Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

31 പന്തില്‍ 4ന് പുറത്ത്... എന്നിട്ടും ഗെയ്‌ലിന് റെക്കോര്‍ഡ്!! പിന്തള്ളിയത് സാക്ഷാല്‍ ലാറയെ

ഗയാന: ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടത്. വ്യാഴാഴ്ചത്തെ മല്‍സരം മഴ കാരണം പല തവണ തടസ്സപ്പടുകയും പിന്നീട് ഉപേക്ഷിക്കപ്പെടുകുമായിരുന്നു.

മല്‍സരം നടന്നിലെങ്കിലും വിന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍ പുതിയൊരു റെക്കോര്‍ഡ് ഈ കളിയില്‍ തന്റെ പേരില്‍ കുറിച്ചു.

ലാറയെ മറികടന്നു

ലാറയെ മറികടന്നു

വിന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസവും നായകനുമായിരുന്ന ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് ഈ മല്‍സരത്തില്‍ വിന്‍ഡീസിനായി ഇറങ്ങിയതോടെ ഗെയ്ല്‍ പഴങ്കഥയാക്കിയത്. ഏകദിനത്തില്‍ വിന്‍ഡീസിനു വേണ്ടി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമായി അദ്ദേഹം മാറി.
296 ഏകദിനങ്ങളിലാണ് ഗെയ്ല്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞത്. 295 ഏകദിനങ്ങളെന്ന ലാറയുടെ റെക്കോര്‍ഡ് ഇതോടെ തകരുകയായിരുന്നു.

ദയനീയ പ്രകടനം

ദയനീയ പ്രകടനം

മല്‍സരത്തില്‍ നിരാശാജനകമായ പ്രകടനമായിരുന്നു ഗെയ്‌ലിന്റേത്. തന്റെ പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി തട്ടിയും മുട്ടിയും കളിച്ച ഗെയ്ല്‍ 31 പന്തില്‍ വെറും നാലു റണ്‍സാണെടുത്തത്. ബൗണ്ടറി പോലും നേടാനാവാതെ അദ്ദേഹം ക്രീസ് വിടുകയായിരുന്നു.
ടീം സ്‌കോര്‍ 42ല്‍ വച്ചാണ് ഗെയ്ല്‍ പുറത്തായത്. കുല്‍ദീപ് യാദവിന്റെബൗളിങില്‍ അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു.

വിടവാങ്ങല്‍ പരമ്പര

വിടവാങ്ങല്‍ പരമ്പര

ഗെയ്‌ലിന്റെ കരിയറിലെ അവസാനത്തെ പരമ്പര കൂടിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ലോകകപ്പിനു ശേഷം കളി മതിയാക്കുമെന്നായിരുന്നു ഗെയ്ല്‍ നേരത്തേ അറിയിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Story first published: Friday, August 9, 2019, 11:12 [IST]
Other articles published on Aug 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+