ഇന്ത്യന്‍ ടീമില്‍ അവന്റെ റോളെന്താണ്?, സെലക്ടര്‍മാര്‍ അത് വ്യക്തമാക്കണം, മുന്‍ താരം പറയുന്നു

ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാണ് ഇന്ത്യ. മികച്ച നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ലോക ക്രിക്കറ്റിലേക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സാധിച്ചിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമെടുത്താലും ലോകോത്തര താരങ്ങളായ നിരവധി പേരെ കാണാനാവും. എന്നാല്‍ ഇന്ത്യന്‍ ടീം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ടീം സെലക്ഷനുമായി ബന്ധപ്പെട്ടാണ്. ഓരോ പൊസിഷനിലേക്കും മികവ് കാട്ടുന്ന രണ്ടിലധികം താരങ്ങളുള്ളതിനാല്‍ ആരെ തഴയും ആരെ ഉള്‍ക്കൊള്ളുമെന്ന ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്മെന്റ്.
പ്രതിഭാശാലികളുടെ വന്‍നിരയായതിനാല്‍ പലരേയും ഇന്ത്യക്ക് തഴയേണ്ടി വരുന്നു. ഇന്ത്യയുടെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര അവസാനിച്ചതോടെ ഇന്ത്യയുടെ സെലക്ടര്‍മാരുടെ സമ്മര്‍ദ്ദം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. അവസരം ലഭിച്ചവരില്‍ മിക്കവരും ഫോമിലേക്കെത്തിയതാണ് സെലക്ടര്‍മാരുടെ ജോലി കടുപ്പമാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലെ ശര്‍ദുല്‍ ഠാക്കൂറിന്‍െ റോളിനെക്കുറിച്ച് ചോദ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സാബ കരിം. വിന്‍ഡീസിനെതിരായ. ഏകദിന പരമ്പരയില്‍ ഏഴ് വിക്കറ്റുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ശര്‍ദുല്‍ തലപ്പത്തായിരുന്നു. എന്നാല്‍ അര്‍ഹിച്ച പ്രശംസ അദ്ദേഹത്തിന് ലഭിച്ചുമില്ല. ഇന്ത്യ ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കുമ്പോഴും ശര്‍ദുലിന് വലിയ പിന്തുണ പരിമിത ഓവറില്‍ ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

'ഓള്‍റൗണ്ടര്‍മാരോട് ടീമിലെ തന്റെ റോളിനെക്കുറിച്ച് വ്യക്തമാക്കേണ്ടതായുണ്ട്. പന്തുകൊണ്ട് ശര്‍ദുല്‍ ഠാക്കൂറിനെ സംബന്ധിച്ച് മികച്ചൊരു പരമ്പരയായിരുന്നു ഇത്. അതുകൊണ്ട് തന്നെ അവന്റെ റോളിനെക്കുറിച്ച് സെലക്ടര്‍മാര്‍ കൃത്യമായി പറയണം. ഓള്‍റൗണ്ടറായാണ് പരിഗണിക്കുന്നതെങ്കില്‍ അവന്‍ ബാറ്റിങ്ങിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. ഇന്ത്യയുടെ പേസ് നിര നിലവില്‍ ശക്തമാണ്. ഓള്‍റൗണ്ടര്‍മാരും മികച്ചവരാണ്. അതുകൊണ്ട് ശര്‍ദുലിന് തന്റെ റോളിനെക്കുറിച്ച് വ്യക്തത നല്‍കേണ്ടതായുണ്ട്'- സാബ കരീം പറഞ്ഞു.
'സച്ചിന്റെ ഏകദിന റെക്കോഡ് ഞാന്‍ തകര്‍ക്കും', അന്ന് കോലി പറഞ്ഞു!, എന്നാല്‍ ഇന്ന്

ശര്‍ദുലിനെ നിലവില്‍ ടെസ്റ്റിലാണ് ഇന്ത്യ കൂടുതലും പരിഗണിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇന്ത്യ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ശര്‍ദുലിന് അവസരം നല്‍കുന്നു. എന്നാല്‍ പരിമിത ഓവറിലെ ശര്‍ദുലിന്റെ ബൗളിങ് മോശമാണ്. ടി20യിലൊക്കെ നന്നായി തല്ലുവാങ്ങുന്നു. അതുകൊണ്ട് തന്നെ ശര്‍ദുലിന് ഇന്ത്യ പരിമിത ഓവറില്‍ അധികം പരിഗണിക്കാറില്ല.

പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക്കുണ്ട്. ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള പേസര്‍മാരാണ്. ദീപക് ചഹാര്‍ കൂടി മടങ്ങിയെത്തിയാല്‍ ഇന്ത്യയുടെ പരിമിത ഓവറില്‍ ശര്‍ദുല്‍ പടിക്ക് പുറത്താവും. ശര്‍ദുല്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ്. വിദേശ ടെസ്റ്റ് പര്യടനങ്ങളില്‍ ടീം വലിയ തകര്‍ച്ച നേരിട്ടപ്പോള്‍ രക്ഷകനാവാന്‍ ശര്‍ദുലിനായിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ലോര്‍ഡ് എന്ന് ആരാധകര്‍ വിളിക്കുന്നത്.
'അവനെ ഇന്ത്യ കൈവിടില്ല', രോഹിത്തിന് അവനെ ലോകകപ്പില്‍ വേണം, സീനിയറെക്കുറിച്ച് ഓജ

ഇന്ത്യക്കായി 8 ടെസ്റ്റില്‍ നിന്ന് 254 റണ്‍സും 27 വിക്കറ്റും 22 ഏകദിനത്തില്‍ നിന്ന് 215 റണ്‍സും 32 വിക്കറ്റും 25 ടി20യില്‍ നിന്ന് 69 റണ്‍സും 33 വിക്കറ്റുമാണ് ശര്‍ദുലിന്റെ പേരിലുള്ളത്. ഓള്‍റൗണ്ടറെന്ന നിലയില്‍ ടെസ്റ്റില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാമെങ്കിലും പരിമിത ഓവറില്‍ അദ്ദേഹത്തിന് ഈ പേരിനോട് നീതികാട്ടാനായിട്ടില്ല. അതുകൊണ്ട് തന്നെ പരിമിത ഓവറില്‍ സ്ഥാനം തുടരാന്‍ ശര്‍ദുല്‍ ഇനിയുമേറെ മികവ് കാട്ടേണ്ടിയിരിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications