ഗാംഗുലി ചതിയന്‍! ഇതാണോ ഫിയര്‍ലെസ് ക്യാപ്റ്റന്‍? പിച്ച് കാരണം പിന്‍മാറിയ ദാദയ്ക്കു വിമര്‍ശനം

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ പിച്ച് ക്യുറേറ്റര്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ബുധനാഴ്ച നാഗ്പൂരില്‍ നടക്കാനിരിക്കെയാണ് നേരത്ത ഇതേ ഗ്രൗണ്ടില്‍ ടെസ്റ്റിനായി പിച്ച് തയ്യാറാക്കിയ പ്രധാന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു പിന്നാലെ ഗാംഗുലിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
2004ലായിരുന്നു ഓസ്‌ട്രേലിയന്‍ ടീം അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പ വിജയിച്ചത്. നാലു ടെസ്റ്റുകളുടെ പരമ്പര ഓസീസ് 2-1ന് കൈക്കലാക്കുകയായിരുന്നു. അന്നു ഓസീസ് ഒരു ടെസ്റ്റ് വിജയിച്ചത് നാഗ്പൂരിലായിരുന്നു. ഈ ടെസ്റ്റിനു പിച്ച് തയ്യാറാക്കിയ ക്യുറേറ്ററാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
അന്നു മൂന്നാം ടെസ്റ്റിനായിരുന്നു നാഗ്പൂര്‍ വേദിയായത്. ഈ മല്‍സരത്തിനു വേണ്ടി പച്ചപ്പ് നിറഞ്ഞ, പുല്ലുള്ള പിച്ചായിരുന്നു ക്യുറേറ്റര്‍ ഒരുക്കിയത്. ഇതു ഇന്ത്യയുടെ തന്നെ കുഴി തോണ്ടുകയും ചെയ്തു. ഇത്തരം പിച്ചുകളില്‍ കളിക്കാന്‍ മിടുക്കരായ ഓസീസ്് താരങ്ങള്‍ ഇന്ത്യയെ വാരിക്കളയുകയായിരുന്നു. പരമ്പരയില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ഗാംഗുലിയാവട്ടെ പരിക്കാണെന്ന് അറിയിച്ച് നാഗ്പൂര്‍ ടെസ്റ്റില്‍ കളിച്ചതുമില്ല.

ഗാംഗുലിയെ അറിയിച്ചു
2004ല്‍ ഓസ്‌ട്രേലിയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റിനു വേണ്ടി ഞാന്‍ പച്ചപ്പുള്ള വിക്കറ്റായിരുന്നു ഒരുക്കിയത്. സൗരവ് ഗാംഗുലിയോടു ഈ വിക്കറ്റില്‍ കളിക്കംമെന്നു ഞാന്‍ അന്നു പറയുകയും ചെയ്തിരുന്നു. പക്ഷെ പരിക്കാണെന്ന് പറഞ്ഞ് അദ്ദേഹം ഈ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്നു മുന്‍ പിച്ച് ക്യുറേറ്റര്‍ കിഷോര്‍ പ്രധാന്‍ വ്യക്തമാക്കി.
ടെസ്റ്റിനായി ഞങ്ങള്‍ ഒരുക്കിയ വിക്കറ്റ് ഇതാണ്. നിങ്ങള്‍ ഇവിടെ കളിക്കണമെന്നും ഞാന്‍ ഗാംഗുലിയോടു അന്നു വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അദ്ദേഹം ഈ ടെസ്റ്റില്‍ കളിക്കുക പോലും ചെയ്തില്ലെന്നു പ്രധാന്‍ വെളിപ്പെടുത്തി.
അന്നു അത്തരമൊരു പിച്ച് ഒരുക്കിയതില്‍ തനിക്കൊരു കുറ്റബോധവുമില്ല. മികച്ചൊരു സ്‌പോര്‍ട്ടിങ് പിച്ച് തയ്യാറാക്കുകയായിരുന്നു ഉദ്ദേശം. ഇന്ത്യ ഈ പിച്ചില്‍ സ്വയം അപ്ലൈ ചെയ്തു കളിക്കാന്‍ ശ്രമിച്ചില്ലെന്നും പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. ഈ ടെസ്റ്റില്‍ 342 റണ്‍സിന്റെ വന്‍ പരാജയം ഇന്ത്യയേറ്റുവാങ്ങുകയും ചെയ്തിരുന്നു.
Also Read: IPL 2023: റോയല്‍സില്‍ ആരു നേടും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്കാരം? സാധ്യത ഇവര്‍ക്ക്

ഗാംഗുലി ചതിയന്‍
പരിക്കു കാരണമല്ല, മറിച്ച് പിച്ചിന്റെ സ്വഭാവം കാരണമാണ് സൗരവ് ഗാംഗുലി 2004ലെ നാഗ്പൂര്‍ ടെസ്റ്റില്‍ നിന്നും പിന്‍മാറിയതെന്നു ഏറെക്കുറെ വ്യക്തമായതോടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഞ്ഞടിച്ചിരിക്കുകയാണ്.
എന്തൊരു ചതിയനാണ് സൗരവ് ഗാംഗുലി. ഇയാളെയാണ് മഹാനായ ക്യാപ്റ്റനെന്നു വിളിക്കുന്നതെന്നു സങ്കല്‍പ്പിച്ചു നോക്കൂയെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.
ഏറ്റവും വലിയ പേടിത്തൊണ്ടനാണ് സൗരവ് ഗാംഗുലി. അദ്ദേഹം മാത്രമല്ല ഹര്‍ഭജന്‍ സിങും ഇതുപോലെ തന്നെയാണെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
ചിലരുടെയോക്കെ ഫിയര്‍ലെസ് ക്യാപ്റ്റനല്ലേ സൗരവ് ഗാാംഗുലിയെന്നായിരുന്നു ഒരു യൂസര്‍ കളിയാക്കിക്കൊണ്ട് ചോദിച്ചത്.
ഫിയര്‍ലെസ് ക്യാപ്റ്റനോ, എവിടെയെന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജികളടൊപ്പം ഒരു യൂസര്‍ സൗരവ് ഗാംഗുലിയെ പരിഹസിച്ചത്.

2004ലെ നാഗ്പൂര്‍ ടെസ്റ്റ്
പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ അഴിഞ്ഞാടിയപ്പോള്‍ 2004ലെ നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലും ഇന്ത്യന്‍ ബാറ്റിങ് നിര ഫ്‌ളോപ്പായി മാറി.
ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 398 റണ്‍സാണ് നേടിയത്. ഡാമിയന്‍ മാര്‍ട്ടിന്‍ (114) സെഞ്ച്വറിയോടെ തിളങ്ങി. മറുപടിയില്‍ രാഹുല്‍ ദ്രാവിഡ് നയിച്ച ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 185ന് കൂടാരം കയറി. മുഹമ്മദ് കൈഫൊഴികെ (55) ആരും തിളങ്ങിയില്ല. ജേസണ്‍ ഗില്ലെസ്പി അഞ്ചു വിക്കറ്റുകളെടുത്തു.
രണ്ടാമിന്നിങ്‌സില്‍ അഞ്ചിന് 329 റണ്‍സിന് ഓസീസ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യക്കു 543 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം നല്‍കുകയായിരുന്നു. പക്ഷെ ഇന്ത്യ വെറും 200ന് ഓള്‍ഔട്ടായി. 58 റണ്‍സെടുത്ത വീരേന്ദര്‍ സെവാഗായിരുന്നു ടോപ്‌സ്‌കോറര്‍. ജേസണ്‍ ഗില്ലെസ്പി നാലു വിക്കറ്റുമായി ഒരിക്കല്‍ക്കൂടി തിളങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications