Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2022ല്‍ ഇതുവരെ ഇന്ത്യക്ക് ഏഴ് ക്യാപ്റ്റന്മാര്‍, ഇവരില്‍ ആരൊക്കെ തിളങ്ങി?, റാങ്കിങ് അറിയാം

1

ഈ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് പരീക്ഷണങ്ങളുടെ വര്‍ഷമാണ്. പരിക്ക് പല താരങ്ങളെയും വേട്ടയാടിയെങ്കിലും നിരവധി യുവതാരങ്ങളെ ഇന്ത്യ ഈ വര്‍ഷം പരീക്ഷിച്ചു. ഈ വര്‍ഷം ഇന്ത്യ പരീക്ഷിച്ചത് ഏഴ് നായകന്മാരെയാണെന്നതില്‍ നിന്ന് ഇന്ത്യ ടീമില്‍ നടത്തിയ പരീക്ഷണങ്ങള്‍ എത്രത്തോളമെന്ന് വ്യക്തമാവും. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കുന്നതിനാല്‍ത്തന്നെ പല പുതിയ താരങ്ങള്‍ക്ക് വളരാനുള്ള അവസരവും ലഭിക്കുന്നു.

ഇത്തവണ മത്സരഫലങ്ങള്‍ നോക്കുമ്പോഴും ഇന്ത്യക്ക് സന്തോഷിക്കാന്‍ വകയേറെ. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ പരീക്ഷിച്ച നായകന്മാരുടെ പ്രകടനം പരിശോധിക്കുമ്പോള്‍ ആരൊക്കെയാണ് പ്രതീക്ഷ നല്‍കുന്നത്. ആരൊക്കെയാണ് ഫ്‌ളോപ്പ്?. നായകന്മാരുടെ റേറ്റിങ് അറിയാം.

വിരാട് കോലി

വിരാട് കോലി

കോലിക്ക് കീഴില്‍ ഇന്ത്യ ഈ വര്‍ഷം കളിച്ചത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. ബോക്‌സിങ് ഡേ ടെസ്റ്റ് ഇന്ത്യയെ ജയിപ്പിക്കാന്‍ നായകനെന്ന നിലയില്‍ കോലിക്കായി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കോലിക്ക് കളിക്കാന്‍ സാധിച്ചില്ല. മൂന്നാം ടെസ്റ്റില്‍ ടീമിലേക്ക് കോലി നായകനായി തിരിച്ചുവന്നെങ്കിലും മത്സരം തോല്‍ക്കുകയും പരമ്പര കൈവിടുകയും ചെയ്തു. ഇതിന് പിന്നാലെ ടെസ്റ്റ് നായകസ്ഥാനവും കോലി ഒഴിഞ്ഞു. 10ല്‍ 5 മാര്‍ക്കാണ് നായകനെന്ന നിലയിലെ കോലിയുടെ പ്രകടനത്തിന് നല്‍കുന്നത്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഈ വര്‍ഷം പരിക്ക് കാര്യമായി വേട്ടയാടുന്ന താരമാണ് കെ എല്‍ രാഹുല്‍. ഇന്ത്യയുടെ ഭാവി നായകനാവാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന താരമാണ് രാഹുല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു ടെസ്റ്റില്‍ നയിച്ചെങ്കിലും ജയിക്കാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനത്തിലും രാഹുലാണ് ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ കളിച്ച നാല് മത്സരവും ഇന്ത്യ തോറ്റു. ജൂണില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രാഹുലായിരുന്നു ഇന്ത്യയെ നയിക്കേണ്ടിയിരുന്നതെങ്കിലും പരിക്കേറ്റതോടെ പുറത്തായി. വരാനിരിക്കുന്ന സിംബാബ് വെ പര്യടനത്തില്‍ രാഹുലാവും ഇന്ത്യയെ നയിക്കുക. 10ല്‍ 3 മാര്‍ക്കാണ് രാഹുലിന് നല്‍കാനാവുക.

ആളെ മനസിലായോ?, എന്തൊരു കോലമെടേ...,സൂപ്പര്‍ ക്രിക്കറ്റ് താരത്തിന് ട്രോളോട് ട്രോള്‍

രോഹിത് ശര്‍മ

രോഹിത് ശര്‍മ

വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞ ശേഷം ഇന്ത്യയുടെ പൂര്‍ണ്ണ നായകനായി എത്തിയ താരമാണ് രോഹിത് ശര്‍മ. പരിക്ക് രോഹിത്തിനെയും പല തവണ ബാധിച്ചു. കൂടാതെ അദ്ദേഹത്തിന്റെ ആവിശ്യപ്രകാരം വിശ്രമം അനുവദിക്കുകയും ചെയ്തു. രോഹിത് ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുകയും ജയം നേടിക്കൊടുക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പര ഇന്ത്യക്ക് നേടിക്കൊടുക്കാനും നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് സാധിച്ചു. 10ല്‍ 9 റേറ്റിങ് രോഹിത്തിന് നല്‍കാം.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ ജസ്പ്രീത് ബുംറക്ക് അവസരം ലഭിച്ചു. കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന പേസറെന്ന നേട്ടത്തിലെത്താന്‍ ബുംറക്കായെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. കൈയിലിരുന്ന കളിയാണ് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കൈവിട്ടത്. ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ജസ്പ്രീത് ബുംറ. 10ല്‍ 5 റേറ്റിങ് നല്‍കാം.

IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ ഇന്ത്യ ക്യാപ്റ്റനെന്ന നിലയില്‍ വിശ്വാസം അര്‍പ്പിക്കുന്നത് ശിഖര്‍ ധവാനാണ്. ഈ വര്‍ഷം നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ഇന്ത്യയെ നയിക്കാന്‍ ധവാന് അവസരം ലഭിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ ധവാന് സാധിച്ചു. ഇനിയും രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതിലും ജയിപ്പിക്കാന്‍ ധവാന് സാധിക്കുമോയെന്ന് കണ്ടറിയാം. 10ല്‍ 7 റേറ്റിങ് ധവാന് നല്‍കാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ജൂണില്‍ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത് റിഷഭ് പന്തിനായിരുന്നു. കെ എല്‍ രാഹുലിന് പരിക്കേറ്റതോടെയാണ് റിഷഭിന് നറുക്കുവീണത്. രണ്ട് മത്സരം തോറ്റപ്പോള്‍ രണ്ട് ജയം നേടിക്കൊടുക്കാന്‍ റിഷഭിനായി. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇന്ത്യയുടെ ഭാവി നായകനായി വളര്‍ന്നുവരുന്ന താരങ്ങളിലൊരാളാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പറായി മൂന്ന് ഫോര്‍മാറ്റിലും താരം സജീവമാണ്. 10ല്‍ 7 റേറ്റിങ്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ അയര്‍ലന്‍ഡിനെതിരേ നയിച്ചത്. രണ്ട് മത്സരത്തില്‍ നയിക്കുകയും രണ്ട് ജയം നേടിക്കൊടുക്കുകയും ചെയ്യാന്‍ ഹര്‍ദിക്കിനായി. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ.

Story first published: Saturday, July 23, 2022, 16:54 [IST]
Other articles published on Jul 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+