'സെഞ്ച്വറി നേടുന്നതിന് മുമ്പ് ദ്രാവിഡ് ഒരു ഉപദേശം നല്‍കി', തുറന്ന് പറഞ്ഞ് വിരാട് കോലി

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏഷ്യാ കപ്പിലെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. വമ്പന്‍ ടീമോടെ കിരീട പ്രതീക്ഷയിലിറങ്ങിയ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പാകിസ്താനോടും ശ്രീലങ്കയോടും തോറ്റ് ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ തോല്‍വിക്കിടയിലും ഇന്ത്യക്ക് സന്തോഷിക്കാന്‍ വക നല്‍കിയത് വിരാട് കോലിയുടെ തിരിച്ചുവരവാണ്.
മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്ന കോലി രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമടക്കം നേടി ഗംഭീര തിരിച്ചുവരവാണ് ഏഷ്യാ കപ്പില്‍ നടത്തിയത്. 1000ലധികം ദിവസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് കോലി തന്റെ 71ാം സെഞ്ച്വറി സ്വന്തമാക്കിയത്. കോലിയെ പുറത്താക്കണമെന്ന് വിമര്‍ശിച്ചവരുടെയെല്ലാം വായടപ്പിക്കാന്‍ പ്രകടനത്തിലൂടെത്തന്നെ കോലിക്ക് സാധിച്ചു.

സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മകളോടും ഭാര്യയോടും നന്ദി പറയുന്നുന്നുവെന്നും അവരാണ് പ്രതിസന്ധിയില്‍ പിന്തുണച്ചതെന്നുമാണ് കോലി പറഞ്ഞത്. ഇപ്പോഴിതാ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയ നിര്‍ണ്ണായക ഉപദേശം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോലി. 'ഏഷ്യാ കപ്പിനെത്തുമ്പോള്‍ ടീമിന്റെ ആവിശ്യത്തിനനുസരിച്ച് മെച്ചപ്പെടുകയെന്നതായിരുന്നു എന്റെ ഏക ലക്ഷ്യം. ടൂര്‍ണമെന്റില്‍ ഞാന്‍ ശ്രമിച്ചത് അതിനായിരുന്നു.
ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

സെഞ്ച്വറി നേട്ടത്തിലേക്കെത്തിയത് എന്നെ സംബന്ധിച്ച് വളരെ സവിശേഷമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം ഞങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. ദ്രാവിഡ് ഭായ് എന്നോട് ഉപദേശിച്ചതും മനോഭാവത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചാണ്. ഈ ടൂര്‍ണമെന്റ് ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഞങ്ങളുടെ ഇനിയുള്ള ലക്ഷ്യം തീര്‍ച്ചയായും ടി20 ലോകകപ്പാണ്. എല്ലാ മേഖലയിലും മെച്ചപ്പെടുത്തിയാലും ഓസ്‌ട്രേലിയയില്‍ ഇറങ്ങുക. തെറ്റുകളില്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ പഠിക്കും'-കോലി പറഞ്ഞു.
ടി20 ലോകകപ്പിലേക്ക് രണ്ട് മാസത്തില്‍ താഴെ മാത്രം ദുരമുള്ളപ്പോള്‍ ഇന്ത്യക്ക് കോലിയുടെ പ്രകടനം വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ഒരു മാസം പൂര്‍ണ്ണമായും വിട്ടുനിന്നത് കോലിയുടെ തിരിച്ചുവരവിന് വളരെയധികം സഹായിച്ചെന്ന് പറയാം. മോശം സമയത്ത് എല്ലാവരും നല്‍കിയ പിന്തുണക്കും കോലി നന്ദി പറഞ്ഞു. 'എല്ലാവരും വലിയ പിന്തുണയാണ് നല്‍കിയത്. ആളുകളും മാനേജ്‌മെന്റും പിന്തുണച്ചു. സഹതാരങ്ങള്‍ നല്‍കിയ പിന്തുണയും എനിക്ക് വലിയ ആശ്വാസമായി.
T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

ഇതോടെ ടീമിനായി എങ്ങനെ നന്നായി കളിക്കാനാവുമെന്നതോര്‍ത്ത് എനിക്ക് ആകാംക്ഷയായിരുന്നു. ടി20 ലോകകപ്പിന് മുമ്പ് ഇത്തരത്തിലൊരു ഇന്നിങ്‌സ് എനിക്കാവശ്യമായിരുന്നു. ഈ പ്രകടനത്തിന് മൂന്ന് നാല് ദിവസം മുമ്പ് ദ്രാവിഡ് ഭായ് എന്നോട് സംസാരിച്ചിരുന്നു. ബാറ്റ് ചെയ്യുമ്പോള്‍ എങ്ങനെ മധ്യ ഓവറുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെ സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തണമെന്നതിനെക്കുറിച്ചും സംസാരിച്ചു'-കോലി കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ വലിയ തലവേദനയായിരുന്നു കോലിയുടെ ഫോം. എന്നാല്‍ കോലി ഫോമിലേക്കെത്തിയത് ടീമിലെ മറ്റ് താരങ്ങള്‍ക്കെല്ലാം വലിയ ആത്മവിശ്വാസം നല്‍കും. കോലി ക്രീസില്‍ നില്‍ക്കുമ്പോള്‍ സഹതാരങ്ങള്‍ക്കെല്ലാം കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കും. ആംഗര്‍ റോളില്‍ കോലിയെ ഇന്ത്യ ഇറക്കുമ്പോള്‍ എതിരാളികളും വിയര്‍ക്കും. ഫോമിലേക്കെത്തിയാല്‍ കോലിയെപ്പോലെ മികവ് പുലര്‍ത്താന്‍ സാധിക്കുന്ന മറ്റൊരു താരവുമില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications