Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാലന്റൈന്‍സ് ഡേ പ്ലാന്‍ എന്താണ്? ധവാന്റെ രസികന്‍ മറുപടി, ഏറ്റെടുത്ത് ആരാധകര്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും രസികനായ താരങ്ങളിലൊരാളാണ് ശിഖര്‍ ധവാന്‍. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലേക്കും ധവാനെ ഇന്ത്യ പരിഗണിക്കുന്നില്ലെങ്കിലും ആരാധക മനസില്‍ ഇടം നേടി ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ധവാന്‍.

ഇന്ത്യന്‍ ടീമിലെ ശിക്കാര്‍ എന്നാണ് ആരാധകര്‍ ധവാനെ വിശേഷിപ്പിക്കാറ്. ഒരു കാലത്ത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായിരുന്ന ധവാന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും മിടുക്കനായിരുന്നു. എന്നാല്‍ സമീപകാലത്തെ ധവാന്റെ ഫോം മോശമായതോടെയും മെല്ലപ്പോക്ക് ബാറ്റിങ് കാഴ്ചവെക്കുന്നതോടെയും അദ്ദേഹത്തെ തഴയുകയായിരുന്നു.

ഇപ്പോള്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍. ധവാന്‍ കളത്തിനകത്തും പുറത്തും എല്ലാവരോടും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ്. കളത്തിനകത്തെ ധവാന്റെ പെരുമാറ്റങ്ങള്‍ മിക്കപ്പോഴും ആരാധകരെ രസിപ്പിക്കുന്നതാണ്.

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായുള്ള ധവാന്റെ റീല്‍സ് വീഡിയോകള്‍ക്കും വലിയ സ്വീകാര്യത ആരാധകരില്‍ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ വാലന്റൈന്‍ഡ് ഡേ വരാനിരിക്കെ ധവാന്റെ പുതിയ റീല്‍സ് വീഡിയോ വൈറലായിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തിനോടൊപ്പം ധവാന്‍ ചെയ്ത വീഡിയോ ഇതിനോടകം നിരവധി ആരാധകരാണ് കണ്ടിട്ടുള്ളത്. നിരവധി പ്രതികരണങ്ങളും ഇതിന് ലഭിക്കുന്നുണ്ട്. ധവാന്റെ വൈറല്‍ വീഡിയിയിലെന്താണെന്ന് അറിയാം.

എന്താണ് വാലന്റൈന്‍ഡ് ഡേ പദ്ധതി

എന്താണ് വാലന്റൈന്‍ഡ് ഡേ പദ്ധതി

വാലന്റൈന്‍സ് ഡേയില്‍ എന്താണ് പദ്ധതിയെന്നാണ് സുഹൃത്ത് ധവാനോട് ചോദിക്കുന്നത്. ഇതില്‍ ധവാന്‍ പറയുന്ന മറുപടി 'നിങ്ങളുടെ അരികില്‍ ഒരു മാലാഖയെ ലഭിക്കാന്‍ ഭാഗ്യമില്ലെങ്കില്‍ ഫെബ്രുവരി 14 കൊണ്ട് എന്ത് പ്രയോജനം?' എന്നായിരുന്നു.

ധവാന്റെ ഈ ഡയലോഗ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. സിംഗിള്‍സ് ആരാധകരും പ്രണയം പൊളിഞ്ഞ ആരാധകരുമാണ് കൂടുതലും ധവാന്റെ ഈ വീഡിയോക്ക് പ്രതികരണവുമായി രംഗത്തെത്തുന്നത്. ധവാന്‍ പറഞ്ഞതിനോട് യോജിപ്പ് രേഖപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ഏറെയും.

പലരും ധവാനെ ആശ്വസിപ്പിച്ചും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നു. ധവാന്റെ കുടുംബ ബന്ധം തകര്‍ന്നിരുന്നു. ഇതിന്റെ വിഷമമാണ് ധവാന്‍ ഇങ്ങനെ പറയാന്‍ കാരണമെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

Also Read: ഇന്ത്യക്ക് തോല്‍വി ഭയം, പാകിസ്താനില്‍ കളിക്കാന്‍ ധൈര്യമില്ല-ജാവേദിന് പൊങ്കാല

ധവാന്‍ വിവാഹമോതിനായി

ധവാന്‍ വിവാഹമോതിനായി

ഇന്ത്യയുടെ സൂപ്പര്‍ താരം തന്നെക്കാള്‍ 8 വയസ് മൂത്ത ആയിഷ മുഖര്‍ജിയെയാണ് വിവാഹം ചെയ്തത്. ഇരുവര്‍ക്കും സൊറാവര്‍ എന്ന പേരുള്ള ആണ്‍കുട്ടിയുമുണ്ട്. ഐപിഎല്ലില്‍ ധവാനെ പിന്തുണച്ച് മിക്കപ്പോഴും ആയിഷയെ ഗ്യാലറയില്‍ കാണാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ആയിഷ സുപരിചതയുമാണ്.

ഇരുവരും സൂപ്പര്‍ കപ്പിള്‍സാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 2022ല്‍ ഇരുവരും വിവാഹ മോചിതരായി. തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചും മാനസികമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് കാട്ടിയും ധവാന്‍ ആയിഷക്കെതിരേ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രശ്‌നങ്ങള്‍ ധവാനെ മാനസികമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം. എപ്പോഴും സന്തോഷവാനായി കാണപ്പെടുന്ന ധവാന്റെ കുടുംബബന്ധം ഇപ്പോള്‍ തകര്‍ന്ന അവസ്ഥയിലാണെന്ന് പറയാം.

Also Read: കോലിയോട് അതൃപ്തിയോ? യുവരാജ് ഒപ്പം പരിശീലിച്ചില്ല-സംഭവം വെളിപ്പെടുത്തി മുന്‍ കോച്ച്

ധവാന്‍ ലോകകപ്പ് കളിക്കുമോ?

ധവാന്‍ ലോകകപ്പ് കളിക്കുമോ?

ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കണമെന്ന് ആഗ്രഹിച്ച താരമാണ് ശിഖര്‍ ധവാന്‍. എന്നാല്‍ ഇനി ധവാന് അതിന് സാധിക്കില്ല. ഓപ്പണറെന്ന നിലയില്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമെല്ലാം അവസരത്തിനായി കാത്തിരിക്കവെ ധവാന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ബാക്കപ്പായി പോലും ധവാനെ പരിഗണിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ധവാന് വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെ വിടപറയേണ്ട അവസ്ഥയാണുള്ളത്.

Story first published: Thursday, February 9, 2023, 12:50 [IST]
Other articles published on Feb 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+