Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തറിന്റെ പന്ത് സച്ചിന്‍ കണ്ണടച്ചാണ് കളിച്ചത്, ഞാന്‍ കണ്ടതാണ്! ആസിഫ് അന്ന് പറഞ്ഞത്

1

ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്ന വഴികളിലെല്ലാം ചരിത്രം രചിച്ച മഹാ പ്രതിഭ. ഇതിഹാസമെന്ന് വിളിക്കപ്പെട്ട ബൗളര്‍മാരെല്ലാം സച്ചിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞിട്ടുണ്ട്. ഒരു കാലത്ത് സച്ചിനെ വെല്ലുവിളിച്ചവരെല്ലാം പിന്നീട് സച്ചിന്റെ ആരാധകരായി മാറിയിരുന്നു എന്നതിന് ചരിത്രം സാക്ഷി.

ഒരു കാലത്ത് പേസ് ബൗളിങ്ങുകൊണ്ട് വിറപ്പിച്ചവനാണ് പാകിസ്താന്റെ ഷുഹൈബ് അക്തര്‍. നല്ല വേഗമുള്ള അക്തറുടെ പന്തുകള്‍ പലരുടേയും ഉറക്കം കെടുത്തിയിരുന്നുവെന്ന് തന്നെ പറയാം. അക്തറിന്റെ പന്തിനെ സച്ചിന്‍ ഭയപ്പെട്ടിരുന്നുവെന്ന് പല പാക് താരങ്ങളും വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതെല്ലാം ഇന്ത്യന്‍ ആരാധകര്‍ പരിഹസിച്ച് തള്ളുകയാണുണ്ടായത്. ഷാഹിദ് അഫ്രീദി, അബ്ദുല്‍ റസാഖ് എന്നിവരെല്ലാം സച്ചിന് അക്തറിനെ പേടിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആസിഫും സച്ചിന്‍ അക്തറിനെ ഭയപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയുണ്ടായി.

താന്‍ കണ്ട കാര്യത്തെക്കുറിച്ചാണ് അന്ന് ആസിഫ് വെളിപ്പെടുത്തിയത്. അക്തറിന്റെ പന്ത് സച്ചിന്‍ നേരിട്ടതിനെക്കുറിച്ച് ആസിഫ് പറഞ്ഞത് എന്താണെന്നറിയാം.

സച്ചിന്‍ ഭയപ്പെട്ട് കണ്ണടച്ചു

സച്ചിന്‍ ഭയപ്പെട്ട് കണ്ണടച്ചു

ഞങ്ങള്‍ ആദ്യം പന്തെറിയുകയായിരുന്നു. ഷൊഹൈബ് അക്തര്‍ അസാധ്യ വേഗത്തിലാണ് ആ മത്സരത്തില്‍ പന്തെറിഞ്ഞത്. സച്ചിന്‍ സ്‌ട്രൈക്കില്‍ നിന്ന് പ്രയാസപ്പെടുന്നത് കണ്ടു. സച്ചിന്‍ അക്തറിന്റെ പന്തിനെ കണ്ണടച്ച് നേരിടുന്നത് ഞാനും സ്‌ക്വയര്‍ ലെഗില്‍ നിന്ന അംപയറും കണ്ടതാണ്.

അക്തറിന്റെ ബൗണ്‍സറില്‍ സച്ചിന്‍ വിറക്കുന്നത് കണ്ടു. ഇന്ത്യയെ ഒന്നാം ഇന്നിങ്‌സില്‍ 240 റണ്‍സ് പോലുമെടുക്കാന്‍ ഞങ്ങള്‍ സമ്മതിച്ചില്ല. ആ മത്സരം ഞങ്ങള്‍ ജയിക്കുകയും ചെയ്തു'-ആസിഫ് 2006ലെ ടെസ്റ്റിലെ സംഭവത്തെക്കുറിച്ച് യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു.

എന്നാല്‍ സച്ചിന്‍ അക്തറിനെ ഭയപ്പെട്ടിരുന്നുവെന്നത് പാക് താരങ്ങളുടെ തോന്നല്‍ മാത്രമായിരുന്നുവെന്നതാണ് വസ്തുത. കാരണം അക്തറിനെതിരേ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സച്ചിന്‍. 41.60 ശരാശരിയില്‍ 416 റണ്‍സാണ് സച്ചിന്‍ അക്തറിനെതിരേ നേടിയത്. സച്ചിനെ അഞ്ച് തവണയാണ് അക്തര്‍ പുറത്താക്കിയത്.

Also Read: WTC 2023: അശ്വിന്‍ വേണ്ട! കീപ്പര്‍ സര്‍പ്രൈസ്, ഫൈനലില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച് അക്തര്‍

സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച് അക്തര്‍

സച്ചിനോട് ആദരവുള്ള താരമാണ് അക്തറെങ്കിലും കളത്തിലേക്കെത്തിയാല്‍ ഇത് കാട്ടാറില്ല. വിക്കറ്റിനായി ഏതറ്റംവരെയും പോകുന്ന താരമാണ് അക്തര്‍. പ്രകോപിപ്പിക്കാന്‍ മിടുക്കനായ അക്തര്‍ അന്ന് സച്ചിന്റെ വിക്കറ്റ് നേടണമെന്ന ഉറച്ച വാശിയിലായിരുന്നു.

ഇതിനായി സച്ചിനെതിരേ വേഗത്തില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാന്‍ സാധിക്കാതെ വന്നതോടെ സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ അക്തര്‍ ശ്രമിച്ചു. ശരീരം ലക്ഷ്യമാക്കി തുടരെ ബൗണ്‍സര്‍ എറിഞ്ഞു. അതിവേഗത്തിലുള്ള ബൗണ്‍സറുകള്‍ സച്ചിനെ ശരിക്കും പ്രയാസപ്പെടുത്തി.

അക്തറിന്റെ ബൗണ്‍സറുകള്‍ സച്ചിനെ പരിക്കേല്‍പ്പിക്കാനുള്ള സാധ്യത കൂടിയപ്പോള്‍ അന്നത്തെ പാകിസ്താന്‍ നായകനായ ഇന്‍സമാം ഉല്‍ഹഖ് ഇടപെട്ട് അക്തറിനെ പിന്തിരിപ്പിക്കുകയായിരുന്നു. വിരമിച്ച ശേഷവും സച്ചിനോട് വലിയ ബഹുമാനം കാട്ടുന്ന താരമാണ് അക്തര്‍.

Also Read: IND vs AUS: വീണ്ടും ക്യാച്ച് വിട്ടു, ഭരത് എന്താണ് കാട്ടുന്നത്! തലയില്‍ കൈവെച്ച് രോഹിത്

ആസിഫ് സച്ചിന്റെ ആരാധകന്‍

ആസിഫ് സച്ചിന്റെ ആരാധകന്‍

പാകിസ്താന്‍ താരമായിരുന്ന ആസിഫ് സച്ചിന്റെ കടുത്ത ആരാധകന്‍ കൂടിയാണ്. സച്ചിനോടുള്ള ഇഷ്ടം ആസിഫ് പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്. ഓള്‍ സ്റ്റാര്‍ സീരിസില്‍ സച്ചിനൊപ്പം കളിക്കാന്‍ അവസരം ലഭിച്ചതിനെ ഭാഗ്യമായാണ് ആസിഫ് കരുതുന്നത്. 2004ലെ കൊല്‍ക്കത്ത ടെസ്റ്റില്‍ സച്ചിന്റെ വിക്കറ്റ് നേടാനായത് കരിയറിലെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

നല്ല ഉയരക്കൂടുതലുള്ള ആസിഫ് സ്വിങ്ങിലൂടെയാണ് വിസ്മയിപ്പിച്ചിരുന്നത്. ഒരു കാലത്ത് എല്ലാ ബാറ്റ്‌സ്മാന്‍മാരെയും പ്രയാസപ്പെടുത്താനും അദ്ദേഹത്തിനായിരുന്നു. ഇന്ത്യയുടെ ഇര്‍ഫാന്‍ പഠാന്‍ ഹാട്രിക് വിക്കറ്റ് നേടിയ മത്സരത്തില്‍ പാകിസ്താന് വമ്പന്‍ ജയം നേടിക്കൊടുത്തത് ആസിഫായിരുന്നു.

ഏഴ് വിക്കറ്റുമായി തിളങ്ങിയ ആസിഫ് സച്ചിനെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താക്കിയിരുന്നു. വലിയ കരിയര്‍ പ്രതീക്ഷിക്കപ്പെട്ട താരമാണെങ്കിലും ഒത്തുകളി കേസില്‍ അകപ്പെട്ടതോടെ ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്നു. ഇപ്പോള്‍ യുട്യൂബ് ചാനലിലൂടെ മത്സരം വിലയിരുത്താന്‍ ആസിഫ് സജീവമായുണ്ട്.

Story first published: Monday, March 13, 2023, 11:21 [IST]
Other articles published on Mar 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+