അക്രമിനെ നേരിടാന്‍ ഭയന്ന വീരു! സച്ചിന്‍ ഉപദേശിച്ച വഴി ഇതായിരുന്നു, അറിയാം

ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ ഭയപ്പെടുത്തിയ ബൗളര്‍മാര്‍ ഉണ്ടായിരുന്നോ? ഈ ചോദ്യത്തിന്റെ ഉത്തരം ഉണ്ട് എന്നു തന്നെയാണ്. വീരു തന്നെ നേരത്തേ ചില അഭിമുഖങ്ങളില്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്ന കാര്യത്തില്‍ അദ്ദേഹത്തിനു വലിയൊരു വീക്ക്‌നെസ് തന്നെയുണ്ടായിരുന്നു. താന്‍ പലപ്പോഴും ഇടംകൈയന്‍ സീമര്‍മാര്‍ക്കെതിരേ പെട്ടെന്നു പുറത്തായിരുന്നതായി സെവാഗ് പറയുന്നു. ശ്രീലങ്കയുടെ ചാമിന്ദ വാസ്, ഓസ്‌ട്രേലിയയുടെ നതാന്‍ ബ്രാക്കണ്‍ എന്നിവര്‍ക്കെതിരേയെല്ലാം അദ്ദേഹം പെട്ടെന്നു പുറത്തായിട്ടുണ്ട്.
2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള പോരാട്ടത്തില്‍ അവരുടെ ഇതിഹാസ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ വസീം അക്രമിനെ നേരിടാന്‍ വളരെയധികം ഭയപ്പെട്ടിരുന്നുതായി സെവാഗ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
തന്റെ ഓപ്പണിങ് പങ്കാളിയും ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു അന്നു അക്രമിനെ മറികടക്കാന്‍ തനിക്കു വഴി ഉപദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചിനോടൊപ്പം ഒരു ഷോയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു വീരുവിന്റെ ഈ തുറന്നുപറച്ചില്‍.

സച്ചിന്റെ 'കാലുപിടിച്ചു'
പാകിസ്താനു വേണ്ടി ആദ്യ ഓവര്‍ ബൗള്‍ ചെയ്തിരുന്നത് വസീം അക്രമായിരുന്നു. അദ്ദേഹത്തെ നേരിടാനുള്ള പേടി കാരണം ആദ്യം സ്‌ട്രൈക്ക് നേരിടണമെന്ന് താന്‍ സച്ചിനോടു അഭ്യര്‍ഥിക്കുകയായിരുന്നുവെന്നു വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി.
പാകിസ്താനുമായുള്ള കളിക്കിടെ ഫീല്‍ഡ് ചെയ്യവെ ആദ്യ ഓവര്‍ നേരിടാമോയെന്നു ഞാന്‍ സച്ചിനോടു അഭ്യര്‍ഥിച്ചു കൊണ്ടിരുന്നു. പക്ഷെ തന്റെ നമ്പര്‍ രണ്ടാണെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. പിന്നീട് ലഞ്ച് ബ്രേക്കിന്റെ സമയത്തും ഞാന്‍ സച്ചിനോടു വീണ്ടും അഭ്യര്‍ഥിച്ചു. പക്ഷെ അദ്ദേഹം പറ്റില്ലെന്നു തന്നെ ആവര്‍ത്തിക്കുകയായിരുന്നു.
പിന്നീട് ഇന്ത്യന്‍ ഇന്നിങ്‌സിനായി ഗ്രൗണ്ടിലിറങ്ങും മുമ്പും ഞാന്‍ അപേക്ഷിച്ചു നോക്കി. പക്ഷെ സച്ചിന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍ അദ്ദേഹം സ്‌ട്രൈക്ക് നേരിടാന്‍ നേരെ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു പോവുകയയിരുന്നു. തന്നെ ഒന്നു വട്ടംകറക്കാന്‍ തന്നെയായിരുന്നു സച്ചിന്‍ അതുവരെ അങ്ങന പെരുമാറിയതെന്നും അപ്പോഴാണ് മനസ്സിലായതെന്നും സെവാഗ് വെളിപ്പെടുത്തി.
Also Read: സഞ്ജു ഏതുവരെ പഠിച്ചു? കളിക്കൊപ്പം പഠനത്തിലും കേമനോ? അറിയാം

ആദ്യ ബോളില്‍ സിംഗിളെടുത്തു
വസീം അക്രമിന്റെ ആദ്യ ബോളില്‍ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സിംഗിളെടുത്തതോടെ തൊട്ടടുത്ത ബോള്‍ തനിക്കു നേരിടേണ്ടി വന്നതായി വീരേന്ദര്‍ സെവാഗ് ചിരിയോടെ പറയുന്നു.
അക്രമിനെ രക്ഷപ്പെടാന്‍ സച്ചിന്‍ ഒരു വഴി എനിക്കു ഉപദേശിച്ചു തന്നു. ബോള്‍ മിസ്സായി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയാലും സിംഗിളിനായി ഓടിക്കോളൂയെന്നായിരുന്നു സച്ചിന്‍ ഉപദേശിച്ചത്. അതു തന്നെ സംഭവിച്ചു. ബോള്‍ നേരെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്കു വന്നപ്പോള്‍ ഞാന്‍ സിംഗിളിനായി ഓടുകയായിരുന്നുവെന്നും സെവാഗ് ചിരിയോടെ പറയുന്നു.
Also Read: തെറ്റ് എന്റേത്, സച്ചിനോടു മാപ്പു പറഞ്ഞ് വീരു! സംഭവം ലോകകപ്പിനിടെ, അറിയാം

റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ടു
ബോള്‍ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയതിനു പിന്നാലെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു കുതിച്ച വീരേന്ദര്‍ സെവാഗ് അന്നു റണ്ണൗട്ടാവേണ്ടിയിരുന്നതായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓര്‍ത്തെടുത്തു.
ഇമ്രാന്‍ ഫര്‍ഹതോ മറ്റോ ആണ് അന്നു പാകിസ്താനു വേണ്ടി വിക്കറ്റ് കാത്തതെന്നാണ് എന്റെ ഓര്‍മ. വസീം അക്രമിന്റെ ബോള്‍ പിടിച്ചെടുത്ത ഉടന്‍ തന്നെ അദ്ദേഹം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ത്രോയും ചെയ്തു.
ആ ത്രോ നേരിട്ടു സ്റ്റംപില്‍ കൊണ്ടിരുന്നെങ്കില്‍ സെവാഗ് റണ്ണൗട്ടാവേണ്ടതായിരുന്നു. പക്ഷെ ഭാഗ്യവശാല്‍ അതു മിസ്സായെന്നും അങ്ങനെ റണ്ണൗട്ടില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്നും സച്ചിന്‍ തുറന്നു പറഞ്ഞു. വസീം അക്രമിന്റെ ബോളില്‍ ഔട്ടാവുന്നതിനേക്കാള്‍ നല്ലതായിരുന്നു റണ്ണൗട്ടാവുന്നതെന്നു സച്ചിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പൊട്ടിച്ചിരിയോടെ സെവാഗ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications