Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിമര്‍ശിച്ചോളൂ, പക്ഷെ സഞ്ജു ടി20 ഹീറോ, ഈ ഗുണങ്ങള്‍ അധികമാര്‍ക്കുമില്ല!, അറിയാമോ?

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സമീപകാലത്തായി വളരെയധികം ആരാധകരെ സൃഷ്ടിച്ച താരമാണ് സഞ്ജു സാംസണ്‍. കരിയറില്‍ നിരവധി വിമര്‍ശനങ്ങള്‍ സഞ്ജു ഇതിനോടകം കേട്ടിട്ടുണ്ട്. ഐപിഎല്ലിലെ മിന്നും ഫോമില്‍ തുടരുന്ന സഞ്ജുവിന് പക്ഷെ ദേശീയ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും സ്ഥിരതയോടെ തിളങ്ങാനായിട്ടില്ല. അതുകൊണ്ട് തന്നെ ടീമില്‍ എത്തിയിട്ടും സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായില്ല.

അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ഫിഫ്റ്റി നേടി തന്റെ കനല്‍ കെട്ടിട്ടില്ലെന്ന് തെളിയിച്ച സഞ്ജു വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഫിഫ്റ്റി നേടി തിളങ്ങി. എന്നാല്‍ ഏകദിന പരമ്പരക്ക് ശേഷം നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജുവിന് അവസരമില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്കും സഞ്ജു അവസരം തേടുന്നുണ്ടെങ്കിലും പരിഗണിക്കാന്‍ സാധ്യത കുറവാണ്.

1

എന്നാല്‍ സഞ്ജുവിനെ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ നിന്നും അത്രവേഗം തഴയരുത്. അധികം ബാറ്റ്‌സ്മാന്‍മാര്‍ക്കില്ലാത്ത ചില സവിശേഷതകള്‍ സഞ്ജുവിനെ ടി20 ഫോര്‍മാറ്റിലെ അപകടകാരിയാ ബാറ്റ്‌സ്മാനാക്കി മാറ്റുന്നു. ആ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബാക് ഫൂട്ടില്‍ വലിയ ഷോട്ടുകള്‍ കളിക്കും

ബാക് ഫൂട്ടില്‍ വലിയ ഷോട്ടുകള്‍ കളിക്കും

ബാക് ഫൂട്ടില്‍ ഷോട്ട് കളിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിലവിലെ പല പ്രമുഖ താരങ്ങള്‍ക്കും ബാക് ഫൂട്ട് ഷോട്ടുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് തന്നെ പറയാം. എന്നാല്‍ സഞ്ജു അനായാസമായി ബാക് ഫൂട്ട് ഷോട്ടുകള്‍ കളിക്കും. പേസര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ സഞ്ജുവിന്റെ ബാക് ഫൂട്ട് പഞ്ചുകള്‍ നിരവധി തവണ പന്തിനെ അതിര്‍ത്തി കടത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ പലതവണ ഈ മികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. സ്പിന്നര്‍മാര്‍ക്കെതിരേ ബാക്ഫൂട്ടില്‍ സിക്‌സുകള്‍ നേടാന്‍ കായിക ശേഷിയുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍.

കാര്‍ത്തിക്, കാര്‍ത്തിക്, മുരളി വിജയിക്ക് മുന്നില്‍ കാണികള്‍, കൈകൂപ്പി താരം!, വീഡിയോ വൈറല്‍

ഭയമില്ലാത്ത ബാറ്റിങ് ശൈലി

ഭയമില്ലാത്ത ബാറ്റിങ് ശൈലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ വിക്കറ്റ് നഷ്ടപ്പെടുമോയെന്നതോര്‍ത്ത് ഭയപ്പെടാത്ത ചുരുക്കം ചില താരങ്ങളാണുള്ളത്. വീരേന്ദര്‍ സെവാഗ് ഇത്തരത്തിലൊരു താരമായിരുന്നു. അതിന് ശേഷം എടുത്തു പറയാവുന്ന ഇന്ത്യന്‍ താരങ്ങളിലൊരാളാള്‍ സഞ്ജുവാണ്. ഏത് ബൗളറേയും പേടിക്കാത്ത മനോഭാവമാണ് തുടക്കം മുതല്‍ സഞ്ജു കാട്ടുന്നത്. ഐപിഎല്ലില്‍ രാജസ്ഥാനായി കളിച്ച് തുടങ്ങിയത് മുതല്‍ പല സൂപ്പര്‍ ബൗളര്‍മാരെയും സഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ടി20യിലെ പേസ് ഇതിഹാസം ലസിത് മലിംഗയെപ്പോലും പഞ്ഞിക്കിട്ട ചരിത്രം സഞ്ജുവിന് അവകാശപ്പെടാം. ആരെയും ഭയക്കാത്ത ടി20 ശൈലിക്ക് അനുയോജ്യമായ മനോഭാവം സഞ്ജുവിനുണ്ട്.

ഷോട്ടുകളുടെ വേഗത

ഷോട്ടുകളുടെ വേഗത

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ത്തന്നെ പന്തിനെ അതിവേഗത്തില്‍ ബൗണ്ടറിയിലേക്ക് പായിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാര്‍ കുറവായിരുന്നുവെന്ന് പറയാം. സമീപകാലഘട്ടത്തില്‍ പരിഗണിക്കുമ്പോള്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം അതിവേഗത്തില്‍ പന്തിനെ ബൗണ്ടറി പായിക്കുന്നവരാണ്. അതിന് കാരണം സ്വാഭാവികമായി അവര്‍ക്ക് കിട്ടിയ കൈവഴക്കവും കൈക്കരുത്തുമാണ്. ഇതില്‍ എളുപ്പം ലഭിക്കുന്നതല്ല.

സഞ്ജുവിന് ഇത്തരത്തില്‍ നല്ല കൈവഴക്കമുണ്ട്. പന്തിന്റെ സ്വിങ്ങിനനുസരിച്ച് വേഗത്തില്‍ കൈ ചലിപ്പിക്കാന്‍ സഞ്ജുവിന് സാധിക്കും. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ ഷോട്ടുകള്‍ക്കെല്ലാം നല്ല വേഗവുമുണ്ട്. സ്പിന്നിനെതിരേ ക്രീസില്‍ നിന്ന് കയറിക്കളിക്കാതെ തന്നെ വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കൈക്കരുത്തുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് സഞ്ജു.

രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാര്?, തിരഞ്ഞെടുത്ത് ഉത്തപ്പ, ടെസ്റ്റില്‍ പേസര്‍ മതി!

തുടക്കം മുതല്‍ ആക്രമിക്കാനുള്ള കഴിവ്

തുടക്കം മുതല്‍ ആക്രമിക്കാനുള്ള കഴിവ്

നിലവിലെ ഇന്ത്യയുടെ ടി20യിലെ ടോപ് ഓഡര്‍ താരങ്ങളെയെല്ലാം പരിഗണിക്കുമ്പോള്‍ അവരെല്ലാം നിലയുറപ്പിക്കാന്‍ ആദ്യം അല്‍പ്പം പന്തുകള്‍ നേരിടുന്നവരാണ്. നിലയുറപ്പിച്ച ശേഷം മാത്രം വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നവരാണ് മിക്കവരും. എന്നാല്‍ സഞ്ജുവിന് തുടക്കം മുതല്‍ ആക്രമിക്കാനുള്ള കരുത്തുണ്ട്. നേരിടുന്ന ആദ്യ പന്ത് മുതല്‍ അദ്ദേഹം ആക്രമിക്കും. ആക്രമണോത്സകത സ്വഭാവത്തില്‍ കാട്ടില്ലെങ്കിലും പ്രകടനത്തില്‍ അദ്ദേഹം കാട്ടാറുണ്ട്.

Story first published: Wednesday, July 27, 2022, 20:10 [IST]
Other articles published on Jul 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+