Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം ഇങ്ങനെയെങ്കില്‍ ടെസ്റ്റില്‍ എന്താവും? മുട്ടിടിച്ച് ടീം ഇന്ത്യ

ലെസ്റ്റര്‍: സന്നാഹ മല്‍സരത്തില്‍ രോഹിത് ശര്‍മയുടെ ടീം ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായി ജൂലൈ ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റിനു മുമ്പ് വലിയ മുന്നയിറിപ്പ് തന്നെയാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. സന്നാഹത്തില്‍ ഇങ്ങനെ മുട്ട് ഇടിച്ച ഇന്ത്യന്‍ ടീം ഇനി ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡുമെല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലീഷ് ടീമിനെതിരേ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം.

1

ലെസ്റ്റര്‍ഷെയറുമായുള്ള സന്നാഹ മല്‍സരത്തില്‍ ടോസിനു ശേഷം രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ അദ്ദേഹം ആഗ്രഹിച്ചതു പോലെയൊരു പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യന്‍ മുന്‍നിരയ്ക്കായില്ല. രോഹിത് (25), ശുഭ്മാന്‍ ഗില്‍ (21), ഹനുമാ വിഹാരി (3), ശ്രേയസ് അയ്യര്‍ (0), രവീന്ദ്ര ജഡേജ (13) എന്നിങ്ങനെയാണ് പ്രമുഖ താരങ്ങുടെ പ്രകടനം.

2

കഴിഞ്ഞ ഐപിഎല്ലില്‍ ഒരു ഫിഫ്റ്റി പോലും നേടാനാവാതെ വലഞ്ഞ രോഹിത്തിന് ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരുന്നു ഈ സന്നാഹ മല്‍സരം. പക്ഷെ അദ്ദേഹം ഇതു നഷ്ടപ്പെടുത്തി. 25 റണ്‍സാണ് ഹിറ്റ്മാന് നേടാനായത്. 47 ബോളില്‍ നിന്നും മൂന്നു ബൗണ്ടറികളോടെയായിരുന്നു ഇത്. വളരെ സ്ലോ തുടക്കമായിരുന്നു അദ്ദേഹത്തിന്റേത്. ആദ്യത്തെ 25 ബോളില്‍ നേടാനാത് വെറും ഒമ്പതു റണ്‍സായിരുന്നു.

കോലിയെങ്ങനെ 'ചീക്കു'വായി? ധവാന്‍ ഗബ്ബാറും- വിളിപ്പേരിനു പിന്നിലെ കഥയറിയാം

3

ക്രീസിന്റെ മറുവശത്ത് ഒാപ്പണിങ് പങ്കാളിയായ ശുഭ്മാന്‍ ഗില്‍ 17 ബോളില്‍ നിന്നും 15 റണ്‍സുമായി അനായാസം ബാറ്റ് ചെയ്യവെയായിരുന്നു രോഹിത് തപ്പിത്തടഞ്ഞത്. 21 റണ്‍സെടുത്ത ഗില്ലാണ് ആദ്യം പുറത്തായത്. ഓഫ്‌സ്റ്റംപിനു പുറത്തേക്കു പോയ ബോളാണ് താരത്തിന്റെ വിക്കറ്റ് തെറിപ്പിച്ചത്.

4

രോഹിത് മികച്ചൊരു ഇന്നിങ്‌സ് കളിക്കുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. പുള്‍ ഷോട്ടിനു ശ്രമിച്ച ഹിറ്റ്മാന്‍ സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. ഹനുമാ വിഹാരിയുടെ പ്രകടനം ദയനീയമായിരുന്നു. വിദേശ പിച്ചുകളില്‍ തിളങ്ങാറുള്ള താരം ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റില്‍ സ്ഥാനം പോലും അര്‍ഹിക്കുന്നുണ്ടോയെന്നു ഈ ഇന്നിങ്‌സ് കണ്ടാല്‍ തോന്നിപ്പോവും. മൂന്നു റണ്‍സെടുക്കാന്‍ വിഹാരിക്കു വേണ്ടി വന്നത് 23 ബോളുകളാണ് ഒരു ഘട്ടത്തില്‍പ്പോലും ആത്മവിശ്വാസത്തോടെയായിരുന്നില്ല താരം ബാറ്റ് ചെയ്തത്. നടക്കാനിരിക്കുന്ന ടെസ്റ്റില്‍ വിഹാരിയെ ഇന്ത്യ കളിപ്പിക്കുമോയെന്ന കാര്യം പോലും സംശയമാണ്.

IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!

5

പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ശ്രേയസ് അയ്യരുടെ വീക്ക്‌നെസ് ഈ മല്‍സരത്തില്‍ തുറന്നുകാണിക്കപ്പെട്ടു. സിംഗിള്‍ പോലുമെടുക്കാന്‍ വിഷമിച്ച ശ്രേയസിനു വെറും 11 ബോളുകളുടെ ആയുസ്സാണുണ്ടായത്. എന്നിട്ടും ഒരു റണ്‍സ് പോലും നേടാന്‍ താരത്തിനായില്ല. വിഹാരി, ശ്രേയസ് ഇവരില്‍ ആരെ ഇംഗ്ലണ്ടിനെതിരേ കളിപ്പിക്കുമെന്നത് ഇന്ത്യയെ ശരിക്കും കുഴപ്പിക്കും. ഈ ഇന്നിങ്‌സില്‍ ഫ്‌ളോപ്പായെങ്കിലും നേരത്തേ വിദേശത്തു മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള വിഹാരിക്കു തന്നെ ടെസ്റ്റില്‍ നറുക്കുവീഴാനാണ് സാധ്യത.

6

പരിക്കു ഭേദമായി മടങ്ങിയെത്തിയ രവീന്ദ്ര ജഡേജയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും പിന്നീട് ചില മികച്ച ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തു സാധിച്ചു. പക്ഷെ ജഡ്ഡുവിനെ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ലെസ്റ്റര്‍ഷെയര്‍ അനുവദിച്ചില്ല. അഞ്ചാമനായി അദ്ദേഹം ക്രീസ് വിടുമ്പോള്‍ ടീം സ്‌കോറിലുണ്ടായിരുന്നത് 81 റണ്‍സ് മാത്രമായിരുന്നു.
ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ടെസ്റ്റില്‍ ഇന്ത്യക്കു ശരിക്കും വിയര്‍ക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ ബാറ്റിങ് പ്രകടനം. ടെസ്റ്റിനു മുമ്പ് മറ്റു സന്നാഹ മല്‍സരങ്ങളൊന്നും ഇല്ലാത്തതിനാല്‍ തന്നെ വരുംദിവസങ്ങളില്‍ മികച്ച തയ്യാറെടുപ്പ് തന്നെ ഇന്ത്യക്കു നടത്തേണ്ടി വരും.

Story first published: Thursday, June 23, 2022, 19:33 [IST]
Other articles published on Jun 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+