Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഎസ്‌കെയ്ക്ക് അസാധ്യമായി ഒന്നുമില്ല! മുംബൈയെ വീഴ്ത്തിയപ്പോള്‍ ധോണി പറഞ്ഞു- വാട്‌സന്‍

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കിരീടനേട്ടത്തിന്റെ കാര്യത്തില്‍ മാത്രം മുംബൈ ഇന്ത്യന്‍സിന് പിന്നില്‍ രണ്ടാംസ്ഥാനത്താണെങ്കിലും മറ്റു കണക്കുകളില്‍ സിഎസ്‌കെ ഏറെ മുന്നിലാണ്. ഇതുവരെ കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീം, കൂടുതല്‍ ഫൈനലുകള്‍ കളിച്ച ടീം, മികച്ച വിജയശരാശരിയുള്ള ടീം എന്നീ റെക്കോര്‍ഡുകളെല്ലാം സിഎസ്‌കെയ്ക്കു അവകാശപ്പെട്ടതാണ്.

സിഎസ്‌കെയ്‌ക്കൊപ്പമുള്ള മനോഹരമായ ഒരു ഓര്‍മ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ ടീമിന്റെ ഭാഗമായ ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. 2018ലെ ഐപിഎല്ലിനിടെ നായകന്‍ ധോണി പറഞ്ഞ വാക്കുകളാണ് അദ്ദേഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

മുംബൈക്കെതിരായ മല്‍സരം

മുംബൈക്കെതിരായ മല്‍സരം

2018ലെ ഐപിഎല്ലിലാണ് വാട്‌സന്‍ സിഎസ്‌കെ ടീമിലെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ മല്‍സരം. സീസണിലെ ഉദ്ഘാടന മല്‍സരം കൂടിയായിരുന്നു ഇത്. മുംബൈയിലെ വാംഖഡെയില്‍ നടന്ന ഈ കളിയില്‍ തോല്‍വി മുന്നില്‍ കണ്ട ശേഷം ഡ്വയ്ന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ മികവില്‍ സിഎസ്‌കെ ജയിച്ചു കയറുകയും ചെയ്തിരുന്നു.
സിഎസ്‌കെയ്ക്കു വേണ്ടി കൡച്ച ആദ്യ മല്‍സരത്തിലെ മുഹൂര്‍ത്തമാണ് തന്റെ ഫേവറിറ്റ്. മുംബൈയ്‌ക്കെതിരേ വളരെ കടുപ്പമേറിയ മല്‍സരമായിരുന്നു അത്. ജീനിയസിനെപ്പോലെയാണ് ബ്രാവോ അന്ന് ബാറ്റ് വീശിയത്. മോശം അവസ്ഥയില്‍ നിന്നും ടീമിനെ കരകയറ്റിയ അദ്ദേഹം ഞങ്ങളെ ജയിപ്പിക്കുകയും ചെയ്തതായി വാട്‌സന്‍ വ്യക്തമാക്കി.

ധോണിയുടെ വാക്കുകള്‍

ധോണിയുടെ വാക്കുകള്‍

മല്‍സരത്തില്‍ സിഎസ്‌കെ വിജയിച്ച ശേഷം ക്യാപ്റ്റന്‍ ധോണി പറഞ്ഞ വാക്കുകള്‍ തനിക്കു മറക്കാന്‍ കഴിയില്ലെന്നു വാട്‌സന്‍ വ്യക്തമാക്കി. നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാം. അതാണ് സിഎസ്‌കെ. നമ്മള്‍ ഒരിക്കലും മല്‍സരത്തില്‍ വിജയപ്രതീക്ഷ കൈവിട്ടിരുന്നില്ലെന്നും ധോണിയും അസിസ്റ്റന്‍ കോച്ചായിരുന്ന മൈക്കല്‍ ഹസ്സിയും തന്നോടു പറഞ്ഞതായി വാട്‌സന്‍ വെളിപ്പെടുത്തി.
വിസ്മയിപ്പിക്കുന്ന ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. വളരെ കഴിവുറ്റ നേതൃത്വമാണ് ഫ്രാഞ്ചൈസിയെ നയിക്കുന്നത്. നിങ്ങള്‍ ഈ ഫ്രാഞ്ചൈസിയിലെത്തിയാല്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കപ്പെടുക. നിങ്ങളില്‍ ഫ്രാഞ്ചൈസിക്ക് പൂര്‍ണ വിശ്വാസവുമായിരിക്കും. സിഎസ്‌കെ ടീമിന്റെ ഭാഗാവാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നതെന്നും വാട്‌സന്‍ വിശദമാക്കി.

രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചുവരവ്

രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചുവരവ്

സസ്‌പെന്‍ഷനെ തുടര്‍ന്നു രണ്ടു വര്‍ഷം ഐപിഎല്ലില്‍ നിന്നും പുറത്തായ ശേഷമുള്ള സിഎസ്‌കെയുടെ മടങ്ങിവരവ് കൂടിയായിരുന്നു 2018ലെ സീസണ്‍. അന്ന് മുംബൈയ്‌ക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ 166 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ സിഎസ്‌കെ ആറിന് 84 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ 30 പന്തില്‍ 68 റണ്‍സ് വാരിക്കൂട്ടി ബ്രാവോ ടീമിന് ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുക്കുകയായിരുന്നു.
രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷം മികച്ച ടീമുകളിലൊന്നായ മുംബൈക്കെതിരേ ഇതു പോലെയൊരു ജയം നേടുകയെന്നത് സിഎസ്‌കെയ്ക്കു മാത്രം സാധിച്ചേക്കാവുന്ന കാര്യമാണെന്ന് വാട്‌സന്‍ അഭിപ്രായപ്പെട്ടു.

Story first published: Wednesday, September 2, 2020, 15:28 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+