Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രാവോ ടി20യിലെ അഞ്ഞൂറാന്‍- കുട്ടി ക്രിക്കറ്റില്‍ 500 വിക്കറ്റ്! ലോക റെക്കോര്‍ഡ്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയ്ക്കു ലോക റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ തികച്ച ലോകത്തിലെ ആദ്യത്തെ താരമായി അദ്ദേഹം മാറി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കവെയാണ് ബ്രാവോ ചരിത്രം കുറിച്ചത്. പോര്‍ട്ട് ഓഫ് സ്‌പെയിനിനില്‍ നടന്ന സെന്റ് ലൂസിയ സോക്‌സിനെതിരായ കളിയില്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനായി ബൗള്‍ ചെയ്താണ് ബ്രാവോ തന്റെ 500ാമത്തെ ഇരയെ കണ്ടെത്തിയത്.

Dwayne Bravo becomes first bowler to take 500 wickets in T20s | Oneindia Malayalam
1

മല്‍സരത്തില്‍ നാട്ടുകാരന്‍ കൂടിയായ റഖീ കോണ്‍വാളിനെ (18) പുറത്താക്കിയാണ് ബ്രാവോ നാഴികക്കല്ല് പൂര്‍ത്തിയാകക്കിയത്. കളിയുടെ നാലാം ഓവറില്‍ തന്റെ നാലാമത്തെം പന്തിലാണ് സെന്റ് ലൂസിയ ഓപ്പണറായ കോണ്‍വാളിനെ ബ്രാവോ കോളിന്‍ മണ്‍റോയുടെ കൈകളിലെത്തിച്ചത്. സിപിഎല്ലില്‍ അദ്ദേഹത്തിന്റെ 100ാം വിക്കറ്റെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വിക്കറ്റുകളില്‍ സെഞ്ച്വറി തികച്ച ആദ്യ താരം കൂടിയാണ് അദ്ദേഹം.

കരിയറിലെ 459ാമത്തെ മല്‍സരത്തിലാണ് ബ്രാവോ 500ാം വിക്കറ്റ് തികച്ചത്. സിപിഎല്ലിലെ മല്‍സരത്തിന് ഇറങ്ങുന്നതിനു മുമ്പ് 499 വിക്കറ്റുകളായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ടി20യില്‍ ആദ്യമായി 500 വിക്കറ്റെടുത്ത താരം മാത്രമല്ല ബ്രാവോ. കുട്ടി ക്രിക്കറ്റില്‍ 300, 400 വിക്കറ്റുകള്‍ തികച്ച ആദ്യത്തെ താരവും അദ്ദേഹമാണ്. 2016ലെ ഐപിഎല്ലിലായിരുന്നു ബ്രാേേവാ 300ാമത്തെ വിക്കറ്റ് കണ്ടെത്തിയത്. തൊട്ടടുത്ത വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കവെ അദ്ദേഹം 400ാം വിക്കറ്റും പൂര്‍ത്തിയാക്കി.

ബ്രാവോയ്ക്കു പിന്നാലെ ടി20യില്‍ 400 വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറെന്ന ന്ന നേട്ടത്തിന് അരികില്‍ ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്കയുണ്ട്. 10 വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍# അദ്ദേഹത്തിന് ബ്രാവോയ്‌ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമാവാം. നിലവില്‍ 295 മല്‍സരങ്ങളില്‍ നിന്നും 390 വിക്കറ്റുകളാണ് വെറ്ററന്‍ പേസറുടെ അക്കൗണ്ടിലുള്ളത്.

ട20യില്‍ 400 വിക്കറ്റുകളെടുത്ത ഏക താരം ബ്രാവോയാണെങ്കില്‍ 300 വിക്കറ്റുകള്‍ നിരവധി പേര്‍ നേടിയിട്ടുണ്ട്. മലിങ്കയെക്കൂടാതെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ (383), ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ (374), പാകിസ്താന്‍ പേസര്‍ സൊഹൈല്‍ തന്‍വീര്‍ (356), ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ (354), മുന്‍ പാക് ഇതിഹാസം ഷാഹിദ് അഫ്രീഡി (339), അഫ്ഗാനിസ്താന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ (301) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുള്ളവര്‍.

Story first published: Thursday, August 27, 2020, 8:05 [IST]
Other articles published on Aug 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+