അവര്‍ക്കായി കളിച്ചു! പക്ഷെ ആ ഐപിഎല്‍ ടീമിനോട് വെറുപ്പ്- യുവരാജ് അന്ന് പറഞ്ഞത്

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ഗംഭീര പ്രകടനവുമായി യുവരാജ് ഒപ്പമുണ്ടായിരുന്നു.
ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും മത്സരത്തെ മാറ്റിമറിക്കുന്ന മാച്ച് വിന്നറായിരുന്നു യുവരാജ്. ടീമിന് ആവിശ്യമുള്ളപ്പോഴെല്ലാം അവസരത്തിനൊത്തുയരാന്‍ ഒരുപരിധിവരെ യുവരാജിന് സാധിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പ് ഹീറോയാണ് യുവരാജ്.
എന്നാല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അത്ര മികവ് അദ്ദേഹത്തിന് ഐപിഎല്ലില്‍ കാട്ടാനായിട്ടില്ല. കരിയറില്‍ നിരവധി ടീമുകള്‍ക്കായി കളിക്കുകയും വലിയ പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്‌തെങ്കിലും ആകെ പ്രകടനം നോക്കുമ്പോള്‍ ശരാശരി മാത്രം.
കരിയറില്‍ പഞ്ചാബ് കിങ്‌സ്, പൂനെ വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് യുവി. ഐപിഎല്ലില്‍ ഹാട്രിക്കടക്കം നേടിയിട്ടുള്ള താരമാണ് യുവരാജ്.
എന്നാല്‍ ഒരു ഐപിഎല്‍ ടീമിനെ യുവരാജ് വെറുത്തിരുന്നു. അതൊരിക്കല്‍ യുവരാജ് തുറന്ന് പറയുകയും ചെയ്തിരുന്നു. ആ ടീമേതാണെന്ന് അറിയാം.

നിലയുറപ്പിക്കാന്‍ അവസരം നല്‍കിയില്ല
യുവരാജ് സിങ് ഐപിഎല്ലില്‍ കൂടുതല്‍ കളിച്ച ടീമാണ് പഞ്ചാബ് കിങ്‌സ്. ടീമിന്റെ നായകനായിരുന്ന യുവരാജ് ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. യുവരാജിന് മികച്ച റെക്കോഡാണ് പഞ്ചാബിനൊപ്പം ഉണ്ടായിരുന്നത്.
എന്നാല്‍ പഞ്ചാബ് കിങ്‌സില്‍ കളിക്കാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അവിടെ നിന്ന് ഓടിപ്പോകാന്‍ തോന്നിയിട്ടുണ്ടെന്നുമാണ് യുവരാജ് ഒരിക്കല്‍ തുറന്ന് പറഞ്ഞത്.
'ഒരു ഫ്രാഞ്ചൈസിയോടൊപ്പവും 3-4 വര്‍ഷം കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. ധോണിയും കോലിയും രോഹിത്തുമെല്ലാം ഒരു ഫ്രാഞ്ചൈസിക്കായി എത്ര വര്‍ഷമാണ് കളിച്ചത്. അത്തരമൊരു നിലയുറപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചില്ല'-യുവി പറഞ്ഞു.
Also Read: ആ മുറിവ് ഉണങ്ങില്ല! ധോണി ചതിച്ചതോ? റായ് ലക്ഷ്മി അന്ന് മനസ് തുറന്നപ്പോള്‍

പഞ്ചാബ് കിങ്‌സ് ചോദിച്ച താരങ്ങളെ തന്നില്ല
പഞ്ചാബ് കിങ്‌സില്‍ നിന്ന് ഓടിപ്പോകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു തവണയും ഞാന്‍ ആവിശ്യപ്പെടുന്നതൊന്നും അവര്‍ നല്‍കിയില്ല. ഞാന്‍ ടീം വിട്ടശേഷം ഞാന്‍ ആവിശ്യപ്പെട്ട താരങ്ങളെ അവര്‍ ടീമിലെത്തിക്കുകയും ചെയ്തു.
ക്യാപ്റ്റനെന്ന പേരുമാത്രമായിരുന്നു ഉണ്ടായിരുന്നത്. പഞ്ചാബിനായി കളിക്കുന്നതില്‍ അഭിമാനമാണെങ്കിലും ആ ഫ്രാഞ്ചൈസിയില്‍ നിന്ന് ഓടിപ്പോകാന്‍ ആഗ്രഹിച്ചു'-യുവരാജ് പറഞ്ഞു. പഞ്ചാബ് ടീം എപ്പോഴും ശരാശരി മാത്രമായിരുന്നു.
മറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ കെട്ടുറപ്പ് ടീമിനില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇതുവരെ കിരീടത്തിലേക്കെത്താനും പഞ്ചാബിനായില്ല. സൂപ്പര്‍ താരങ്ങളേറെ പഞ്ചാബിനൊപ്പം കളിച്ചെങ്കിലും പല പ്രശ്‌നങ്ങളും അവരെ വേട്ടയാടിയിരുന്നു.

നീതി കാട്ടാന്‍ യുവരാജിനായില്ല
ഐപിഎല്ലിലെ പല ടീമുകളോടും നീതികാട്ടാന്‍ യുവരാജിന് സാധിച്ചിരുന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് 16 കോടി പ്രതിഫലം നല്‍കിയിട്ടും യുവിക്ക് തിളങ്ങാനായിരുന്നില്ല. ആര്‍സിബിയിലും ഹൈദരാബാദിലുമെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.
ഒടുവില്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആര്‍സിബിയുടെ യുസ് വേന്ദ്ര ചഹാലിന്റെ ഒരോവറില്‍ ഹാട്രിക് സിക്‌സറടക്കം നേടി യുവരാജ് മികച്ച ഓര്‍മകളോടെയാണ് പടിയിറങ്ങിയത്. അര്‍ഹിച്ച പടിയിറക്കം യുവിക്ക് ലഭിച്ചില്ലെന്നതാണ് വസ്തുത.
അര്‍ബുദത്തോട് പൊരുതി ഇന്ത്യക്ക് അതുല്യ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടും യുവരാജിന് അര്‍ഹിച്ച സ്ഥാനമോ യാത്രയയപ്പോ ലഭിച്ചില്ലെന്നത് സങ്കടകരമായ കാര്യമാണ്.
Also Read: സെവാഗ് ബൗളര്‍മാരുടെ 'അന്തകന്‍', എന്നാല്‍ സെവാഗിന് ഒരു ബൗളറെ പേടി! ആരെന്നറിയാം

യുവരാജിന്റെ കരിയര്‍
40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും 9 വിക്കറ്റും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും 58 ടി20യില്‍ നിന്ന് 1177 റണ്‍സും 28 വിക്കറ്റും 132 ഐപിഎല്ലില്‍ നിന്ന് 2750 റണ്‍സും 36 വിക്കറ്റുമാണ് യുവരാജ് വീഴ്ത്തിയത്.
2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ യുവരാജിന്റെ ബാറ്റിങ് മികവ് ഇന്നും ആരാധക മനസിലുണ്ട്. ഇന്ത്യന്‍ ടീമില്‍ യുവി ഒഴിച്ചിട്ട സ്ഥാനം നികത്താന്‍ ഇന്നും ആളില്ലെന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications