Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് കീഴില്‍ അരങ്ങേറ്റം, 'കണ്ട് പഠിച്ച്' ഇന്ത്യയുടെ നായകന്മാരുമായി, അഞ്ച് പേരിതാ

1

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഇതിഹാസ നായകന്മാരിലെ മുന്‍ നിരക്കാരനാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണി വിക്കറ്റ് കീപ്പറായും ഫിനിഷറായും നായകനായുമെല്ലാം ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായിരുന്നു ധോണി. നായകനായി ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുന്ന ധോണി സമ്മര്‍ദ്ദ ഘട്ടങ്ങളെ അനായാസമായി നേരിടുന്ന അപൂര്‍വ്വം നായകന്മാരിലൊരാളാണ്. ധോണി നായകനായിരിക്കെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് ഇന്ത്യയുടെ നായകന്മാരായി മാറുകയും ചെയ്ത അഞ്ച് താരങ്ങളുണ്ട്. ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിരാട് കോലി

വിരാട് കോലി

ധോണി കളമൊഴിഞ്ഞ ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയത് വിരാട് കോലിയായിരുന്നു. 2014ല്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനായി എത്തിയ കോലി ധോണിക്ക് നേടിക്കൊടുക്കാന്‍ സാധിച്ചതിലും നേട്ടങ്ങള്‍ ഇന്ത്യക്ക് ക്യാപ്റ്റനായി നേടിക്കൊടുത്തു. വിദേശ പര്യടനങ്ങളിലൊക്കെ ഇന്ത്യ ടെസ്റ്റില്‍ കസറിയത് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ്. ഐസിസി കിരീടം നേടാനായില്ലെങ്കിലും ഇന്ത്യയുടെ സൂപ്പര്‍ നായകന്മാരിലൊരാളാണ് കോലി. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാന്‍ കൂടിയായ കോലിയുടെ അരങ്ങേറ്റം ധോണിക്ക് കീഴിലായിരുന്നു. 2008ലെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു ഇത്. ധോണിയുടെ ശിക്ഷണത്തില്‍ നായകനായി വളര്‍ന്ന താരമാണ് കോലി.

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിലവിലെ നായകനുമാണ് രോഹിത് ശര്‍മ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ 2007ലെ ഐസിസി ടി20 ലോകകപ്പിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം. പിന്നീട് ഐപിഎല്ലില്‍ ധോണിയേക്കാള്‍ മികച്ച നായകനായി രോഹിത് മാറി. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാണ് രോഹിത് ശര്‍മ. 2013ല്‍ രോഹിത്തിനെ ഓപ്പണറായി പരീക്ഷിച്ച് ഇന്നത്തെ സൂപ്പര്‍ താര പദവിയിലേക്കെത്തിച്ചതും ധോണിയാണ്.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായിരുന്ന അജിന്‍ക്യ രഹാനെ കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുണ്ട്. പരിമിത ഓവറില്‍ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ടി20യില്‍ ടീമിനെ നയിച്ചിട്ടുണ്ട്. രഹാനെ ഇന്ത്യന്‍ ടീമിലേക്കെത്തിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. 2011ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെയായിരുന്നു ഇത്. ഏറെ നാളുകള്‍ ഇന്ത്യയുടെ ടെസ്റ്റ് നിരയുടെ അഭിവാജ്യ ഘടകമായിരുന്ന രഹാനെ നിലവില്‍ ടീമിന് പുറത്താണ്.

'ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞു', ശ്രീശാന്ത് മുതല്‍ സിറാജ് വരെ, അഞ്ച് സംഭവങ്ങളിതാ

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറാണ് ശിഖര്‍ ധവാന്‍. ആരാധകര്‍ ഗബ്ബാര്‍ എന്ന് വിശേഷിപ്പിക്കുന്ന ധവാന്‍ രോഹിത് ശര്‍മക്കൊപ്പം ഏകദിനത്തില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച താരങ്ങളിലൊരാളാണ്. 2010ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് ധവാനെത്തുമ്പോള്‍ ഇന്ത്യന്‍ നായകന്‍ ധോണിയായിരുന്നു. സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയെ ധവാന്‍ നയിക്കുകയും ചെയ്തു. അവസാന വര്‍ഷം നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20യില്‍ ധവാനായിരുന്നു ഇന്ത്യയുടെ നായകന്‍. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണ് ധവാന് സജീവമായ പരിഗണനയുള്ളത്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കിയ ഹര്‍ദിക് പിന്നീട് ഇന്ത്യന്‍ ടീമിന്റെ നിര്‍ണ്ണായക ഘടകമായി മാറി. പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരമാണ്. പരിക്കിനെത്തുടര്‍ന്ന് കുറച്ചുനാള്‍ പുറത്തുപോയെങ്കിലും ഐപിഎല്ലില്‍ നായകനായി ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ച് ഹര്‍ദിക് ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ വരാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയെ നയിക്കുന്നത് ഹര്‍ദിക്കാണ്. എംഎസ് ധോണിയുടെ നായകമികവിന്റെ കടുത്ത ആരാധകനായ ഹര്‍ദിക് ധോണിക്ക് കീഴിലാണ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്.

Story first published: Friday, June 17, 2022, 16:17 [IST]
Other articles published on Jun 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+