Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതുവരെ പിടിച്ചുനിന്നു, പക്ഷെ റൂമിലെത്തി പൊട്ടിക്കരഞ്ഞു, കോലി അന്ന് തുറന്ന് പറഞ്ഞത്!

1

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോലി. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും തന്റേതായ സ്ഥാനം നേടിയെടുത്ത ഇതിഹാസം. കഴിഞ്ഞ കുറച്ചുനാളുകളായി പ്രകടനം മോശമാണെങ്കിലും ആരാധക മനസില്‍ എന്നെന്നും സൂപ്പര്‍ താരമാണ് കോലി. കരിയറില്‍ വലിയ പ്രതിസന്ധികളോട് പടവെട്ടിയാണ് കോലിയുടെയും വളര്‍ച്ച.

എല്ലാ താരങ്ങളുടെയും കരിയറില്‍ മറക്കാനാവാത്ത പല അനുഭവങ്ങളുമുണ്ടാവും. തന്റെ കുടുംബത്തെക്കുറിച്ചോ സ്വകാര്യ ജീവിതത്തെക്കുറിച്ചോ വളരെ അധികം തുറന്ന് പറയാന്‍ തയ്യാറാവാത്ത കോലി അപൂര്‍വ്വം ചില വേദികളിലാണ് തന്റെ ജീവിതവഴികളെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 2020ല്‍ ഗ്രഹാം ബെന്‍സിങ്ങറുമായി നടത്തിയ അഭിമുഖത്തില്‍ കോലി തന്റെ കരിയറെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം മനസ് തുറന്നിരുന്നു.

1

ജീവിതത്തെ മാറ്റിമറിച്ചത് പിതാവിന്റെ മരണമാണെന്നും അത് തന്റെ കാഴ്ചപ്പാടുകളെ മാറ്റിയെന്നുമാണ് കോലി തുറന്ന് പറഞ്ഞത്. 'പിതാവ് മരണപ്പെട്ട് ശേഷം വീട്ടിലെത്തിയെങ്കിലും കരയാനോ വൈകാരികമായി പെരുമാറാനോ തയ്യാറായില്ല. എന്റെ കുടുംബാംഗങ്ങളില്‍ പലര്‍ക്കും ഇത് കണ്ട് വളരെ അത്ഭുതമായിരുന്നു. എന്നാല്‍ തളര്‍ന്ന് പോകാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു.

പിറ്റേന്ന് മത്സരത്തിന് പോകാന്‍ ഞാന്‍ തയ്യാറെടുത്തു. കളിക്കാന്‍ പോകാന്‍ ഉറപ്പിച്ചോയെന്ന് ബന്ധുക്കള്‍ ചോദിച്ചു. കളിക്കാന്‍ പോകാനായിരുന്നു എന്നോട് മനസ് പറഞ്ഞത്. വീട്ടിലെല്ലാവരും മാനസികമായി തളര്‍ന്നിരുന്നപ്പോഴും മുന്നോട്ട് പോകാനാണ് മനസ് പറഞ്ഞത്. പിന്നീട് മത്സരത്തിനായി എത്തിയപ്പോള്‍ ഡ്രസിങ് റൂമിലെത്തി അടുത്ത സുഹൃത്തുക്കളിലൊരാളോട് സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞു.

കളിച്ചത് 10ല്‍ താഴെ ഏകദിനം, എന്നിട്ടും ലോകകപ്പ് നേടി!, അറിയാമോ ഈ അഞ്ച് താരങ്ങളെ

2

അവനാണ് ടീമിലെ മറ്റുള്ളവരോട് പറഞ്ഞത്. അവര്‍ എന്റെയടുത്ത് വന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതോടെ അതുവരെ അടക്കിവെച്ച സങ്കടം പുറത്തേക്ക് വന്നു. ഞാന്‍ പൊട്ടിക്കരഞ്ഞു. എന്തുകൊണ്ട് അത് സംഭവിച്ചുവെന്ന് എനിക്കറിയില്ല. മത്സരത്തില്‍ ഞാന്‍ പുറത്തായി തിരിച്ചെത്തിയ ശേഷം വളരെ നിരാശയോടെയിരുന്നു. എല്ലാവരും എന്റെ കുടുംബത്തെയോര്‍ത്തുള്ള നിരാശയാണെന്നാണ് കരുതിയത്. എന്നാല്‍ അംപയറുടെ തെറ്റായ തീരുമാനംകൊണ്ട് പുറത്തായതിന്റെ നിരാശയായിരുന്നു എനിക്കുണ്ടായിരുന്നത്' -കോലി പറഞ്ഞു.

3

അച്ഛന്റെ മരണത്തിലും തളര്‍ന്നിരിക്കാതെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചതിന് കാരണം അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ തന്നെയാണ്. ഞാന്‍ ദേശീയ ടീമിനായി കളിക്കണമെന്ന് ആഗ്രഹിച്ചത് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അദ്ദേഹമാണ്. എന്റെ പിതാവിനായി ഏറ്റവും മികച്ച പ്രകടനത്തോടെ വലിയ ക്രിക്കറ്റ് താരമാകണമെന്ന് ആഗ്രഹിച്ചു.

4

സ്വന്തമായി കൂടുതല്‍ കരുത്തോടെ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ടി വന്നു. എന്റെ ഹൃദയത്തിനുള്ളില്‍ നിന്നുണ്ടായ പ്രചോദനം എത്രത്തോളം വലുതായിരുന്നുവെന്ന് പറയാനാവില്ല. എനിക്ക് മാത്രമാണ് അതിനെക്കുറിച്ച് അറിയാവുന്നത്. ജീവിതത്തില്‍ വളരെയധികം കഷ്ടപ്പാടുകളെ മറികടന്നും പല കാര്യങ്ങളെ മാറ്റിവെച്ചുമാണ് ഇതുവരെ എത്തിയത്. സുഹൃത്തുക്കളോടൊപ്പം കറങ്ങാന്‍ പോകാനോ മറ്റ് പരിപാടികള്‍ക്കോ പോകാതെയാണ് ക്രിക്കറ്റിലേക്ക് ശ്രദ്ധ നല്‍കിയത്. എപ്പോഴെങ്കിലും തളര്‍ന്ന് പോകുമ്പോള്‍ മനസില്‍ നിന്ന് ആരോ പറയാറുണ്ട് എഴുന്നേറ്റ് കൂടുതല്‍ കഠിനാധ്വാനം ചെയ്യൂ- കോലി പറഞ്ഞുനിര്‍ത്തി.

IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

5

70 അന്താരാഷ്ട്ര സെഞ്ച്വറിയില്‍ കോലി ബ്രേക്കിട്ടിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞിരിക്കുകയാണ്. സമീപകാലത്തെ കോലിയുടെ പ്രകടനം മോശമാണെന്നിരിക്കെ അദ്ദേഹം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നിന്ന് വിശ്രമമെടുത്ത് സിംബാബ് വെ പര്യടനത്തിലൂടെ മടങ്ങിവരാനാണ് കോലി പദ്ധതിയിടുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ആഗ്രഹിക്കുന്നത് പഴയ ഫോമിലേക്കുള്ള കോലിയുടെ തിരിച്ചുവരവാണ്.

Story first published: Friday, July 22, 2022, 18:19 [IST]
Other articles published on Jul 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+