇന്ത്യ ഒഴിവാക്കിയത്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കേഴ്സ്റ്റന്റെ കീഴിലാണ് ഇന്ത്യ പിന്നീട് പഴയ രീതിയിലേക്കെത്തിയത്. ചിട്ടയോടെ ടീമിനെ വാര്‍ത്തെടുത്ത അദ്ദേഹം 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിലേക്കും ഇന്ത്യയെ എത്തിച്ചു. ഇന്ത്യയെ പരിശീലിപ്പിച്ച ഏറ്റവും മോശം വിദേശ പരിശീലകനെന്ന് കൂടുതല്‍ പേരും ചാപ്പലിനെ അഭിപ്രായപ്പെടുമ്പോള്‍ ഏറ്റവും മികച്ച പരിശീലകനായി ഗാരി കേഴ്സ്റ്റനെയാവും കൂടുതല്‍ ആളുകളും പറയുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications