റസലും ഗെയ്‌ലും നരെയ്‌നുമില്ല, ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്

ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. രണ്ട് തവണ ചാമ്പ്യന്മാരായിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിനെ ഇത്തവണ നയിക്കുന്നത് ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ നിക്കോളാസ് പൂരനാണ്. റോവ്മാന്‍ പവലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പഴയ കരുത്ത് നിലവില്‍ വിന്‍ഡീസിന് അവകാശപ്പെടാനാവില്ലെങ്കിലും ടി20 ഫോര്‍മാറ്റില്‍ എല്ലാവരും ഭയപ്പെടുന്ന എതിരാളികള്‍ തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ്. പല സൂപ്പര്‍ താരങ്ങളെയും തഴഞ്ഞുകൊണ്ടാണ് വിന്‍ഡീസ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
സൂപ്പര്‍ താരവും ഇതിഹാസവുമായ ക്രിസ് ഗെയ്‌ലിനെ തഴഞ്ഞതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഗെയ്‌ലിനൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അവസാന ടി20 ലോകകപ്പ് കളിക്കാന്‍ ഗെയ്‌ലുണ്ടായിരുന്നു. ഇതിന് ശേഷം ഡ്വെയ്ന്‍ ബ്രാവോ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഗെയ്ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ല.

വിന്‍ഡീസ് തഴഞ്ഞ മറ്റൊരു സൂപ്പര്‍ താരം ആന്‍ഡ്രേ റസലാണ്. വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വളരെ സജീവമായി തുടരുന്നുണ്ട്. എന്നാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല. തഴയാനുള്ള കാരണം ഫിറ്റ്‌നസ് പ്രശ്‌നമാണെന്നും ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയാണെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ട്.
സുനില്‍ നരെയ്‌നെയും വിന്‍ഡീസ് പരിഗണിച്ചിട്ടില്ല. നരെയ്ന്‍ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഐപിഎല്ലിലടക്കം ഇപ്പോഴും മികവ് കാട്ടുന്ന താരം ഏറെ നാളുകളായി ടീമിന് പുറത്താണ്. ടീം മാനേജ്‌മെന്റുമായി അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് നരെയ്ന്‍ ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം.
T20 World Cup 2022: ഇവരെ എന്തിന് തഴഞ്ഞു?, സ്ഥാനം അര്‍ഹിച്ചിട്ടും സീറ്റില്ല!, മൂന്ന് പേര്‍

രണ്ട് യുവതാരങ്ങളെ വിന്‍ഡീസ് ടീമിലേക്ക് പരിഗണിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. വലം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ യാനിക് കാറിയാഹ്, ഇടം കൈയന്‍ ബാറ്റിങ് ഓള്‍റൗണ്ടര്‍ റെയ്മന്‍ റീഫര്‍ എന്നിവരുമാണ് ഇതുവരെ അരങ്ങേറാതെ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചവര്‍. അതേ സമയം വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലൂയിസ് ടീമിലേക്ക് തിരിച്ചെത്തി. 2021ലെ ടി20 ലോകകപ്പ് അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്തായിരുന്നു.
ധോണിയും കോലിയും ചേര്‍ന്ന് കരിയര്‍ തുലച്ചു!, ഒരാളുടെയല്ല, അഞ്ച് പേരുടെ, അറിയാമോ?

കറെയ്ന്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ വിരമിച്ചതും റസല്‍, നരെയ്ന്‍ എന്നിവരുടെ അഭാവവുമെല്ലാം വിന്‍ഡീസിനെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നത് കാത്തിരുന്ന് കാണാം. അവസാന ലോകകപ്പില്‍ നാണം കെട്ട വെസ്റ്റ് ഇന്‍ഡീസിന് ഇത്തവണ നേരിട്ട് സൂപ്പര്‍ 12 റൗണ്ടിലേക്ക് യോഗ്യത നേടാനായിട്ടില്ല. യോഗ്യതാ മത്സരം കളിച്ചാവും വിന്‍ഡീസ് എത്തുക.
വെസ്റ്റ് ഇന്‍ഡീസ് ടീം: നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), എവിന്‍ ലൂയിസ്, ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്‌സ്, ഒഡെയ്ന്‍ സ്മിത്ത്, ജോണ്‍സണ്‍ ചാള്‍സ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ജേസന്‍ ഹോള്‍ഡന്‍, റെയ്‌മോന്‍ റീഫര്‍, ഒബെഡ് മക്കോയ്, അല്‍സാരി ജോസഫ്, അക്കീല്‍ ഹൊസീന്‍, ഷെല്‍ഡോന്‍ കോട്രല്‍, യാനിക് കാറിയാഹ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications