T20 World Cup 2022: വമ്പന്‍ റെക്കോഡില്‍ കണ്ണുനട്ട് കോലി, ജയവര്‍ധനയെ മറികടക്കാം!, പക്ഷെ...

പെര്‍ത്ത്: ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പോവുകയാണ്. ഗ്രൂപ്പ് 2ലെ നിര്‍ണ്ണായക പോരാട്ടമാണിത്. കരുത്തരായ പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തിയ വീഴ്ത്തി ഗ്രൂപ്പില്‍ തലപ്പത്തുള്ള ഇന്ത്യക്ക് ഈ സ്ഥാനം ഊട്ടിയുറപ്പിക്കാനും സെമി സീറ്റ് ഏറെക്കുറെ ഉറപ്പിക്കാനും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയം അത്യാവശ്യമാണ്. ഇന്ത്യ മികച്ച ഫോമിലാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഒന്നിനൊന്ന് മെച്ചം.
വിരാട് കോലിയുടെ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. തുടര്‍ച്ചയായ രണ്ട് മത്സരത്തിലും ഫിഫ്റ്റി നേടിയ കോലി ഉജ്ജ്വല പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലിന്റെ മോശം ഫോം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് വലിയ ആശങ്കകളില്ല. ബൗളിങ്ങില്‍ ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വമ്പന്‍ റെക്കോഡ് ലക്ഷ്യമിട്ടാണ് കോലി ഇറങ്ങുന്നത്. അത് എന്താണെന്ന് നോക്കാം.

ഇന്ത്യക്കാരിലെ ഒന്നാമനാവാം
ടി20 ലോകകപ്പില്‍ ഇന്ത്യക്കായി 1000 റണ്‍സ് നേടുന്ന ആദ്യത്തെ താരമെന്ന നേട്ടത്തിലേക്കാണ് കോലി എത്താന്‍ പോകുന്നത്. മുന്‍ ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസവുമായ കോലി 23 മത്സരങ്ങളാണ് ടി20 ലോകകപ്പില്‍ ഇതുവരെ കളിച്ചത്. നിലവില്‍ 989 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 11 റണ്‍സ് കൂടി നേടിയാല്‍ ടി20 ലോകകപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാവാന്‍ കോലിക്ക് സാധിക്കും. നിലവിലെ ഫോമില്‍ അനായാസമായി കോലി ഈ നേട്ടത്തിലേക്കെത്തിയേക്കും.

ജയവര്‍ധനയെ മറികടക്കാം
ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുന്നത് മുന്‍ ശ്രീലങ്കന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ മഹേല ജയവര്‍ധനയാണ്. 31 ടി20 മത്സരങ്ങളില്‍ നിന്ന് 1016 റണ്‍സാണ് ജയവര്‍ധന നേടിയത്. ഇന്ന് ടി20 ലോകകപ്പിലെ 24ാം മത്സരം കളിക്കാനിറങ്ങുന്ന കോലി 28 റണ്‍സ് കൂടി നേടിയാല്‍ ജയവര്‍ധനയെ മറികടക്കാനാവും. നിലവിലെ സാഹചര്യത്തില്‍ കോലിക്കതിന് സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം രണ്ട് ഫിഫ്റ്റി നേടിയ കോലിക്ക് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ ഭീഷണിയാവുമോയെന്നത് കണ്ടറിയാം.

ടി20യിലും കോലി കിങ്
ടി20യിലെ റണ്‍വേട്ടക്കാരില്‍ കോലി മുന്നിലാണ്. ടി20 ലോകകപ്പില്‍ 21 ഇന്നിങ്‌സുകളാണ് കോലി ബാറ്റ് ചെയ്തത്. 89.90 ശരാശരിയില്‍ 989 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 12 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. രോഹിത് ശര്‍മയും വലിയ നേട്ടമാണ് ലക്ഷ്യമിടുന്നത്. 35 മത്സരത്തില്‍ നിന്ന് 904 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. മോശം ഫോമിലായിരുന്ന രോഹിത് നെതര്‍ലന്‍ഡ്‌സിനെതിരേ ഫിഫ്റ്റി നേടി ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 96 റണ്‍സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയാല്‍ ടി20 ലോകകപ്പില്‍ 1000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഇന്ത്യക്കാരനാവാന്‍ രോഹിത്തിനുമാവും. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ പേസ് കരുത്തിനെ അതിജീവിച്ച് ഈ നേട്ടത്തിലെത്താന്‍ രോഹിത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications