ഉന്മുത് ചന്ദ് മുതല്‍ ഷഫാലി വരെ, അപൂര്‍വ്വ രീതി തുടര്‍ന്ന് ഡല്‍ഹി! പക്ഷെ കോലിയെ കിട്ടിയില്ല

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലം പൂര്‍ത്തിയായിരിക്കുമ്പോള്‍. ആദ്യ വരവില്‍ത്തന്നെ പ്രതിഫല കണക്കുകള്‍ക്കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് വനിതാ പ്രീമിയര്‍ ലീഗ്. ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ലേലത്തില്‍ ഏറ്റവും പ്രതിഫലം നേടിയ താരമായത്.
3.4 കോടിക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഒട്ടുമിക്ക പ്രമുഖ താരങ്ങള്‍ക്കും മികച്ച പ്രതിഫലം തന്നെ ലേലത്തില്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച താരങ്ങളുടെ നിരയെന്ന് നിലവില്‍ ആര്‍സിബിയെയാണ് പറയാനാവുക.
മുംബൈയും ഗുജറാത്തും ഡല്‍ഹിയും യുപിയുമെല്ലാം ശക്തമായ താരനിരയെ ഒപ്പം കൂട്ടിയിട്ടുണ്ട്. ആദ്യ വനിതാ പ്രീമിയര്‍ ലീഗ് ലേലം ഇതിനോടകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. എന്നാല്‍ ഇതിനിടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ലേലത്തിലെ ഒരു രീതി ഇപ്പോള്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ നായകന്മാരെ ടീമിലെത്തിക്കുന്ന രീതികൊണ്ടാണ് ഡല്‍ഹി ശ്രദ്ധ നേടുന്നത്. ഡല്‍ഹിയുടെ അപൂര്‍വ്വ രീതിയില്‍ വിരാട് കോലിയെ മാത്രം കിട്ടിയില്ലെന്ന് പറയാം. മറ്റുള്ള അണ്ടര്‍ 19 ജേതാക്കളായ ഇന്ത്യന്‍ നായകന്മാരെ ഡല്‍ഹി ഒപ്പം കൂട്ടിയിട്ടുണ്ട്.

കോലിയെ സ്വന്തമാക്കാന്‍ ഡല്‍ഹിക്കായില്ല
2008ലാണ് ഐപിഎല്ലിന്റെ വരവ്. പ്രഥമ ലേലത്തിന് മുമ്പ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് വിജയിച്ചിരുന്നു. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു അന്ന് ഇന്ത്യ കിരീടം നേടിയത്. എന്നാല്‍ ലേലത്തില്‍ ഡല്‍ഹി കോലിയില്‍ വലിയ താല്‍പര്യം കാട്ടിയില്ല.
പിന്നീട് കോലിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. അന്ന് മുതല്‍ ഇന്ന് വരെ ആര്‍സിബിക്കൊപ്പം കോലിയുണ്ട്. ഇതുവരെ കപ്പിലേക്കെത്താന്‍ ആര്‍സിബിക്കായില്ല. എന്നാല്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ കോലിയാണ് തലപ്പത്ത്.
കോലിയെ അന്ന് സ്വന്തമാക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് പിന്നീടുള്ള അണ്ടര്‍ 19 ജേതാക്കളായ ഇന്ത്യന്‍ ക്യാപ്റ്റന്മാരെ ഡല്‍ഹി ഒപ്പം കൂട്ടുന്നതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.
Also Read: സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

ഉന്മുക്ത് ചന്ദ്
2012ല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച താരമാണ് ഉന്മുക്ത് ചന്ദ്. അടുത്ത വിരാട് കോലിയെന്ന് വാഴ്ത്തപ്പെട്ട താരത്തെ ഡല്‍ഹി ഒപ്പം കൂട്ടിയെങ്കിലും അധികം അവസരം ലഭിച്ചില്ല. കിട്ടിയ അവസരങ്ങളെ മുതലാക്കാനും താരത്തിനായില്ല. വലിയ കരിയര്‍ പ്രതീക്ഷിച്ച താരമായിരുന്നു ഉന്മുക്ത്. എന്നാല്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.
ഐപിഎല്ലില്‍ പോലും അവസരം ലഭിക്കാതെ വന്നതോടെ ഇന്ത്യന്‍ ടീമില്‍ വിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇപ്പോള്‍ അമേരിക്കയ്ക്കായി കളിക്കുകയാണ് അദ്ദേഹം. ഡല്‍ഹിയെ സംബന്ധിച്ച് ഉന്മുക്തിനെ വാങ്ങിയത് നഷ്ട കച്ചവടമായിരുന്നു.

പൃഥ്വി ഷാ
2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച നായകനാണ് പൃഥ്വി ഷാ. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന താരത്തെയും ഡല്‍ഹി വിട്ടുകളഞ്ഞില്ല. പൃഥ്വിയെ ഒപ്പം കൂട്ടിയത് ഡല്‍ഹിക്ക് നഷ്ടമായില്ലെന്ന് പറയാം. ഇപ്പോഴും ഡല്‍ഹിക്കായി ഓപ്പണിങ്ങില്‍ പൃഥ്വി തിളങ്ങുന്നു.
തുടക്കം മുതല്‍ ആക്രമിക്കുന്ന പൃഥ്വി ഇതിനോടകം ഇന്ത്യന്‍ ടീമിലും കളിച്ചു. എന്നാല്‍ സ്ഥിരം സാന്നിധ്യമാവാന്‍ പൃഥ്വിക്കായിട്ടില്ല. ടി20യില്‍ വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് പൃഥ്വി ഷാ. അധികെ വൈകാതെ ഇന്ത്യന്‍ ടീമിലും പൃഥ്വി സജീവമാവും.

യാഷ് ധുല്‍
2022ല്‍ അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യ നേടിയത് യാഷ് ധുല്ലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. ബാറ്റ്‌സ്മാനായ ധുല്ലിനെയും ഡല്‍ഹി വിട്ടില്ല. ലേലത്തില്‍ താരത്തെയും ഡല്‍ഹി ഓപ്പം കൂട്ടി. കളിക്കാന്‍ അവസരം നല്‍കിയിട്ടില്ലെങ്കിലും ഡല്‍ഹിക്കൊപ്പം ഇപ്പോഴും ധുല്ലുണ്ട്.
അധികം വൈകാതെ ഡല്‍ഹിക്കൊപ്പം ധുല്ലിന് അവസരം ലഭിച്ചേക്കും. ഇന്ത്യന്‍ ടീമിലേക്കും ഭാവിയില്‍ വളര്‍ന്നുവരാന്‍ ധുല്ലിന് സാധിക്കുമെന്ന് കരുതാം.
Also Read: WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

ഷഫാലി വര്‍മയേയും സ്വന്തമാക്കി
പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഷഫാലി വര്‍മയെയും ഡല്‍ഹി സ്വന്തമാക്കിയതോടെയാണ് ഡല്‍ഹി തുടരുന്ന ഈ അപൂര്‍വ്വ രീതി ശ്രദ്ധ പിടിച്ചുപറ്റിയത്. ഇക്കഴിഞ്ഞ വനിതാ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ ക്യാപ്റ്റന്‍ ഷഫാലി വര്‍മക്ക് സാധിച്ചിരുന്നു.
ഇതിന് ശേഷം നടന്ന ലേലത്തില്‍ രണ്ട് കോടിക്കാണ് ഡല്‍ഹി ഷഫാലിയെ ടീമിലെത്തിച്ചത്. വെടിക്കെട്ട് ഓപ്പണര്‍ ഇത്തവണ റെക്കോഡ് പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications