Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം തോറ്റ ടി20യില്‍ കൂടുതല്‍ റണ്‍സ്- കോലി രണ്ടാമന്‍! തലപ്പത്ത് ബംഗ്ലാ താരം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികച്ചൊരു ഇന്നിങ്‌സ് ചൊവ്വാഴ്ച പാഴായിപ്പോയിരുന്നു. ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടി20 മല്‍സരത്തിലായിരുന്നു ഇത്. ടീമിലെ മറ്റുള്ളവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായ കളിയില്‍ അദ്ദേഹം പുറത്താവാതെ 77 റണ്‍സ് നേടിയിരുന്നു. 46 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കമായിരുന്നു ഇത്. ഇന്ത്യ ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി ഇതു ചൂണ്ടിക്കാണിക്കപ്പെടുമായിരുന്നു. പക്ഷെ ഈ ഇന്നിങ്‌സ് ടീമിനെ രക്ഷിച്ചില്ല. മല്‍സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിനു തോല്‍ക്കുകയും ചെയ്തു.

1

അന്താരാഷ്ട്ര ടി20യില്‍ സ്വന്തം ടീം പരാജയപ്പെട്ട മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള താരങ്ങളില്‍ ഇതോടെ രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് കോലി. മൂന്നാം ടി20ക്കു മുമ്പ് ടോപ്പ് ത്രീയില്‍പ്പോലും അദ്ദേഹമില്ലായിരുന്നു. ഇന്ത്യ പരാജയപ്പെട്ട ടി20കളില്‍ നിന്നായി കോലി അടിച്ചെടുത്തത് 959 റണ്‍സാണ്. 41 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യന്‍ നായകന്‍ 1000 റണ്‍സ് ക്ലബ്ബിലെത്തും.

മൂന്നാം ടി20ക്കു മൂമ്പ് 882 റണ്‍സോടെ ആദ്യ അഞ്ചില്‍പ്പോലും കോലി ഇല്ലായിരുന്നു. എന്നാല്‍ മൂന്നാം ടി20യില്‍ നേടിയ 77 റണ്‍സ് അദ്ദേഹത്തെ ഒറ്റയടിക്കു രണ്ടാംസ്ഥാനത്തേക്കുയര്‍ത്തി. ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (934 റണ്‍സ്), ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ (927), ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (926) എന്നിവരെയെല്ലവാം പിന്നിലാക്കിയാണ് കോലി രണ്ടാമതെത്തിയത്. ബംഗ്ലാദേശ് താരം മഹമ്മുദുള്ളയാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. ടീം പരാജയപ്പെട്ട മല്‍സരങ്ങളില്‍ നിന്നായി അദ്ദേഹം നേടിയത് 1050 റണ്‍സാണ്.

അതേസമയം, ഇംഗ്ലണ്ടിനെതിരേയുള്ള ടി20യില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലാണ് കോലി പുറത്താവാതെ ഫിഫ്റ്റി നേടിയത്. രണ്ടാമത്തെ മല്‍സരത്തിലും 73 റണ്‍സോടെ അദ്ദേഹം ഔട്ടാവാതെ ക്രീസിലുണ്ടായിരുന്നു. ഈ ഇന്നിങ്‌സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു. റണ്‍ചേസ് നടത്തി ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ച കളിയില്‍ കോലിയായിരുന്നു ടോപ്‌സ്‌കോറര്‍. അരങ്ങേറ്റക്കാരനായ ഇഷാന്‍ കിഷന്‍ 56 റണ്‍സ് അടിച്ചെടുത്തിരുന്നു. മൂന്നാം ടി20യില്‍ എട്ടു വിക്കറ്റിനു ജയിച്ചതോടെ ഇംഗ്ലണ്ട് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരിക്കുകയാണ്. നിര്‍ണായകമായ അടുത്ത മല്‍സരം വ്യാഴാഴ്ച നടക്കും. പരമ്പര കൈവിടാതിരിക്കാന്‍ കോലിക്കും സംഘത്തിനും കളിയില്‍ ജയിച്ചേ തീരൂ.

Story first published: Wednesday, March 17, 2021, 16:55 [IST]
Other articles published on Mar 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+