For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സെവാഗ് മുതല്‍ അഫ്രീദിവരെ', ബന്ധുക്കളെ വിവാഹം കഴിച്ച ക്രിക്കറ്റ് താരങ്ങള്‍ ഇവര്‍

ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ അവരുടെ കുടുംബത്തെയും ക്രിക്കറ്റ് താരങ്ങള്‍ക്ക് വളരെ സുപരിചിതമാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വരവോടെ താരങ്ങളുടെ ഭാര്യമാരെയും കുട്ടികളെയുമെല്ലാം കൂടുതല്‍ ആരാധകര്‍ക്കും സുപരിചിതമാണ്. സാമൂഹ്യ മാധ്യമങ്ങളിലും താരങ്ങളുടെ കുടുംബത്തിന് വലിയ പിന്തുണ ലഭിക്കാറുണ്ട്. ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ ജീവിതവും പ്രണയവുമെല്ലാം ആരാധകരുടെ ഇഷ്ട വിഷയങ്ങളിലൊന്നുമാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളില്‍ ബന്ധുക്കളെയോ ഉറ്റ സുഹൃത്തിനെയോ വിവാഹം കഴിച്ചവര്‍ ആരൊക്കെയാണെന്ന് നോക്കാം.

വീരേന്ദര്‍ സെവാഗ് -ആരതി അഹ്‌ലാവത്ത്

വീരേന്ദര്‍ സെവാഗ് -ആരതി അഹ്‌ലാവത്ത്

മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായിട്ടുള്ള താരമാണ്. എന്നാല്‍ തന്റെ കുടുംബത്തെ അധികം പൊതുവേദിയിലേക്കെത്തിക്കാത്ത താരവുമാണ് അദ്ദേഹം.ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളായ സെവാഗ് 2004ലാണ് ആരതി അഹ്‌ലാവത്തിനെ വിവാഹം ചെയ്യുന്നത്. സെവാഗിന്റെ ബന്ധുവിന്റെ മകളാണ് ആരതി. ഇരുവരും തമ്മില്‍ മൂന്ന് വര്‍ഷത്തിലേറെ പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്. ബന്ധുക്കാളെന്നതിലുപരിയായി ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു.

Also Read: 'ദാദ'യെ മയക്കിയ താര സുന്ദരി, സൗരവ് ഗാംഗുലി-നഗ്മ പ്രണയത്തില്‍ സംഭവിച്ചതെന്ത്?

ഷാഹിദ് അഫ്രീദി-നാദിയ

ഷാഹിദ് അഫ്രീദി-നാദിയ

മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്നതിനാല്‍ത്തന്നെ പാകിസ്താന് പുറത്തും അദ്ദേഹത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2000 ഒക്ടോബര്‍ 22നാണ് അഫ്രീദി നാദിയയെ ഭാര്യയായി സ്വീകരിച്ചത്. അഫ്രീദിയുടെ ബന്ധുവിന്റെ മകളാണ് നാദിയ. ഇരുവര്‍ക്കും അഞ്ച് മക്കളുമുണ്ട്. അഫ്രീദിയുടെ മൂത്ത പുത്രിയും പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതാണ്.

Also Read: IPL 2021: ബെന്‍ സ്റ്റോക്‌സിന് പകരക്കാരനെ വേണം, ഈ അഞ്ച് പേരെ രാജസ്ഥാന് പരിഗണിക്കാം

സായീദ് അന്‍വര്‍-ലുബ്‌ന

സായീദ് അന്‍വര്‍-ലുബ്‌ന

മുന്‍ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ സായീദ് അന്‍വര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ്. 1996ല്‍ ലുബ്‌നയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ലുബ്‌ന സായീദ് അന്‍വറിന്റെ കസിന്‍ സിസ്റ്ററാണ്. കൂടാതെ ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളുമാണ്. 2003ലെ ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സായീദ് അന്‍വര്‍ നിലവില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അത്ര സജീവമല്ല.

Also Read: IND vs ENG: ലോര്‍ഡ്‌സില്‍ രണ്ട് സ്പിന്നറും മൂന്ന് പേസറുമാണ് ഇന്ത്യക്ക് ഗുണം ചെയ്യുക- സല്‍മാന്‍ ബട്ട്

 മുസ്തഫിസുര്‍ റഹ്മാന്‍-സമിയ പര്‍വിന്‍

മുസ്തഫിസുര്‍ റഹ്മാന്‍-സമിയ പര്‍വിന്‍

ബംഗ്ലാദേശിന്റെ യുവ പേസറാണ് മുസ്തഫിസുര്‍ റഹ്മാന്‍. ഇടം കൈയന്‍ പേസറായ താരം ഐപിഎല്ലിലടക്കം കളിച്ച് ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ്. മുസ്തഫിസുര്‍ വിവാഹം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ ബന്ധുവായ സമിയ പര്‍വിനെയാണ്. ധാക്ക യൂനിവേഴ്‌സിറ്റിയില്‍ സൈക്കോളജി പഠിക്കുകയാണ് സമിയ. 2019ലായിരുന്നു ഇരുവരുടെയും വിവാഹം. ഐപിഎല്ലില്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് അദ്ദേഹം കളിക്കുന്നത്.

Also Read: IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് 'മുട്ടിടിക്കും', മുന്‍ കണക്കുകള്‍ ദയനീയം

മൊസാദെക് ഹൊസൈന്‍-ഷര്‍മിന്‍ സമീറ ഉഷ

മൊസാദെക് ഹൊസൈന്‍-ഷര്‍മിന്‍ സമീറ ഉഷ

ബംഗ്ലാദേശ് യുവ ക്രിക്കറ്റ് താരം മൊസാദെക് ഹൊസൈന്‍ വിവാഹം കഴിച്ചിരിക്കുന്നതും ബന്ധവും ഉറ്റ സുഹൃത്തുമായ ആളെയാണ്. ഷര്‍മിന്‍ സമീറയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 25കാരനായ താരം മൂന്ന് ഫോര്‍മാറ്റിലും ബംഗ്ലാദേശിനായി അരങ്ങേറ്റം നടത്തിയിട്ടുണ്ട്. അവസാന ഓസീസ് പര്യടനത്തിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു.

Story first published: Thursday, August 12, 2021, 15:49 [IST]
Other articles published on Aug 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+