Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് നാണം കെട്ടു! ഷഫാലിയും ചുണക്കുട്ടികളും ഇനി ലോക ചാംപ്യന്‍മാര്‍

india

പോഷെക്ക്‌സ്ട്രൂം (സൗത്താഫ്രിക്ക): ഇന്ത്യന്‍ ക്രിക്കറ്റിലേക്കു വീണ്ടുമൊരു ലോക കിരീടം. ഇത്തവണ പെണ്‍പടയാണ് ഇന്ത്യക്കു വിശ്വകിരീടം സമ്മാനിച്ചിരിക്കുന്നത്. സൗത്താഫ്രിക്കയില്‍ നടന്ന ഐസിസിയുടെ പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായിരിക്കുകയാണ്. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കിയാണ് വെടിക്കെട്ട് ഓപ്പണര്‍ ഷഫാലി വര്‍മ നയിച്ച ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

ടി20 ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളയുകയായിരുന്നു. ഏഴു വിക്കറ്റിന്റെ മിന്നുന്ന വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ബൗളര്‍മാരുടെ മാജിക്കല്‍ പ്രകടനമാണ് ഇന്ത്യക്കു അനായാസ വിജയം സമ്മാനിച്ചത്.

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു

ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷഫാലി വര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷഫാലിയുടെ തീരുമാനം ശരിവച്ചു കൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിനു മേല്‍ കത്തിക്കയറി. ക്രീസില്‍ അവരെ നിലയുറപ്പിക്കാന്‍ പോലും ഇന്ത്യ അനുവദിച്ചില്ല.

നാലാമത്തെ ബോളില്‍ തന്നെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ട ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു.
ഇതോടെ അഞ്ചിനു 39ലേക്കും ഏട്ടിനു 53ലേക്കും ഇംഗ്ലണ്ട് കൂപ്പുകുത്തുകയും ചെയ്തു.

ഒടുവില്‍ 17.1 ഓവറില്‍ 68 റണ്‍സിന് അവര്‍ കൂടാരത്തില്‍ തിരിച്ചെത്തി. റയാനെ മക്‌ഡൊണാള്‍ഡ് ഗെയാണ് (19) ടോപ്‌സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി ടിറ്റാസ് സധു, അര്‍ച്ചന ദേവി, പര്‍ഷാവി ചോപ്ര എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

Also Read: ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും

അനായാസം ജയിച്ച് ഇന്ത്യ

അനായാസം ജയിച്ച് ഇന്ത്യ

69 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്കു ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളിയുയര്‍ത്തിയില്ല. ആറോവറുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയം കുറിക്കുകയായിരുന്നു.

സൗമ്യ തിവാരി 24 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ജി തൃഷ 24 റണ്‍സെടുത്ത് മടങ്ങി. ക്യാപ്റ്റന്‍ ഷഫാലി വര്‍മ 11 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 15 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ശ്വേത ഷെരാവത്താണ് (5) പുറത്തായ മറ്റൊരു താരം.

Also Read: IPL 2023: ഈ സീസണോടെ തലവര മാറും, റോയല്‍സിന്‍റെ ഹീറോയാവും- ഇതാ 3 പേര്‍

ഇന്ത്യന്‍ കുതിപ്പ്

ഇന്ത്യന്‍ കുതിപ്പ്

16 ടീമുകള്‍ മാറ്റുരച്ച അണ്ടര്‍ 19 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരുന്നത്. ആതിഥേയരായ സൗത്താഫ്രിക്കയായിരുന്നു ഈ ഗ്രൂപ്പില്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തിയ എതിരാളികള്‍.

യുഎഇയും സ്‌കോട്ട്‌ലാന്‍ഡുമായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകള്‍. മൂന്നു മല്‍സരങ്ങളിലും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യ സെമി ഫൈനലിലേക്കു കുതിക്കുകയായിരുന്നു.

സെമിയില്‍ ന്യൂസിലാന്‍ഡായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ബൗളര്‍മാര്‍ കസറിയ സെമിയില്‍ കിവികളെ എട്ടു വിക്കറ്റിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു. മറ്റൊരു സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ത്രില്ലറില്‍ മൂന്നു റണ്‍സിനു മറികടന്നായിരുന്നു ഇംഗ്ലണ്ട് ഫൈനലില്‍ കടന്നത്.

ആദ്യം ബാറ്റ് ചെയ്ത ശേഷം 99 റണ്‍സ് മാത്രമേ നേടിയുള്ളൂവെങ്കിലും അതു പ്രതിരോധിച്ച് ഇംഗ്ലണ്ട് നാടകീയമായി ഫൈനലില്‍ ഇടം നേടുകയായിരുന്നു.

Story first published: Sunday, January 29, 2023, 20:16 [IST]
Other articles published on Jan 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+