വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ ഏറ്റവും 'വെറുപ്പീര്' ഇതുമാത്രം, തുറന്നടിച്ച് വിരാട് കോലി

ഗയാന: വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനം മഴയില്‍ ഒലിച്ചുപോയതിന്റെ നിരാശ ഇന്ത്യന്‍ നായകന്‍ വിരാട് കോലി മറച്ചുവെക്കുന്നില്ല. തുടരെ മഴ കളി തടസ്സപ്പെടുത്തുന്നതാണ് ക്രിക്കറ്റില്‍ സംഭവിക്കുന്ന ഏറ്റവും മോശം കാര്യമെന്ന് കോലി തുറന്നുസമ്മതിക്കുന്നു. ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ മണിക്കൂറുകളാണ് ഇരു ടീമുകളും കളിക്കാനായി കാത്തുനിന്നത്.

തുടക്കം വൈകി

തുടക്കം വൈകി

മഴ മാറി വൈകിയാരംഭിച്ച മത്സരം 13 ഓവര്‍ പിന്നിട്ടപ്പോഴേക്കും മാനം വീണ്ടും ഇരച്ചു പെയ്യുകയായിരുന്നു. നേരത്തെ ഒന്നേകാല്‍ മണിക്കൂറോളം കാത്ത് ഗ്രൗണ്ടിലെ സ്ഥിതിഗതികള്‍ തൃപ്തിപ്പെട്ടതിന് ശേഷമാണ് മത്സരം ആരംഭിക്കാന്‍ അപംയര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഒപ്പം, സമയം നഷ്ടപ്പെട്ടത് കണക്കിലെടുത്ത് 43 ഓവര്‍ വീതം മത്സരം പുനരാവിഷ്‌കരിക്കേണ്ടിയും വന്നു. ഇതുപ്രകാരം ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റങ്ങിന് അയക്കുകയായിരുന്നു.

ആറാം ഓവറിൽ വീണ്ടും മഴ

ആറാം ഓവറിൽ വീണ്ടും മഴ

മത്സരം തുടങ്ങി ആറാമത്തെ ഓവറിലാണ് ആദ്യം മഴയെത്തുന്നത്. വിന്‍ഡീസാകട്ടെ സ്‌കോറിങ് നേരാംവണ്ണം തുടങ്ങിയിട്ടുമില്ല. ഒരു മണിക്കൂര്‍ കാക്കേണ്ടി വന്നു മഴ തോര്‍ന്ന് മത്സരം പുനരാരംഭിക്കാന്‍. ഇത്തവണ ഓവറുകളുടെ എണ്ണം 40 വീതമായി കുറയ്ക്കാന്‍ അപംയര്‍മാര്‍ നിര്‍ബന്ധിതരായി. പക്ഷെ ഔട്ട്ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നതിനാല്‍ താരങ്ങള്‍ക്ക് വീണ്ടും കുറച്ചേറെ സമയം കാത്തുനില്‍ക്കേണ്ടി വന്നു.

മത്സരം വീണ്ടും ചുരുങ്ങി

മത്സരം വീണ്ടും ചുരുങ്ങി

നീണ്ട കാത്തിരിപ്പിന് ശേഷം ഗ്രൗണ്ട് ഉണക്കിയെടുത്തപ്പോഴേക്കും സമയം ഒരുപാട് പോയി; മത്സരം വീണ്ടും 34 ഓവര്‍ വീതമായി ചുരുക്കി. മഴയ്ക്ക് ശേഷം പിച്ച് സാഹചര്യങ്ങള്‍ മാറിയതോടെ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിക്കാന്‍ തുടങ്ങി.

വിൻഡീസ് ആക്രമണം

വിൻഡീസ് ആക്രമണം

പേസര്‍മാരായെ ഭുവനേശ്വര്‍ കുമാറിനെയും ഖലീല്‍ അഹമ്മദിനെയും തിരഞ്ഞുപിടിച്ചാണ് ഓപ്പണര്‍ എവിന്‍ ലൂയിസ് ബൗണ്ടറിയും സിക്‌സും കണ്ടെത്തിയത്. മറുഭാഗത്ത് ക്രിസ് ഗെയ്ല്‍ പതിവിലും പതുക്കെ ബാറ്റു ചെയ്യുകയായിരുന്നു.

31 ബോളുകള്‍ നേരിട്ട ഗെയ്ല്‍ നാലു സിംഗുകള്‍ മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ സംഭാവന ചെയ്തത്. ഒടുവില്‍ 11 ആം ഓവറില്‍ കുല്‍ദീവ് യാദവിന് മുന്നില്‍ ഗെയ്‌ലിന് മടങ്ങേണ്ടി വന്നു.

31 പന്തില്‍ 4ന് പുറത്ത്... എന്നിട്ടും ഗെയ്‌ലിന് റെക്കോര്‍ഡ്!! പിന്തള്ളിയത് സാക്ഷാല്‍ ലാറയെ

രണ്ടും കൽപ്പിച്ച് എവിൻ ലൂയിസ്

രണ്ടും കൽപ്പിച്ച് എവിൻ ലൂയിസ്

ഇതേസമയം, മറുഭാഗത്ത് സ്‌കോറിങ് വേഗം ഉയര്‍ത്താനുള്ള തിടുക്കത്തിലായിരുന്നു എവിന്‍ ലൂയിസ്. പക്ഷെ 13 ആം ഓവറില്‍ മഴ വീണ്ടും ഇരച്ചു പെയ്തു. ഡ്രസിങ് റൂമിലേക്ക് താരങ്ങള്‍ ഓടുമ്പോള്‍ ഒരു വിക്കറ്റു നഷ്ടത്തില്‍ 54 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. ഇതില്‍ 40 റണ്‍സും ഓപ്പണ്‍ എവിന്‍ ലൂയിസിന്റെ ബാറ്റില്‍ നിന്നാണുതാനും.

ഗില്‍ ഡാ... കരീബിയന്‍ മണ്ണില്‍ ഡബിളടിച്ച് ചരിത്രം കുറിച്ചു, ഗംഭീറിന്റെ റെക്കോര്‍ഡ് തകര്‍ന്നു

ഒടുവിൽ ഉപേക്ഷിച്ചു

ഒടുവിൽ ഉപേക്ഷിച്ചു

ഇനിയും കാത്തുനിന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് അംപയര്‍മാര്‍ മത്സരം പൂര്‍ണമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മഴ കാരണം മത്സരം തുടരെ നിര്‍ത്തി ആരംഭിക്കുന്നതാണ് ക്രിക്കറ്റിലെ ഏറ്റവും മോശം കാര്യമെന്ന് മത്സരശേഷം മാധ്യമങ്ങളോട് കോലി അഭിപ്രായപ്പെട്ടു.

ആരാധകര്‍ക്കു നിരാശ... ഗ്രൗണ്ടിലിറങ്ങാന്‍ വൈകിച്ച് യുവിയും ടീമും!! ഇതിന് കാരണവുമുണ്ട്

തുറന്നടിച്ച് കോലി

തുറന്നടിച്ച് കോലി

ഒന്നുകില്‍ കളി പൂര്‍ണമായും ഉപേക്ഷിക്കണം, അല്ലെങ്കില്‍ പൂര്‍ണമായും കളിക്കണം. തുടരെ നിര്‍ത്തി ആരംഭിക്കുന്ന മത്സരങ്ങളില്‍ താരങ്ങള്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ് — കോലി അറിയിച്ചു.

Story first published: Friday, August 9, 2019, 11:46 [IST]
Other articles published on Aug 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X