
കോലി മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള പ്രമുഖ ബാറ്റ്‌സ്മാന്‍മാരിലെ ഏക താരമാണ്. സ്മിത്തും റൂട്ടും ടെസ്റ്റിലാണ് കൂടുതല്‍ മികവ് കാട്ടുന്നത്. വില്യംസണ്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന താരങ്ങളിലൊരാളാണ്.ഇപ്പോഴിതാ ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോറിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ പേസറുമായ വസിം അക്രം. സ്റ്റീവ് സ്മിത്തിനെയും കെയ്ന്‍ വില്യംസണെയും ഒഴിവാക്കിയ അക്രം ബാബര്‍ ആസമിനെയും ഡേവിഡ് വാര്‍ണറെയുമാണ് ഫാബുലസ് ഫോറിലേക്ക് പരിഗണിച്ചത്.
Also Read: Under 19 World Cup 2022: കൗമാര ലോകകപ്പിന് ഇന്ത്യന്‍ ടീം റെഡി, പൃഥ്വിയുടെ പിന്‍ഗാമിയാവാന്‍ യഷ് ധൂല്‍

വസിം അക്രം തിരഞ്ഞെടുത്ത ആദ്യ താരങ്ങളിലൊരാള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. സമീപകാലത്തായി മോശം ഫോമിലാണെങ്കിലും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയങ്ങളെ പരിഗണിച്ചാല്‍ മുന്‍നിരയില്‍ത്തന്നെയാവും കോലിയുടെ സ്ഥാനം. സച്ചിന്റെ ഏകദിന സെഞ്ച്വറികള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരമെന്ന നിലയില്‍ വിശേഷിപ്പിക്കപ്പെടുന്നത് കോലിയെയാണ്. 33കാരനായ കോലി 97 ടെസ്റ്റില്‍ നിന്ന് 7801 റണ്‍സും 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സും 95 ടി20യില്‍ നിന്ന് 3227 റണ്‍സുമാണ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 47ഉും ടെസ്റ്റില്‍ 27ഉം സെഞ്ച്വറികള്‍ കോലിയുടെ പേരിലുണ്ട്. മുന്‍ ആര്‍സിബി നായകനായ കോലി 207 ഐപിഎല്ലില്‍ നിന്ന് 6283 റണ്‍സും നേടിയിട്ടുണ്ട്.
Also Read: IND vs SA: ഒമിക്രോണ്‍ ഭീതി, ബോക്‌സിങ് ഡേ ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കില്ല

ബാറ്റിങ് പ്രതിഭാസമെന്ന നിലയിലേക്ക് പൊതുവേ ആരും ഡേവിഡ് വാര്‍ണറെ പരിഗണിക്കാറില്ല. എന്നാല്‍ വസിം അക്രത്തിന്റെ വിലയിരുത്തലില്‍ വാര്‍ണര്‍ ഫാബുലസ് ഫോറില്‍ ഉള്‍പ്പെടേണ്ട താരമാണ്. പന്ത് ചുരണ്ടല്‍ കേസില്‍ ഉള്‍പ്പെട്ട് രണ്ട് വര്‍ഷത്തോളം മാറിനില്‍ക്കേണ്ടി വന്നെങ്കിലും മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. 88 ടെസ്റ്റില്‍ നിന്ന് 7513 റണ്‍സും 128 ഏകദിനത്തില്‍ നിന്ന് 5455 റണ്‍സും 88 ടി20യില്‍ നിന്ന് 2554 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 24 സെഞ്ച്വറിയും 18 ഏകദിന സെഞ്ച്വറിയും വാര്‍ണറുടെ പേരിലുണ്ട്.
Also Read: 'സെവാഗ് മുതല്‍ ബുംറ വരെ', ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയ ഇന്ത്യന്‍ താരങ്ങളിതാ

ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് അക്രത്തിന്റെ പട്ടികയിലുള്ള മൂന്നാമന്‍. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകനാണ് റൂട്ട്. പരിമിത ഓവര്‍ ടീമില്‍ വലിയ സജീവമല്ല. 111 ടെസ്റ്റില്‍ നിന്ന് 9453 റണ്‍സും 152 ഏകദിനത്തില്‍ നിന്ന് 6109 റണ്‍സും 32 ടി20യില്‍ നിന്ന് 893 റണ്‍സുമാണ് റൂട്ടിന്റെ പേരിലുള്ളത്. ടെസ്റ്റില്‍ സ്ഥിരതയോടെ കളിക്കുന്ന റൂട്ട് ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്.

നാലാമനായി പാകിസ്താന്റെ ബാബര്‍ ആസമിനെയാണ് അക്രം തിരഞ്ഞെടുത്തത്. പാക് ആരാധകര്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്ന ബാബര്‍ സമീപകാലത്തായി ഗംഭീര പ്രകടനമാണ് നടത്തുന്നത്. 37 ടെസ്റ്റില്‍ നിന്ന് 2461 റണ്‍സും 83 ഏകദിനത്തില്‍ നിന്ന് 3985 റണ്‍സും 73 ടി20യില്‍ നിന്ന് 2620 റണ്‍സുമാണ് നേടിയിട്ടുള്ളത്. അഞ്ച് ടെസ്റ്റ് സെഞ്ച്വറിയും 14 ടെസ്റ്റ് സെഞ്ച്വറിയും ഒരു ടി20 സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റിനെക്കാള്‍ കൂടുതല്‍ പരിമിത ഓവറിലാണ് ബാബര്‍ മികവ് കാട്ടുന്നത്.


Click it and Unblock the Notifications











