സിഎസ്‌കെ ഐപിഎല്ലിലെ ഒറ്റയാന്‍!! മറ്റാര്‍ക്കുമില്ലാത്ത ഒന്നുണ്ട്, ചൂണ്ടിക്കാട്ടി റെയ്‌നയും അശ്വിനും
ചെന്നൈ: ഐപിഎല്ലിന്റെ ചരിത്രത്തില്‍ കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സിന് അവകാശപ്പെട്ടെതാണെങ്കിലും മറ്റെല്ലാ കാര്യത്തിലും ഒരുപടി മുകളില്‍ നില്‍ക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ നാലു തവണ ഐപിഎല്‍ ട്രോഫി കൈക്കലാക്കിയപ്പോള്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ മൂന്നു തവണ ചാംപ്യന്‍മാരായിട്ടുണ്ട്.
എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ നടന്ന എല്ലാ സീസണുകളിലും പ്ലേഓഫിലെത്തുകയും ഏറ്റവുമധികം തവണ ഉഫൈനല്‍ കളിക്കുകയും ചെയ്ത ടീമെന്ന റെക്കോര്‍ഡ് സിഎസ്‌കെയുടെ പേരിലാണ്. ഐപിഎല്ലില്‍ സിഎസ്‌കെയും മറ്റു ഫ്രാഞ്ചൈസികളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുകയാണ് നിലവില്‍ ടീമില്‍ അംഗമായ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും മറ്റൊരു മുന്‍ താരം ആര്‍ അശ്വിനും. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നായകന്‍ എംഎസ് ധോണിയാണ് സിഎസ്‌കെയും മറ്റു ഫ്രാഞ്ചൈസികളും തമ്മിലുള്ള മുഖ്യ വ്യത്യാസമെന്നു അശ്വിന്‍ അഭിപ്രായപ്പെട്ടു. സിഎസ്‌കെയില്‍ ധോണിയുടെ സാന്നിധ്യം ടീമംഗങ്ങള്‍ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മഹി ഭായി ടീമിലുള്ളതിനാല്‍ മറ്റു താരങ്ങള്‍ക്കൊന്നും സമ്മര്‍ദ്ദമില്ലാതെ കളിക്കാം. ധോണിയുടെ മികച്ച വിജയ റെക്കോര്‍ഡ് തന്നെയാണ് ടീമംഗങ്ങളുടെ സമ്മര്‍ദ്ദമകറ്റുന്നതെന്നും അശ്വിന്‍ വിലയിരുത്തി.

ധോണി തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്തെന്ന് റെയ്‌നയും സമ്മതിക്കുന്നു. ടീമിലെ ഓരോ താരത്തിന്റെയും എല്ലാ കാര്യങ്ങളിലും ഫ്രാഞ്ചൈസി ഇടപെടാറുണ്ട്. താരങ്ങളുടെ കുടുംബകാര്യങ്ങളും ശ്രദ്ധിക്കുന്നവരാണ് സിഎസ്‌കെ. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയത് കിരീടവിജയത്തോടെ ആഘോഷിച്ചപ്പോള്‍ ഇങ്ങനെയാണ് അനുഭവപ്പെട്ടത്. അന്നു കുടുംബാഗങ്ങളെല്ലാം അവിടെ സന്നിഹിതരായിരുന്നു. കുട്ടികള്‍ കളിക്കുന്നുണ്ടായിരരുന്നു. ഞങ്ങള്‍ നിരവധി മല്‍സരങ്ങളില്‍ കളിക്കുന്നവരാണ്, ഒരുപാട് യാത്രകളും ചെയ്യേണ്ടിവരും. അപ്പോള്‍ കുട്ടികള്‍ ഒപ്പമുണ്ടാവുന്നത് വളരെ ശാന്തരാവാന്‍ സഹായിക്കുന്നതായും റെയ്‌ന വിശദമാക്കി.

പ്രായമുള്ള താരങ്ങളെ അമിതമായി ആശ്രയിക്കുന്ന ടീമെന്ന് നേരത്തേ തന്നെ പരിഹാസം നേരിടുന്ന ടീമാണ് സിഎസ്‌കെ. എന്നാല്‍ സിഎസ്‌കെയുടെ ഈ സീനിയര്‍ പ്രേമത്തെ അനുകൂലിച്ചിരിക്കുകയാണ് അശ്വിന്‍.
നേരത്തേ യുവതാരങ്ങളുടെ ക്രിക്കറ്റെന്നായിരുന്നു ടി20യെക്കുറിച്ച് ആളുകള്‍ സംസാരിച്ചിരുന്നത്. എന്നാല്‍ പരിചയസമ്പത്തുള്ള താരങ്ങളുണ്ടെങ്കില്‍ മാത്രമേ ടി20യില്‍ നേട്ടം കൊയ്യാന്‍ സാധിക്കൂയെന്ന് ഇത്രയും കാലത്തെ അനുഭവസമ്പത്ത് തനിക്കു ബോധ്യമാക്കി തന്നു. ഇപ്പോള്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന പല താരങ്ങളും അനുഭവസമ്പത്തുള്ള സീനിയര്‍ കളിക്കാരാണെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

ഐപിഎല്ലില്‍ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയോടൊപ്പമുള്ള താരങ്ങളാണ് റെയ്‌നയും അശ്വിനും. റെയ്‌ന ഇപ്പോഴും സിഎസ്‌കെയോടൊപ്പമുള്ളപ്പോള്‍ അശ്വിന്‍ നേരത്തേ ടീം വിട്ടു. കഴിഞ്ഞ രണ്ടു സീസണുകളിലും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന സ്പിന്നര്‍ പുതിയ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ്.
ധോണിയെക്കൂടാതെ സിഎസ്‌കെയുടെ നിര്‍ണായക താരങ്ങളിലൊരാളെന്നാണ് റെയ്‌ന ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടൂര്‍ണമെന്റില്‍ 193 മല്‍സരങ്ങളില്‍ നിന്നും 5386 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications