റൗഫിന്റെ അടുത്തു പോലും ഉമ്രാനെത്തില്ല! പേസറുടെ വീക്ക്‌നെസ് പറഞ്ഞ് മുന്‍ പാക് താരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ പെട്ടെന്നു സെന്‍സേഷനായി മാറിയ താരമാണ് ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക്. അതിശയിപ്പിക്കുന്ന വേഗതയാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഈ ഫാസ്റ്റ് ബൗളറെ താരപദവിയിലേക്കുയര്‍ത്തിയത്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച ഏറ്റവും വലിയ സംഭാവനകളിലൊന്നായി ഉമ്രാന്‍ മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ പേസര്‍ തുടക്കത്തിലെ മല്‍സരങ്ങളില്‍ അല്‍പ്പം പതറിയെങ്കിലും പിന്നീട് ഓരോ കളി കഴിയുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.
2020ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെയാണ് ഉമ്രാന്‍ വരവറിയിച്ചത്. ആദ്യ സീസണില്‍ ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂവെങ്കിലും ഉമ്രാന് പ്രതിഭ തെളിയിക്കാന്‍ ഇതു മതിയായിരുന്നു. തൊട്ടടുത്ത സീസണിണില്‍ തകര്‍പ്പന്‍ ബൗളിങിലൂടെ ഹൈദരാബാദ് പേസ് ബൗളിങിലെ കുന്തമുനയായി താരം മാറുകയും ചെയ്തു. ഇതാണ് ഉമ്രാന് ഇന്ത്യന്‍ ടീമിലേക്കും വഴി തുറന്നത്.
150 കിമിക്കു മുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്യാനുള്ള കഴിവാണ് ഉമ്രാനെ അപകടകാരിയാക്കി തീര്‍ക്കുന്നത്. പാകിസ്താന്‍ ടീമില്‍ നിലവിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫുമായി ഉമ്രാനെ താരമ്യം ചെയ്യാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പാക് താരം ആക്വിബ് ജാവേദ്. ഇന്ത്യന്‍ യുവതാരത്തിനു ഒരു പോരായ്മയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റൗഫിനോളം ഫിറ്റല്ല
ഹാരിസ് റൗഫുമായി ഉമ്രാന്‍ മാലിക്കിനെ ഇപ്പോള്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല. റൗഫിന്റെ അത്രയും ഫിറ്റായിട്ടുള്ള ഒരു ബൗളറല്ല ഉമ്രാന്‍. ഏകദിനത്തില്‍ അവന്റെ പ്രകടനം നോക്കിയാല്‍ ആദ്യത്തെ സ്‌പെല്ലില്‍ 150 കിമിക്കടുത്ത് വേഗതയില്‍ ബൗള്‍ ചെയ്യുന്നുണ്ട്. പക്ഷെ 7-8 ഓവറുകളിലേക്കു എത്തുമ്പോഴേക്കും ഉമ്രാന്റെ വേഗത 138 കിമിയിലേക്കു കുറയുന്നതായും ആക്വിബ് ജാവേദ് വിലയിരുത്തി.
ഇരുവരും തമ്മില്‍ വലിയ വ്യത്യാസം തന്നെയുണ്ട്. വിരാട് കോലിയെ ലോകത്തിലെ മറ്റു ബാറ്റര്‍മാരുമായി താരതമ്യം ചെയ്യുന്നതു പോലെയാണ് ഇതെന്നും ജാവേദ് കൂട്ടിച്ചേര്‍ത്തു.
Also Read: രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗജിനി'യോ? മറവി കാരണം പല തവണ പണി കിട്ടി! അറിയാം

ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്ന താരം
ഹാരിസ് റൗഫ് തന്റെ ഫിറ്റ്‌നസിലും ഭക്ഷണ ക്രമത്തിലുമെല്ലാം വളരെധികം ശ്രദ്ധിക്കുന്നയാളാണെന്നു ആക്വിബ് ജാവേദ് വ്യക്തമാക്കി. ഹാരിസ് റൗഫ് തന്റെ ജീവിത ശൈലി, ഭക്ഷണ ക്രമം, പരിശീലനം ഇവയിലെല്ലാം വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ്.
ഹാരിസിനെപ്പോലെ ഭക്ഷണക്രമം പാലിക്കുന്ന മറ്റൊരു പാകിസ്താന്‍ ബൗളറെയും ഞാന്‍ കണ്ടിട്ടില്ല.മാത്രമല്ല അവനെപ്പോലെ വ്യക്തമായ ജീവിത ശൈലിയുള്ള വേറെ പാക് താരവുമില്ല.
160 കിമി വേഗതയില്‍ ബൗള്‍ ചെയ്യുകയെന്നത് വലിയ കാര്യമായി ഞാന്‍ കാണുന്നില്ല. പക്ഷെ മല്‍സരത്തിലുടനീളം ഒരേ വേഗതയില്‍ ബൗള്‍ ചെയ്യുകയെന്നത് നിര്‍ണായകമാണെന്നും ജാവേദ് വിശദമാക്കി.

മികച്ച ഫോമില്‍
നിലവില്‍ പാകിസ്താന്റെ ഏറ്റവും മികച്ച ബൗളര്‍മാരുടെ നിരയിലാണ് ഹാരിസ് റൗഫിന്റെ സ്ഥാനം. തുടര്‍ച്ചയായി 150-155 വേഗതയില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താന്റെ ഏറ്റവും മികച്ച ബൗളര്‍ റൗഫായിരുന്നു.
അതേസമയം, ഉമ്രാന്‍ മാലിക്കിന്റെ പ്രടനമെടുത്താല്‍ ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20, ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു പേസര്‍ കാഴ്ചവച്ചത്.
ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ ഇനിയും അവസരം ലഭിച്ചില്ലെങ്കിലും ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അവസാന കളിയില്‍ പ്ലെയിങ് ഇലവനിലേക്കു വന്നേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications