
പക്ഷെ അദ്ദേഹം ഭയപ്പെട്ടിരുന്ന ചില ബൗളര്‍മാരുമുണ്ടായിരുന്നു. അത്തരത്തിലൊരാളായിരുന്നു പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനിടെയുള്ള രസകരമായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്. അക്രമിനെ നേരിടാന്‍ ഭയന്ന തന്നെ അന്നു രക്ഷിച്ചത് സച്ചിനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വാട്ട് ദി ഡെക്കെന്ന യൂട്യൂബ് ഷോയില്‍ സംസാരിക്കവെയാണ് 2003ലെ ലോകകപ്പിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് വീരേന്ദര്‍ സെവാഗ് തുറന്നുപറഞ്ഞത്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറെ നേരിടാന്‍ സെവാഗിനു താല്‍പ്പര്യമില്ലായിരുന്നു. കാരണം മുന്‍ മല്‍സരങ്ങള്‍ ഇടംകൈയന്മാരായ ശ്രീലങ്കയുടെ ചാമിന്ദ വാസ്, ഓസ്‌ട്രേലിയയുടെ നതാന്‍ ബ്രാക്കണ്‍ എന്നിവര്‍ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അതുകൊണ്ടു തന്നെയാണ് പാകിസ്താനുമായുള്ള പോരാട്ടത്തില്‍ മറ്റൊരു ഇടംകൈയനായ വസീം അക്രമിനെയും നേരിടാന്‍ സെവാഗ് ഭയപ്പെട്ടത്. അക്രമിനെതിരേ ആദ്യം സ്‌ട്രൈക്ക് നേരിടണമെന്നു സച്ചിനോടു താന്‍ അഭ്യര്‍ഥിച്ചിരുന്നതായും സെവാഗ് വെളിപ്പെടുത്തി.
സച്ചിന്‍, ദാദ, ദ്രാവിഡ്, ലക്ഷ്മണ്‍ & കോലി, രോഹിത്, ധോണി, രാഹുല്‍; ഏതാണ് മികച്ച ഫാബ് 4 ?

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 274 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയത് സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമായിരുന്നു. വസീം അക്രമായിരിക്കും പാകിസ്താന് വേണ്ടി ആദ്യ ഓവര്‍ ബൗള്‍ ചെയ്യുകയെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ സ്‌ട്രൈക്ക് നേരിടാമോയെന്നു സച്ചിനോടു സെവാഗ് ചോദിക്കുകയായിരുന്നു. പക്ഷെ സച്ചിന്‍ ഇതു നിരസിക്കുകയും ചെയ്തു. എങ്കിലും അന്നു സ്‌ട്രൈക്ക് നേരിട്ടത് സച്ചിന്‍ തന്നെയായിരുന്നു.

ഇന്ത്യന്‍ ടീം ഫീല്‍ഡ് ചെയ്യവെ തന്നെ വസീം അക്രമായിരിക്കും ആദ്യ ഓവര്‍ ബൗള്‍ ചെയ്യുകയെന്നും നിങ്ങള്‍ സ്‌ട്രൈക്ക് നേരിടണമെന്നും ഞാന്‍ സച്ചിനോടു പല തവണ അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ സച്ചിന്‍ അപ്പോഴെല്ലാം ഇതു നിഷേധിച്ചു. ഞാന്‍ സ്‌ട്രൈക്ക് നേരിടില്ല, കാരണം എന്റെ നമ്പര്‍ രണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ രണ്ടാമനായി തന്നെ തുടരുമെന്നും സച്ചിന്‍ ആവര്‍ത്തിച്ചു.
Asia cup 2022: റിഷഭ് പുറത്താവും, പകരം ഡിക്കെ!, സഞ്ജുവുമില്ല- ഇന്ത്യന്‍ സാധ്യതാ ടീം

തുടര്‍ന്ന് ലഞ്ച് ടൈമിനിടെയും ഞാന്‍ സച്ചിനു പിറകെ നടന്ന അപേക്ഷിച്ചു. പക്ഷെ സച്ചിന്‍ ഉറച്ചു തന്നെയായിരുന്നു. ഇല്ല, ഞാനത് ചെയ്യില്ല. എന്‍െ നമ്പര്‍ രണ്ടാണെണന്നു തന്നെ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു.
പിന്നീട് ഇന്ത്യന്‍ ബാറ്റിങ് തുടങ്ങവെ ഞങ്ങള്‍ ഗ്രൗണ്ടിലേക്കു പ്രവേശിക്കവെയും സ്‌ട്രൈക്ക് നേരിടാമോയെന്നു ഞാന്‍ ചോദിച്ചു. പക്ഷെ സച്ചിന്‍ നോ പറഞ്ഞു. ക്രീസിലെത്തിയ ശേഷം ഞാന്‍ വീണ്ടും അതാവര്‍ത്തിച്ചു. സച്ചിന്റെ മറുപടി നോ തന്നെയ

പക്ഷെ പെട്ടെന്നാണ് സച്ചിന്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു പോവുകയും വസീം അക്രമിന്റെ ആദ്യത്തെ ബോള്‍ നേരിടുകയും ചെയ്തത്. അദ്ദേഹം ആദ്യ ബോളില്‍ സിംഗിള്‍ നേടുകയും ചെയ്തു. ഇതോടെ അടുത്ത ബോള്‍ ഞാന്‍ നേരിടേണ്ടി വന്നു.
എനിക്കു നല്ല ഭയമുണ്ടായിരുന്നു. സച്ചിന് ഈ പ്രതിസന്ധിയില്‍ നിന്നും എന്നെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബോള്‍ ഇനി വിക്കറ്റ് കീപ്പറുടെ കൈകളിലേക്കു പോയാലും നമുക്ക് സിംഗിളെടുക്കാമെന്നു അദ്ദേഹം എന്നോടു പറഞ്ഞു. അക്രമിനു വിക്കറ്റ് സമ്മാനിക്കുന്നതിനേക്കാള്‍ റണ്ണൗട്ടാവുന്നതായിരിക്കും നല്ലതെന്നു അപ്പോള്‍ താനും ചിന്തിച്ചതായി സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഈ മല്‍സരത്തില്‍ 26 ബോളുകളും ആറു വിക്കറ്റുകളും ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീം വിജയിച്ചു കയറിയിരുന്നു. അന്നു ടീമിന്റെ വിജയശില്‍പ്പിയായത് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. പാകിസ്താന്റെ ലോകോത്തര ബൗളിങ് ആക്രമണത്തെ തല്ലിച്ചതച്ച അദ്ദേഹം 98 റണ്‍സാണ് നേടിയത്. ഈ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പക്ഷെ ഇന്ത്യ ഓസ്‌ട്രേലിയയോടു 125 റണ്‍സിന്റെ വന്‍ പരാജയം രുചിച്ചിരുന്നു.


Click it and Unblock the Notifications











