For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജഡേജക്ക് ശേഷം അരങ്ങേറ്റം, എന്നാല്‍ ഇതിനോടകം വിരമിച്ചു! അഞ്ച് ഇന്ത്യക്കാരിതാ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജഡേജ

1

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ജഡേജ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചിരിക്കുകയാണ്. ഇടവേളയൊന്നും തന്റെ മികവിനെ ബാധിക്കില്ലെന്ന് തെളിയിച്ച് ഓസീസിന്റെ അന്തകനായി ജഡേജ മാറുകയായിരുന്നു.

പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ് ജഡേജ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജഡേജ. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കഴിവുള്ള ജഡേജ ഓസീസിനെതിരേ ഇന്ത്യയുടെ തുറുപ്പുചീട്ടാണെന്ന് പറയാം.

അവസാന ടി20 ലോകകപ്പ് ഉള്‍പ്പെടെ പരിക്കിനെത്തുടര്‍ന്ന് പല പ്രധാന ടൂര്‍ണമെന്റുകളും ജഡേജക്ക് നഷ്ടമായിരുന്നു. ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ജഡേജക്ക് സാധിച്ചിരിക്കുകയാണ്.

ജഡേജക്ക് ശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ അരങ്ങേറ്റം കുറിക്കുകയും എന്നാല്‍ ഇതിനോടകം വിരമിക്കുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇതിലെ പ്രമുഖരായ ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

അഭിഷേക് നായര്‍

അഭിഷേക് നായര്‍

2009ലാണ് രവീന്ദ്ര ജഡേജയുടെ ഏകദിന അരങ്ങേറ്റം. ഇതേ വര്‍ഷമായിരുന്നു അഭിഷേക് ശര്‍മയും ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയത്. എന്നാല്‍ മൂന്ന് ഏകദിനം മാത്രം കളിച്ച് താരത്തിന്റെ കരിയറിന്റെ വെടി തീര്‍ന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് അഭിഷേക് ഇടം പിടിച്ചത്.

ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ പേരില്‍ ഭേദപ്പെട്ട ആഭ്യന്തര റെക്കോഡുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച അഭിഷേക് ഇതിനോടകം പരിശീലകനെന്ന റോളില്‍ തിളങ്ങുന്നുണ്ട്. കെകെആറിനൊപ്പമാണ് അഭിഷേകുള്ളത്.

Also Read: IND vs AUS: ലബ്യുഷെയ്‌നെയും സ്മിത്തിനെയും എങ്ങനെ കുടുക്കി? തന്ത്രം വെളിപ്പെടുത്ത് ജഡേജ

മുരളി വിജയ്

മുരളി വിജയ്

ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് മുരളി വിജയ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങാന്‍ സാധിച്ചിട്ടുള്ള താരമാണ് വിജയ്. ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡ് വിജയിക്കുണ്ട്. എന്നാല്‍ നീണ്ട കരിയര്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു.

നിലവില്‍ ലഭിച്ച കരിയറിലും മികച്ചത് അദ്ദേഹം അര്‍ഹിച്ചിരുന്നെങ്കിലും മോശം ഫോം തിരിച്ചടിയായി മാറുകയായിരുന്നു. കഴിഞ്ഞിടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 17 ഏകദിനം മാത്രമാണ് മുരളി കളിച്ചത്.

അശോക് ഡിന്‍ഡ

അശോക് ഡിന്‍ഡ

ഇന്ത്യയുടെ പേസര്‍മാരിലൊരാളായ അശോക് ഡിന്‍ഡയും ജഡേജക്ക് ശേഷം ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയ താരമാണ്. വലം കൈയന്‍ പേസറുടെ ആഭ്യന്തര ക്രിക്കറ്റിലെ റെക്കോഡ് വളരെ മികച്ചതാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം തല്ലുകൊള്ളി ബൗളറായി ഡിന്‍ഡ മാറുകയായിരുന്നു.

13 ഏകദിനം മാത്രമാണ് ഡിന്‍ഡ കളിച്ചത്. തല്ലുകൊള്ളി ബൗളറായതിനാല്‍ ഡിന്‍ഡ അക്കാദമിയെന്ന പേരില്‍ ഡിന്‍ഡയെ ആരാധകര്‍ പരിഹസിച്ചിരുന്നു. നിരവധി ട്രോളുകള്‍ക്ക് ഇരയായിട്ടുള്ള താരമാണ് ഡിന്‍ഡ. വിരമിച്ച ശേഷം ഡിന്‍ഡ രാഷ്ട്രീയത്തില്‍ സജീവമാണ്.

വിനയ് കുമാര്‍

വിനയ് കുമാര്‍

ഇന്ത്യന്‍ പേസര്‍ വിനയ് കുമാറും രവീന്ദ്ര ജഡേജക്ക് ശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ അരങ്ങേറ്റം നടത്തിയ താരമാണ്. 2010-2013വരെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് പരിഗണിച്ചിരുന്ന താരം 31 ഏകദിനത്തിലാണ് ആകെ കളിച്ചത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഗംഭീര റെക്കോഡ് സൃഷ്ടിക്കാന്‍ വിനയ് കുമാറിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല. വിരമിച്ച ശേഷം പരിശീലക റോളില്‍ അദ്ദേഹം തിളങ്ങുന്നുണ്ട്. മുംബൈ എമിറേറ്റ്‌സിന്റെ ബൗളിങ് പരിശീലകനാണ് ഇപ്പോള്‍ വിനയ് കുമാര്‍.

Also Read: IND vs AUS: ആദ്യ ദിനം റെക്കോഡുകളുടെ പെരുമഴ! അഞ്ച് വമ്പന്‍ നേട്ടങ്ങള്‍- അറിയാം

നമാന്‍ ഓജ

നമാന്‍ ഓജ

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന നമാന്‍ ഓജയും ജഡേജക്ക് ശേഷം ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചവനാണ്. ഇന്ത്യക്കായി 1 ഏകദിനം മാത്രമാണ് താരം കളിച്ചത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടിയിരുന്ന ഓജക്ക് ദേശീയ ടീമില്‍ കാര്യമായ അവസരം ലഭിച്ചിരുന്നില്ല.

വിരമിച്ച ശേഷം പരിശീലക റോളിലേക്കൊന്നും ഓജ എത്തിയിട്ടില്ല. ഭാവിയില്‍ ഇത് പ്രതീക്ഷിക്കാം. സ്റ്റുവര്‍ട്ട് ബിന്നി, പങ്കജ് സിങ്, രാഹുല്‍ ശര്‍മ, സന്ദീപ് ത്യാഗി, അഭിമന്യു മിഥുന്‍ എന്നിവരെല്ലാം ജഡേജക്ക് ശേഷം ഏകദിന അരങ്ങേറ്റം കുറിക്കുകയും ഇതിനോടകം വിരമിക്കുകയും ചെയ്തവരാണ്.

Story first published: Friday, February 10, 2023, 9:54 [IST]
Other articles published on Feb 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+