Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്‍ ഡാ... കരീബിയന്‍ മണ്ണില്‍ ഡബിളടിച്ച് ചരിത്രം കുറിച്ചു, ഗംഭീറിന്റെ റെക്കോര്‍ഡ് തകര്‍ന്നു

ട്രിനിഡാഡ്: ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ബാറ്റിങിനു മുന്നില്‍ മുന്നില്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ് തകര്‍ന്നു. വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റിലാണ് ഗില്‍ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ചത്.

താരത്തിന്റെ പ്രകടനം മല്‍സരത്തില്‍ ഇന്ത്യക്കു മുന്‍തൂക്കം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ എ ടീമിനായി അപരാജിത ഡബിള്‍ സെഞ്ച്വറിയാണ് ഗില്‍ നേടിയത്.

പ്രായം കുറഞ്ഞ താരം

പ്രായം കുറഞ്ഞ താരം

വിദേശത്ത് ഇന്ത്യക്കു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിനാണ് ഗില്‍ അവകാശിയായത്. മല്‍സരത്തില്‍ 204 റണ്‍സുമായി താരം പുറത്താവാതെ നിന്നു.
20 വയസ്സും 124 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഗംഭീറിന്റെ ഡബിള്‍ സെഞ്ച്വറി നേട്ടം. 2002ലായിരുന്നു താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം. ഇതാണ് 19 വയസ്സും 334 ദിവസവും പ്രായമുള്ള ഗില്‍ പഴങ്കഥയാക്കിയത്.

വെടിക്കട്ട് ഇന്നിങ്‌സ്

വെടിക്കട്ട് ഇന്നിങ്‌സ്

വിന്‍ഡീസ് എയ്‌ക്കെതിരേ ഏകദിന ശൈലിയിലാണ് ഗില്‍ ബാറ്റ് വീശിയത്. നാലാമനായി ഇറങ്ങിയ ഗില്‍ 250 പന്തില്‍ 19 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 204 റണ്‍സെടുത്തത്.
ഇന്ത്യ എ രണ്ടിന് 14 റണ്‍സെന്ന നിലയില്‍ പതറവെയാണ് ഗില്‍ ക്രീസിലെത്തിയത്. നായകന്‍ ഹനുമാ വിഹാരിക്കൊപ്പം 315 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ ഗില്‍ ടീമിനെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു.

മൂന്നാമത്തെ താരം

മൂന്നാമത്തെ താരം

വിന്‍ഡീസില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയായി ഗില്‍ മാറി. ജെഫ്രി ഗ്രീനിഡ്ജും (18 വയസ്സ് 301 ദിവസം), ഫ്രാങ്ക് വോറെല്‍ (19 വയസ്സ്, 197 ദിവസം) എന്നിവരാണ് ലിസ്റ്റില്‍ തലപ്പത്തുള്ളത്.
1967ലായിരുന്നു ഗ്രീനിഡ്ജ് ഡബിള്‍ സെഞ്ച്വറി കുറിച്ചതെങ്കില്‍ വോറെലിന്റേത് 1944ലായിരുന്നു.

ഗില്‍ തഴയപ്പെട്ടു

ഗില്‍ തഴയപ്പെട്ടു

വിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സീനിയര്‍ ടീമില്‍ നിന്നും ഗില്‍ തഴയപ്പെട്ടിരുന്നു. ഇതിനു സെലക്ടര്‍മാര്‍ക്കുള്ള ചുട്ട മറുപടിയാണ് വിന്‍ഡീസ് എയ്‌ക്കെതായ റെക്കോര്‍ഡ് ഡബിള്‍ സെഞ്ച്വറിയിലൂടെ താരം നല്‍കിയിരിക്കുന്നത്. ദേശീയ ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നതായും പരിഗണിക്കപ്പെടാതിരുന്നതില്‍ നിരാശയുണ്ടെന്നും ഗില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

Story first published: Friday, August 9, 2019, 11:13 [IST]
Other articles published on Aug 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+