സച്ചിന്റെ മുഖത്ത് ആഞ്ഞടിച്ചു! അത് സച്ചിന്റെ കരിയറിനെ മാറ്റിമറിച്ചു- സംഭവം ഇതാണ്

മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന സൂപ്പര്‍ താരം. നടന്ന വഴികളിലെല്ലാം ചരിത്രം രചിച്ച ഇതിഹാസം. സച്ചിനോളം മികവുള്ള ബാറ്റ്‌സ്മാനെ ഇന്നോളം ക്രിക്കറ്റ് ലോകം കണ്ടിട്ടില്ലെന്ന് പറയാം. 24 വര്‍ഷത്തോളം ലോകക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കാന്‍ സച്ചിനായി.
ഇന്ത്യയില്‍ മാത്രം ഒതുങ്ങാതെ വിദേശത്തും മികച്ച റെക്കോഡുകളോടെ സച്ചിന്‍ കൈയടി നേടി. കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി റെക്കോഡുകളൊക്കെ ഇപ്പോഴും സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ കിടക്കുന്നു. തലമുറകളോടം പിന്തുടരുന്ന ക്രിക്കറ്റ് പാരമ്പര്യം സൃഷ്ടിച്ചവനാണ് സച്ചിനെന്ന് പറയാം.
സച്ചിനെ ക്രിക്കറ്റിന്റെ ഇതിഹാസമാക്കി മാറ്റിയത് പ്രകടനം മാത്രമല്ല. അദ്ദേഹത്തിന്റെ സ്വഭാവം എല്ലാവര്‍ക്കും മാതൃകയായിരുന്നു. എല്ലാവരാലും ആദരിക്കപ്പെടുന്ന സച്ചിന്‍ കരിയറില്‍ ടെന്നിസ് എല്‍ബോ ഉള്‍പ്പെടെയുള്ള വലിയ പ്രതിസന്ധികളെ മറികടന്ന് കരിയറില്‍ വിജയം നേടിയെടുത്തയാളാണ്.
സച്ചിന്റെ കരിയര്‍ ആസ്പദമാക്കി ഇതിനോടകം ആത്മകഥയും സിനിമയുമെല്ലാം ഇറങ്ങിയിട്ടുമുണ്ട്. എന്നാല്‍ സച്ചിനെ സച്ചിനാക്കി മാറ്റിയ പരിശീലകന്‍ രമാകാന്ദ് അച്ഛരേക്കറുടെ അടിയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. സച്ചിന്റെ കരിയര്‍ മാറ്റിമറിച്ച മുഖത്തേറ്റ അടിയെക്കുറിച്ചറിയാം.

ഫൈനല്‍ മത്സരം കാണാന്‍ പോയി
ചെറുപ്പം മുതല്‍ ക്രിക്കറ്റിനെ കഠിനമായി ഇഷ്ടപ്പെട്ടിരുന്ന സച്ചിന്‍ മത്സരങ്ങള്‍ കാണാനും വളരെയധികം താല്‍പര്യം കാട്ടിയിരുന്നു. മുംബൈയിലെ പ്രമുഖ ക്രിക്കറ്റ് ടൂര്‍ണമെന്റായി ഹാരിസ് ഷീല്‍ഡിന്റെ ഫൈനല്‍ മത്സരം അന്ന് മുംബൈയില്‍ നടക്കുന്നു.
പതിവായി പരിശീലനം നടത്തുന്ന സച്ചിന്‍ അന്ന് സ്‌കൂള്‍ വിട്ട് നാല് മണിക്ക് വീട്ടില്‍ തിരിച്ചെത്തിയ ശേഷം പരിശീലനത്തിന് പോകാതെ ഹാരിസ് ഷീല്‍ഡ് ഫൈനല്‍ കാണാന്‍ പോയി. ശര്‍ദര്‍ശ്രം ഇംഗ്ലീഷ് മീഡിയം- മറാഠി മീഡിയവും തമ്മിലായിരുന്നു ഫൈനല്‍ മത്സരം.
സച്ചിന്‍ സ്‌കൂള്‍ വിട്ട് വന്നതിന് ശേഷം അദ്ദേഹത്തിനായി പരിശീലന മത്സരം പരിശീലകന്‍ രമാകാന്ദ് എന്നും ഒരുക്കിയിരുന്നു. എന്നാല്‍ അന്ന് പരിശീലന മത്സരം ഒഴിവാക്കി സച്ചിന്‍ സുഹൃത്തിനൊപ്പം ഫൈനല്‍ മത്സരം കാണാന്‍ പോയി.

മത്സരത്തിനിടെ രമാകാന്ദിനെ കണ്ടു
അവിടെവെച്ച് സച്ചിന്‍ രമാകാന്ദിനെ കണ്ടു. അദ്ദേഹത്തോട് ഗുഡ് ഈവനിങ്ങ് പറഞ്ഞ് സച്ചിന്‍ മത്സരത്തില്‍ മുഴുകി. സച്ചിന്‍ പരിശീലനം മുടക്കിയാണ് മത്സരം കാണാന്‍ പോയതെന്ന് രമാകാന്ദിന് മനസിലായി. എന്നിട്ടും എങ്ങനെ ഇന്നത്തെ മത്സരത്തില്‍ കളിച്ചുവെന്നാണ് സച്ചിനോട് രമാകാന്ദ് ചോദിച്ചത്.
സച്ചിന്‍ പറഞ്ഞത് ഫൈനല്‍ മത്സരം കാണാനായി പരിശീലന മത്സരത്തിന് പോയില്ലെന്നാണ്. പറഞ്ഞ് മുഴുവിപ്പിക്കും മുമ്പ് സച്ചിന്റെ മുഖത്ത് രമാകാന്ദ് ആഞ്ഞടിച്ചു. സച്ചിന്റെ കൈയിലുണ്ടായിരുന്ന ഭക്ഷണ പൊതിയും മറ്റും നിലത്തുവീണ് ചിതറി.
ആ സമയത്ത് രമാകാന്ദ് പറഞ്ഞത് മറ്റ് ഹീറോകള്‍ക്ക് വേണ്ടി കൈയടിക്കേണ്ടവനല്ല സച്ചിനെന്നും മറ്റുള്ളവരെപ്പോലെ കൈയടിപ്പിക്കുന്ന രീതിയില്‍ കളിക്കണമെന്നുമാണ്. സച്ചിന്റെ ചിന്തകളെ മാറ്റിയെഴുതിയ അടിയായിരുന്നു അത്. അതിന് ശേഷമാണ് സച്ചിന്‍ ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവമായി കാണാന്‍ തുടങ്ങിയത്.
Also Read: ക്രിക്കറ്റ് ലോകം കണ്ട വലിയ ചതി! സെവാഗിന്റെ സെഞ്ച്വറി നിഷേധിച്ചു- ഓര്‍മയുണ്ടോ?

കഠിനമായി പരിശീലനം നടത്തി
അന്ന് മുതല്‍ സച്ചിന്‍ ഒരു തവണ പോലും പരിശീലനം മുടക്കിയില്ല. കൂടാതെ കൂടുതല്‍ ശക്തമായ പരിശീലനമാണ് കാഴ്ചവെച്ചത്. അതിന് ശേഷം ഒരു തവണ പോലും മറ്റൊരു ക്രിക്കറ്റ് മത്സരത്തിനായി പോയി സച്ചിന്‍ കൈയടിച്ചിട്ടില്ല. എല്ലാവരും കൈയടിക്കുക മാത്രമല്ല നെഞ്ചേറ്റുന്ന താരമായി സച്ചിന്‍ മാറുകയും ചെയ്തു.
ക്രിക്കറ്റിലെ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക് സച്ചിന്റെ കരിയര്‍ മാറി. സച്ചിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാണ് രമാകാന്ദിനുള്ളത്. സൂപ്പര്‍ താരമായ ശേഷവും അദ്ദേഹത്തെ കാണാന്‍ സച്ചിന്‍ വരുമായിരുന്നു.
അധ്യാപക ദിനത്തില്‍ രമാകാന്ദിന്റെ പാദപൂജ ചെയ്യാന്‍ സച്ചിന്‍ പതിവായി എത്തുമായിരുന്നു. സച്ചിന്റെ മികവിനെ ചെറുപ്പത്തില്‍ത്തന്നെ രമാകാന്ദ് തിരിച്ചറിയുകയും വിട്ടുവീഴ്ചയില്ലാതെ പരിശീലനം നല്‍കുകയും ചെയ്തതോടെയാണ് സച്ചിന്‍ ഇന്നത്തെ നിലയിലേക്കെത്തിയതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications