ഇംപാക്ട് താരങ്ങളായി ഇഷാനും സൂര്യയും, ലോകകപ്പില്‍ കോലിയുടെ റോളെന്ത്? ഗംഭീര്‍ പറയുന്നു

മുംബൈ: ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പടയൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. 2022ല്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പും തോറ്റ രോഹിത്തിനും സംഘത്തിനും തട്ടകത്തിലെ ലോകകപ്പ് അഭിമാന പ്രശ്‌നം.
രോഹിത് ശര്‍മക്കും രാഹുല്‍ ദ്രാവിഡിനുമെല്ലാം നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ഇത്തവണത്തെ ലോകകപ്പ്. ഇതിലും തോറ്റാല്‍ ടീമിലെ സീറ്റ് തെറിക്കാന്‍ സാധ്യത കൂടുതലാണ്. ഏറ്റവും മികച്ച ടീമിനെ കളത്തിലിറക്കി ലോകകപ്പിനായി പടയൊരുക്കം നടത്തുകയെന്നതാണ് ഇന്ത്യക്ക് മുന്നിലെ പ്രധാന തലവേദന.
ഇതിന്റെ ഭാഗമായി പരീക്ഷണങ്ങള്‍ തുടരുകയാണ് ഇന്ത്യ. ടീമില്‍ താരക്ഷാമമില്ല. എന്നാല്‍ ലോകകപ്പില്‍ ആരെയൊക്കെ പരിഗണിക്കുമെന്നത് വലിയ ചോദ്യമാണ്. സീനിയേഴ്‌സിന്റെ റോളില്‍ വ്യത്യാസമുണ്ടോയെന്നതടക്കം കണ്ടറിയണം.
ഇപ്പോഴിതാ ലോകകപ്പിലെ വിരാട് കോലിയുടെ റോള്‍ എന്തായിരിക്കുമെന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കോലിക്കും രോഹിത്തിനും ടീമില്‍ നിര്‍ണ്ണായക റോളുണ്ടെന്നാണ് ഗംഭീര്‍ പറയുന്നത്.

ആംഗര്‍ റോളില്‍ കോലി വേണം
ആംഗര്‍ റോളില്‍ കളിക്കാന്‍ താരത്തെ വേണ്ട ഏക ഫോര്‍മാറ്റ് ഏകദിനമാണ്. ടി20 ക്രിക്കറ്റില്‍ ആംഗര്‍ റോളില്‍ കളിക്കാന്‍ താരത്തിന്റെ ആവിശ്യമുണ്ടെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും അനുഭവസമ്പത്ത് വളരെ വളരെ പ്രധാനപ്പെട്ടതാണ്.
യുവതാരങ്ങളോടൊപ്പം അനുഭവസമ്പന്നരായ താരങ്ങളേയും ഇന്ത്യക്കാവശ്യമാണ്. സീനിയര്‍ താരങ്ങളെ ആശ്രയിച്ചാവണം ഇന്ത്യ ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ടത്- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗംഭീര്‍ പറഞ്ഞു.
Also Read: അക്രത്തെ നേരിടാന്‍ പേടി! സച്ചിന്‍ തന്നെ ഉപദേശത്തോടെ മാറി-വെളിപ്പെടുത്തി സെവാഗ്

ഇംപാക്ട് താരങ്ങളായി ഇഷാനും സൂര്യയും
ഇംപാക്ട് താരങ്ങളായി ഇന്ത്യക്കൊപ്പം ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമുണ്ട്. എന്നാല്‍ ഇവരുടെ ആദ്യത്തെ ഏകദിന ലോകകപ്പാണെന്ന കാര്യം മറന്നുപോകരുത്. അതുകൊണ്ട് തന്നെ കോലിയുടെയും രോഹിത്തിന്റെയും അനുഭവസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്.
രോഹിത്തിനും കോലിക്കും ചുറ്റുമായിരിക്കണം ഇന്ത്യയുടെ ബാറ്റിങ് നിരയെ കെട്ടിപ്പടുക്കേണ്ടത്. വ്യക്തിപരമായ പറഞ്ഞാല്‍ ഇത്തവണത്തെ ലോകകപ്പില്‍ കോലിയുടേത് നിര്‍ണ്ണായക റോളാണെന്നാണ് കരുതുന്നത്- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

കോലിയില്‍ വലിയ പ്രതീക്ഷ
മോശം ഫോമിലായിരുന്ന കോലി അവസാന ടി20 ലോകകപ്പിന് മുന്നോടിയായി ഫോം വീണ്ടെടുത്തു. തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടാന്‍ കോലിക്കായി. പാകിസ്താനെതിരേ ഒറ്റക്ക് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.
സമീപകാലത്തെ പ്രകടനങ്ങളിലേക്കെത്തുമ്പോള്‍ ബംഗ്ലാദേശിനെതിരേ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ കോലി ശ്രീലങ്കയ്‌ക്കെതിരേയും സെഞ്ച്വറി പ്രകടനം ആവര്‍ത്തിച്ചു. മടങ്ങിവരവിലെ കോലിയുടെ പ്രകടനം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ സജീവമാക്കുന്നതാണ്.
കോലിയുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് കോലി. നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവുണ്ട്. കോലിയുടെ മികച്ച പ്രകടനങ്ങളില്ലാതെ ഇന്ത്യക്ക് ലോകകപ്പിലേക്കെത്താനാവുമെന്ന് കരുതാനാവില്ല.
Also Read: വീരുവിന്റെ വീരഗാഥ, ഈ അഞ്ച് റെക്കോഡുകള്‍ ആരും തകര്‍ക്കില്ല! അറിയാം

രോഹിത്തിന് അഭിമാന പ്രശ്‌നം
നായകനെന്ന നിലയില്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. ഇന്ത്യയെ ഐസിസി കിരീടത്തിലെത്തിക്കുന്ന നായകനെന്ന പേരിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് രോഹിത്തിന് മുന്നിലുള്ളത്.
ടി20 ലോകകപ്പില്‍ ഇന്ത്യ തോറ്റതോടെ വലിയ വിമര്‍ശനം രോഹിത്തിനെതിരേ ഉയര്‍ന്നിരുന്നു. ഇതിന്റെ ചീത്തപ്പേര് മാറ്റാന്‍ രോഹിത്തിന് ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കപ്പിലേക്കെത്തിക്കേണ്ടതായുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് അവസരത്തിനൊത്തുയരേണ്ടതായുണ്ട്.
താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. ഇതേ ഫോം നിലനിര്‍ത്തുന്നതോടൊപ്പം ഫിറ്റ്‌നസും ശ്രദ്ധിക്കേണ്ടത് രോഹിത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications