Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കും ബുംറയ്ക്കും 'ക്ഷീണം', ഒറ്റയടിക്ക് അഞ്ചടി മുന്നേറി കിവി താരങ്ങള്‍- റാങ്കിങ് പുറത്ത്

ഐസിസിയുടെ പുതിയ റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും തിരിച്ചടി. ടി20, ഏകദിനം എന്നിവയില്‍ ഇരുവര്‍ക്കും ഓരോ റാങ്കുകള്‍ വീതം നഷ്മായി. കെഎല്‍ രാഹുലാണ് റാങ്കിങില്‍ നേട്ടമുണ്ടാക്കാനാവാതെ പോയ മറ്റൊരു താരം. ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങിലാണ് കോലിക്കും രാഹുലിനും ക്ഷീണമുണ്ടായതെങ്കില്‍ ബുംറയ്ക്കു തിരിച്ചടിയുണ്ടായത് ഏകദിന റാങ്കിങിലായിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിന്റെ രണ്ടു താരങ്ങള്‍ വന്‍ കുതിപ്പാണ് നടത്തിയത്. ബാറ്റിങില്‍ ഡെവണ്‍ കോണ്‍വേ, ബൗളിങില്‍ മാറ്റ് ഹെന്റി എന്നിവരായിരുന്നു മുന്നേറിയത്.

1

പുതിയ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഓരോ സ്ഥാനങ്ങള്‍ വീതം നഷ്ടമായ കോലിയും രാഹുലും അഞ്ചും ആറും സ്ഥാനങ്ങളിലെത്തിയത്. കോണ്‍വെയുടെ കുതിപ്പാണ് ഇരുവര്‍ക്കും ആഘാതമായത്. ഒറ്റയടിക്കു അഞ്ചു സ്ഥാനങ്ങള്‍ കയറി കോണ്‍വെ എട്ടാം റാങ്കില്‍ നിനനും നാലാം റാങ്കിലെത്തിയിരിക്കുകയാണ്. 784 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനുള്ളത്. ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിലെ മിന്നുന്ന പ്രകടനമാണ് കോണ്‍വെയുടെ കുതിപ്പിന് പിന്നില്‍. 52 ബോളില്‍ താരം പുറത്താവാതെ 92 റണ്‍സ് അടിച്ചെടുത്തിരുന്നു.

റാങ്കിങിലെ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ (892), ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് (830), പാകിസ്താന്റെ ബാബര്‍ ആസം (801) എന്നിവരാണ് ആദ്യ മൂന്നു റാങ്കുകളിലുള്ളത്. കോലി, രാഹുല്‍ എന്നിവര്‍ യഥാക്രം 762, 743 റേറ്റിങ് പോയിന്റോടെയാണ് അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത്. ആദ്യ പത്തില്‍ ഇന്ത്യയുടെ സാന്നിധ്യം കോലിയും രാഹുലും മാത്രമാണ്.

ഏകദിന ബൗളര്‍മാരുടെ റാങ്കിങിലാണ് ബുംറയ്ക്കു ഒരു സ്ഥാനം നഷ്ടമായത്. വിവാഹവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിനെതിരേ സമാപിച്ച കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ നിന്നും വിട്ടുനിന്നത് അദ്ദേഹത്തെ റാങ്കിങിനെ ബാധിക്കുകയും ചെയ്തു. നേരത്തേ മൂന്നാമതായിരുന്ന ബുംറ പുതിയ റാങ്കിങില്‍ 690 റേറ്റിങ് പോയിന്റുമായി നാലാംസ്ഥാന്നതാണ്.

2

ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോണ്‍വെയാണ് നേട്ടമുണ്ടാക്കിയതെങ്കില്‍ ബൗളിങില്‍ ന്യസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്റിയാണ് കുതിപ്പുണ്ടാക്കിയത്. അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അദ്ദേഹം മൂന്നാംറാങ്കിലേക്കുയര്‍ന്നു. ഒരു റേറ്റിങ് പോയിന്റിന്റെ വ്യത്യാസത്തില്‍ ഹെന്റി ബുംറയെ പിന്തള്ളുകയായിരുന്നു. ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട്, അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ആദ്യ രണ്ടു റാങ്കുകളില്‍ തുടരുകയാണ്. ബൗളര്‍മാരുടെ റാങ്കിങില്‍ ബുംറ മാത്രമേ ഇന്ത്യന്‍ താരങ്ങളില്‍ ആദ്യ പത്തിലുള്ളൂ.

Story first published: Wednesday, March 31, 2021, 14:53 [IST]
Other articles published on Mar 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+