Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs വിന്‍ഡീസ്: തോല്‍വിയിലും തലയുയര്‍ത്തി കോലി... ഇനി തലപ്പത്ത്, ഹിറ്റ്മാനെ പിന്തള്ളി

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു പുതിയൊരു നേട്ടം കുറിക്കാന്‍ കഴിഞ്ഞത് ആരാധകര്‍ക്കു ആശ്വാസമായി. ടി20യിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡാണ് കോലി തന്റെ പേരിലേക്കു മാറ്റിയത്. ടീമംഗവും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കു ഇതോടെ താഴേക്കു ഇറങ്ങേണ്ടി വരികയായിരുന്നു. കളിയില്‍ വെറും 19 റണ്‍സിനു പുറത്തായെങ്കിലും റണ്‍വേട്ടയില്‍ കോലിയെ തലപ്പത്തെത്തിക്കാന്‍ ഇതു ധാരാളമായിരുന്നു.

kohli rohit

2563 റണ്‍സുമായാണ് ടി20യിലെ റണ്‍വേട്ടയില്‍ കോലി തലപ്പത്തു നില്‍ക്കുന്നത്. ഒരു റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. 2562 റണ്‍സോടെ രോഹിത് തൊട്ടരികിലുണ്ട്. ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് 2436 റണ്‍സോടെ പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ളത്. വിന്‍ഡീസിനെതിരേ തിരുവനന്തപുരത്തു നടന്ന രണ്ടാം ടി20ക്കു മുമ്പ് രോഹിത്തിനേക്കാള്‍ മൂന്നു റണ്‍സ് മാത്രം പിറകിലായിരുന്നു കോലി. എന്നാല്‍ കളിയില്‍ രോഹിത് 15 റണ്‍സെടുത്തതോടെ ഒന്നാമതെത്താന്‍ രോഹിത്തിന് 18 റണ്‍സ് വേണമായിരുന്നു. 19 റണ്‍സെടുത്ത് കോലി ഹിറ്റ്മാനെ മറികടക്കുകയും ചെയ്തു.

റണ്‍വേട്ടയില്‍ ഒരു റണ്‍സിന്റെ വ്യത്യാസം മാത്രമേ കോലിയും രോഹിത്തും തമ്മിലുള്ളതെങ്കിലും പ്രകടനം നോക്കിയാല്‍ കോലി തന്നെയാണ് ഒരുപടി മുന്നില്‍. കാരണം വെറും 69 ഇന്നിങ്‌സുകളില്‍ 51.26 എന്ന മികച്ച ശരാശരിയിലാണ് കോലി 2563 റണ്‍സ് നേടിയത്. മറുഭാഗത്ത് രോഹിത്തിന് ഇത്രയും റണ്‍സെടുക്കാന്‍ 95 ഇന്നിങ്‌സുകള്‍ വേണ്ടി വന്നു. മാത്രമല്ല 31.62 എന്ന ശരാശരി മാത്രമേ ഹിറ്റ്മാനുള്ളൂ.

Story first published: Monday, December 9, 2019, 13:09 [IST]
Other articles published on Dec 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+