Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകര്‍ക്കു നിരാശ... ഗ്രൗണ്ടിലിറങ്ങാന്‍ വൈകിച്ച് യുവിയും ടീമും!! ഇതിന് കാരണവുമുണ്ട്

ഒറ്റാവ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിനു ശേഷം ടി20 ലീഗുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ്. കാനഡയില്‍ നടന്നു കൊണ്ടിരിക്കുന്ന ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റിലാണ് വിരമിച്ച ശേഷം യുവി ആദ്യമായി കളിക്കുന്നത്. തന്നെ ദേശീയ ടീമില്‍ നിന്നും തഴഞ്ഞ സെലക്ടര്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.

ടൊറൊന്റോ നാഷണല്‍സ് ടീമിന്റെ താരം മാത്രമല്ല ക്യാപ്റ്റന്‍ കൂടിയാണ് യുവി. കഴിഞ്ഞ മല്‍സരത്തില്‍ യുവിയും സംഘവും ഗ്രൗണ്ടിലിറങ്ങാന്‍ വൈകിച്ചത് ആരാധകരെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു.

രണ്ടു മണിക്കൂര്‍ വൈകി

രണ്ടു മണിക്കൂര്‍ വൈകി

ഓസീസ് താരം ജോര്‍ജ് ബെയ്‌ലി നയിച്ച മോണ്‍ട്രിയല്‍ ടൈഗേഴ്‌സിനെതിരായ മല്‍സരത്തിലാണ് യുവിയും ടീമും ഗ്രൗണ്ടിലിറങ്ങാന്‍ വൈകിയത്. ഇതേ തുടര്‍ന്നു രണ്ടു മണിക്കൂറോളം വൈകിയാണ് മല്‍സരം തുടങ്ങിയത്.
ഇതേ തുടര്‍ന്നു സംഘാടകര്‍ മാപ്പു ചോദിക്കുകയും ചെയ്തു.
താരങ്ങളും ഗ്ലോബല്‍ ടി20 ലീഗും ഫ്രാഞ്ചൈസി ഉടമകളും തമ്മിലുള്ള പ്രശ്‌നങ്ങളാണ് മല്‍സരം വൈകിച്ചതെന്നും സംഘാടകര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

പ്രതിഷേധത്തിന് കാരണം

പ്രതിഷേധത്തിന് കാരണം

താരങ്ങള്‍ക്കുള്ള പ്രതിഫലം വൈകിയതിനെ തുടര്‍ന്നാണ് യുവിയും ടീമും പ്രതിഷേധിച്ചത്. പുതിയ ടൂര്‍ണമെന്റായതിനാല്‍ തന്നെ പല വെല്ലുവിളികളും നേരിടേണ്ടി വരുമെന്നും തങ്ങള്‍ക്കൊപ്പം നിന്ന ഓഹരി ഉടമകളോട് നന്ദിയുണ്ടെന്നും സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

യുവി മികച്ച ഫോമില്‍

യുവി മികച്ച ഫോമില്‍

കഴിഞ്ഞ ഐപിഎല്ലിനു ശേഷം യുവി കളിക്കുന്ന ആദ്യത്തെ ടൂര്‍ണമെന്റ് കൂടിയാണ് ഗ്ലോബല്‍ ടി20. ടൊറൊന്റോ നാഷണല്‍സ് ടീമിനായി ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
ബ്രംപ്റ്റണ്‍ വോള്‍ഫ്‌സിനെതിരായ കളിയില്‍ തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കും വിധം തകര്‍ത്തു കളിച്ച യുവി 22 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്തിരുന്നു. അഞ്ചു സിക്‌റുകളും മൂന്നു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Story first published: Thursday, August 8, 2019, 19:20 [IST]
Other articles published on Aug 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+