സിംബാബ്‌വെയില്‍ കോലി സെഞ്ച്വറി നേടിയിട്ടും കാര്യമില്ല!, മാറ്റം വരില്ല, ചൂണ്ടിക്കാട്ടി സ്റ്റൈറിസ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മിന്നും പ്രകടനം നടത്തുമ്പോഴും ടീമിന് വലിയ തലവേദനയായി നില്‍ക്കുന്നത് വിരാട് കോലിയുടെ ഫോമാണ്. ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമൊക്കെയാണ് കോലിയെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. നിലവില്‍ വിശ്രമത്തിലുള്ള കോലി സിംബാബ് വെയ്‌ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും.
ഏഷ്യാ കപ്പിന് മുമ്പ് കോലിക്ക് ഫോമിലേക്കെത്താനുള്ള അവസരമാണ് ഇന്ത്യ സിംബാബ് വെ പര്യടനത്തില്‍ നല്‍കുന്നത്. എന്നാല്‍ ഇത് മുതലാക്കാന്‍ കോലിക്കാവുമോയെന്നതും ഈ പ്രകടനം കൊണ്ട് ഫോമിലേക്കെത്താനാവുമോയെന്നതും കണ്ടറിയേണ്ട കാര്യങ്ങളാണ്. ഇപ്പോഴിതാ കോലി സിംബാബ്‌വെക്കെതിരേ തിളങ്ങിയിട്ടും വലിയ കാര്യമില്ലെന്നും സെഞ്ച്വറി നേടിയാല്‍പ്പോലും പഴയ ഫോമിലേക്ക് തിരിച്ചെത്തുക പ്രയാസമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്.

'കോലിക്ക് പെട്ടെന്ന് ഫോമിലേക്കെത്താനാവുമെന്ന് കരുതുന്നില്ല. കോലി ഇത്തരത്തിലൊരു ഇടവേളയെടുത്ത് തിരിച്ചുവരവ് നടത്തുന്നതിനോട് എനിക്ക് വിയോജിപ്പാണ്. സെലക്ടര്‍മാരോടും രാഹുല്‍ ദ്രാവിഡിനോടുമാണ് ചോദിക്കേണ്ടത്. ലോകകപ്പ് മുന്നില്‍ക്കണ്ട് കോലിയെ ഫോമിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്. സിംബാബ് വെക്കെതിരേ കോലി ചിലപ്പോള്‍ ഒരു സാധാരണ സെഞ്ച്വറി നേടിയേക്കാം. അത് അവന് ആത്മവിശ്വാസം നേടിക്കൊടുത്തേക്കും എന്നാല്‍ അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കില്ല. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്ന കോലി ഇന്ത്യയുടെ നിര്‍ണ്ണായക താരമാണെന്നാണ്'- സ്‌റ്റൈറിസ് പറഞ്ഞു.

കോലിക്ക് ഭേദപ്പെട്ട തുടക്കം മിക്ക മത്സരങ്ങളിലും ലഭിക്കുന്നുണ്ടെങ്കിലും വലിയ സ്‌കോര്‍ നേടാനാവുന്നില്ലെന്നതാണ് പ്രശ്‌നം. ഒരു കാലത്ത് ടൈമിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന കോലിക്ക് പക്ഷെ ഇപ്പോള്‍ പഴയ മികവില്ല. ഓഫ് സൈഡ് പന്തുകളെ അതിര്‍ത്തി കടത്തി ഞെട്ടിച്ചിരുന്ന കോലി ഇപ്പോള്‍ കൂടുതലും പുറത്താവുന്നത് ഓഫ് സൈഡിലെത്തുന്ന പന്തുകളിലാണ്. സാധാരണ ബൗളര്‍മാര്‍ക്ക് മുന്നില്‍ പോലും തലകുനിക്കേണ്ട അവസ്ഥയാണ് കോലിക്കുള്ളത്.
സാങ്കേതികമായും കോലിക്ക് പിഴവുകള്‍ സംഭവിക്കുന്നു. 70 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയ കോലിയെ ബാറ്റിങ് പഠിപ്പിക്കേണ്ട ആവിശ്യമില്ല. പക്ഷെ പിഴവുകള്‍ തിരുത്തി തിരിച്ചുവരാനുള്ള അവസരങ്ങള്‍ ഒരുക്കേണ്ടതായുണ്ട്. വിന്‍ഡീസ് പരമ്പരയിലെ വിശ്രമം കോലി ചോദിച്ചുവാങ്ങിയതാണ്. സിംബാബ് വെക്കെതിരേ കോലി തിരിച്ചെത്തുമ്പോള്‍ പഴയ ഫോമിലേക്കെത്താനാവുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.
'സച്ചിന്റെ ഏകദിന റെക്കോഡ് ഞാന്‍ തകര്‍ക്കും', അന്ന് കോലി പറഞ്ഞു!, എന്നാല്‍ ഇന്ന്

കോലിക്ക് ഫോമിലേക്കെത്താന്‍ ടീം മാനേജ്‌മെന്റ് നല്‍കുന്ന പിന്തുണയേയും സ്‌റ്റൈറിസ് പ്രശംസിച്ചു. 'സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ടീമിനെ എങ്ങനെ കൊണ്ടുപോകുന്നുവെന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ കോലിയോട് കാണിക്കുന്ന സമീപനത്തെ തീര്‍ച്ചയായും ഞാന്‍ ഇഷ്ടപ്പെടുന്നു. അവന് ആവിശ്യത്തിന് വിശ്രമവും പിന്തുണയും അവര്‍ നല്‍കുന്നു'-സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.
ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ കോലിയുടെ സ്ഥാനം ഇപ്പോഴും ഉറപ്പായിട്ടില്ല. കോലിയുടെ പകരക്കാരനായി പരിഗണിക്കുന്ന ദീപക് ഹൂഡ ഫോമിലാണ്. അതിവേഗം റണ്‍സുയര്‍ത്താനും കൂടാതെ പന്തുകൊണ്ടും മികവ് കാട്ടാന്‍ ഹൂഡക്കാവുന്നു. കോലി സിംബാബ് വെ പര്യടനത്തിലും ഏഷ്യാ കപ്പിലും നിറം മങ്ങിയാല്‍ ടി20 ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയാലും അത്ഭുതപ്പെടാനാവില്ല.
'അവനെ ഇന്ത്യ കൈവിടില്ല', രോഹിത്തിന് അവനെ ലോകകപ്പില്‍ വേണം, സീനിയറെക്കുറിച്ച് ഓജ

എന്നാല്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഇപ്പോഴും കോലിയുടെ മികവില്‍ വിശ്വസിക്കുന്നു. കോലിയെ പിന്തുണച്ചാണ് രോഹിത് സമീപകാലത്തെല്ലാം സംസാരിച്ചത്. ഒറ്റ ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ കഴിവുള്ള താരമാണ് കോലി. സിംബാബ്‌വെ പര്യടനത്തില്‍ ഫോം കണ്ടെത്തി ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ടി20 ലോകകപ്പില്‍ കോലിയെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications