Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതകളുടെ ടി20 ലോകകപ്പ്: അനായാസം വിന്‍ഡീസ്, തായ്‌ലാന്‍ഡിനെ തകര്‍ത്തുവിട്ടു

പെര്‍ത്ത്: വനിതകളുടെ ടി20 ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനു അനായാസ ജയം. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തിയ തായ്‌ലാന്‍ഡിനെ വിന്‍ഡീസ് കെട്ടുകെട്ടിക്കുകയായിരുന്നു. ഗ്രൂപ്പ് ബി മല്‍സരത്തില്‍ ഏഴു വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം.

1

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത തായ്‌ലാന്‍ഡിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടിയില്‍ വിന്‍ഡീസ് 16.4 ഓവറില്‍ മൂന്നു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. ഒരു ഘട്ടത്തില്‍ വിന്‍ഡീസ് മൂന്നു വിക്കറ്റിന് 27 റണ്‍സെന്ന നിലയിലേക്കു വീണെങ്കിലും ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍ (26*), ഷെമെയ്ന്‍ കാംബെല്‍ (25*) എന്നിവര്‍ ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കുകയായിരുന്നു.

2

നേരത്തേ വിന്‍ഡീസിന്റെ ബൗളിങ് ആക്രമണത്തിന മുന്നില്‍ തായ്‌ലാന്‍ഡിനു പിടിച്ചുനില്‍ക്കാനായില്ല. നന്നപട്ട് കൊന്‍ചാരോയെന്‍കി (33), നറുമോല്‍ ചിവായ് (13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. വിന്‍ഡീസിനു വേണ്ടി ക്യാപ്റ്റന്‍ സ്റ്റാഫെനി ടെയ്‌ലര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ബൗളിങിനൊപ്പം ബാറ്റിങിലും തിളങ്ങിയ ടെയ്‌ലറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Story first published: Saturday, February 22, 2020, 15:31 [IST]
Other articles published on Feb 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+