T20 World Cup 2022: കോലി ക്യാച്ച് വിട്ടു, റണ്ണൗട്ട് പാഴാക്കി രോഹിത്, പാകിസ്താനെ ചതിച്ചോ?

പെര്‍ത്ത്: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ ജയിച്ചെത്തിയ ഇന്ത്യയെ മുട്ടുകുത്തിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യ രണ്ട് മത്സരങ്ങളില്‍ കണ്ട ഇന്ത്യന്‍ ടീമില്‍ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള മോശം പ്രകടനമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടത്തിയത്. ഗ്രൂപ്പ് 2ല്‍ ഒന്നാം സ്ഥാനക്കാരാവാനും സെമി ഏറെക്കുറെ ഉറപ്പിക്കാനുമുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യ പാഴാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 2 പന്ത് ബാക്കിനിര്‍ത്തിയാണ് ജയിച്ച് കയറിയത്. ഇന്ത്യയെ സംബന്ധിച്ച് ഈ തോല്‍വി സെമി സാധ്യതകള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതല്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ജയത്തോടെ പാകിസ്താന്റെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യ പാകിസ്താന്റെ സെമി സാധ്യതകള്‍ ഇല്ലാതാക്കാന്‍ മനപ്പൂര്‍വ്വം ഉഴപ്പി കളിച്ചെന്ന് ആരോപിച്ചിരിക്കുകയാണ് പാക് ആരാധകര്‍.

കോലി അനായാസ ക്യാച്ച് വിട്ടു
ഇന്ത്യ മനപ്പൂര്‍വ്വം തോറ്റ് കൊടുക്കുകയായിരുന്നുവെന്നതിന്റെ തെളിവായി നിരവധി കാര്യങ്ങളാണ് പാകിസ്താന്‍ ആരാധകര്‍ നിരത്തുന്നത്. അതില്‍ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് വിരാട് കോലി ക്യാച്ച് പാഴാക്കിയതാണ്. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മാര്‍ക്രം ഫിഫ്റ്റി നേടുന്നതിന് മുന്നോടിയായി ആര്‍ അശ്വിന്റെ പന്തില്‍ അനായാസ ക്യാച്ച് ലഭിച്ചെങ്കിലും ഡീപ് മിഡ് വിക്കറ്റില്‍ കോലി ക്യാച്ച് കൈവിട്ടു. വിരാടിനെപ്പോലൊരു സൂപ്പര്‍ താരം ഇത്രയും അനായാസമായൊരു ക്യാച്ച് വിട്ടത് മനപ്പൂര്‍വ്വമാണെന്നാണ് പാക് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പാകിസ്താന്‍ സെമിയില്‍ പ്രവേശിക്കരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.

രോഹിത് ശര്‍മ റണ്ണൗട്ട് പാഴാക്കി
രണ്ട് റണ്ണൗട്ട് അവസരങ്ങളാണ് രോഹിത് ശര്‍മക്ക് ലഭിച്ചത്. രണ്ടും മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. ഇതില്‍ എടുത്തു പറയേണ്ടത് മാര്‍ക്രത്തെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരമാണ്. അനായാസമായി റണ്ണൗട്ടിലേക്കെത്തിക്കാമായിരുന്നിട്ടും രോഹിത്തിനത് സാധിച്ചില്ല. റണ്ണൗട്ടവസരം പാഴായപ്പോള്‍ രോഹിത് കടുത്ത നിരാശയിലായിരുന്നെങ്കിലും ഇത് അഭിനയമാണെന്നാണ് പാക് ആരാധകര്‍ പറയുന്നത്. 2021ല്‍ ഇന്ത്യ സെമി കാണാതെ പുറത്താവുകയും പാകിസ്താന്‍ സെമി കളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോള്‍ വീട്ടുന്നതെന്നാണ് രോഹിത് പറയുന്നത്.

കളി മറന്ന് ഇന്ത്യ
ഇന്ത്യയുടെ ആദ്യ രണ്ട് മത്സരത്തിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പ്രകടനം വളരെ മോശമായിരുന്നു. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. വിക്കറ്റ് വീഴുന്ന ഘട്ടത്തിലും ഇന്ത്യന്‍ താരങ്ങള്‍ വലിയ ഷോട്ടുകള്‍ കളിക്കാനാണ് ശ്രമിച്ചത്. ഇത് തോറ്റാലും കുഴപ്പമില്ലെന്ന ചിന്തകൊണ്ടാണെന്നാണ് പാക് ആരാധകരുടെ കണ്ടെത്തല്‍. ഇന്ത്യ ഫീല്‍ഡിങ്ങില്‍ വരുത്തിയ പിഴവുകളെല്ലാം പാകിസ്താനെ സെമി കാണിക്കാതിരിക്കാന്‍ മനപ്പൂര്‍വ്വം വരുത്തിയതാണെന്നും പാക് ആരാധകര്‍ വാദിക്കുന്നു.

പാകിസ്താന് സെമി പ്രതീക്ഷ വേണ്ട
ഇന്ത്യയോടും സിംബാബ് വെയോടും തോറ്റ പാകിസ്താന്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചെങ്കിലും സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ കൃത്യസമയത്ത് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇനി പാകിസ്താന് സെമിയില്‍ പ്രവേശിക്കുന്ന പ്രയാസമാണ്. 3 മത്സരത്തില്‍ നിന്ന് 2 പോയിന്റുള്ള പാകിസ്താന്‍ അഞ്ചാം സ്ഥാനത്താണ്. ശേഷിക്കുന്ന 1 മത്സരത്തില്‍ ജയിച്ചാലും പാകിസ്താന് രക്ഷയില്ല. പാകിസ്താന്റെ അടുത്ത എതിരാളി ദക്ഷിണാഫ്രിക്കയാണ്. ഇതില്‍ തോല്‍പ്പിച്ചാലും സെമിയിലെത്താന്‍ പാകിസ്താനാവില്ല. ഇന്ത്യയുടെ എതിരാളി ബംഗ്ലാദേശാണ്. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം പാകിസ്താന് സെമി പ്രതീക്ഷ വേണ്ട.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications