Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യ ജയിച്ചത് 'വിരട്ടി', പിച്ചിലെ ഈര്‍പ്പം മാറാതെ കളി നടത്തി!, വിമര്‍ശനം

1

അഡലെയ്ഡ്: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ സൂപ്പര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയോടടുത്തിരിക്കുകയാണ്. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 16 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടാനായത്. മഴ വില്ലനായ മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 20 16 ഓവറില്‍ 151 എന്ന നിലയിലേക്ക് പുനര്‍നിശ്ചയിച്ചിരുന്നു.

ബംഗ്ലാദേശ് ബാറ്റ് ചെയ്ത ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോഴാണ് മഴ വില്ലനായി എത്തിയത്. അപ്പോള്‍ കളി റദ്ദാക്കേണ്ടി വന്നിരുന്നെങ്കില്‍ മഴ നിയമപ്രകാരം 17 റണ്‍സിന്റെ ജയം ബംഗ്ലാദേശ് നേടുമായിരുന്നു. എന്നാല്‍ മഴ തോര്‍ന്നതോടെ മത്സരം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും ഇന്ത്യ വിജയിക്കുകയുമായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ ജയത്തിന് പിന്നാലെ ഐസിസിക്കും അംപയര്‍മാര്‍ക്കും ഇന്ത്യന്‍ ടീമിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ബംഗ്ലാദേശ് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഈര്‍പ്പം മാറാതെ മത്സരം നടത്തി

ഈര്‍പ്പം മാറാതെ മത്സരം നടത്തി

ഇന്ത്യയുടെ മത്സരത്തില്‍ മഴ വില്ലനായിട്ടും അധികം വൈകാതെ മത്സരം നടന്നു. പിച്ചിലെ ഈര്‍പ്പം പൂര്‍ണ്ണമായും മാറാതെയാണ് മത്സരം നടത്തിയതെന്നാണ് ബംഗ്ലാദേശ് ആരാധകര്‍ ആരോപിക്കുന്നത്. പിച്ചില്‍ നല്ല ഈര്‍പ്പമുണ്ടായിട്ടും ഇന്ത്യയുടെ നിര്‍ബന്ധംകൊണ്ടും അംപയര്‍മാരുടെ പിന്തുണ ലഭിക്കാതെ പോയതുകൊണ്ടുമാണ് മത്സരം തുടര്‍ന്നതെന്നും ബംഗ്ലാദേശ് ജയിക്കേണ്ട കളി തോല്‍പ്പിച്ചത് അംപയര്‍മാരുടെയും ഇന്ത്യന്‍ ടീമിന്റെയും ഒത്തുകളിയാണെന്നുമാണ് ബംഗ്ലാ ആരാധകര്‍ പറയുന്നത്.

Also Read : വെടിക്കെട്ട് സെഞ്ച്വറിയുമായി ഗില്‍, രാഹുലിന്റെ കസേര തെറിക്കും, പൃഥ്വിക്കും പ്രതീക്ഷ വേണ്ട!

ഏഴ് ഓവറില്‍ത്തന്നെ മത്സരം നിര്‍ത്തേണ്ടിയിരുന്നു

ഏഴ് ഓവറില്‍ത്തന്നെ മത്സരം നിര്‍ത്തേണ്ടിയിരുന്നു

ഏഴ് ഓവര്‍ ബംഗ്ലാദേശ് ബാറ്റ് ചെയ്തപ്പോഴേക്കും ശക്തമായ മഴയാണ് പെയ്തത്. ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ ഈര്‍പ്പത്തിന്റ പ്രശ്‌നം ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും അംപയര്‍മാര്‍ പരിഗണിച്ചില്ലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. പണക്കൊഴുപ്പിന്റെ പുറത്താണ് മത്സരം ജയിച്ചതെന്നും ഇന്ത്യ തോല്‍ക്കേണ്ട മത്സരമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. കനത്ത മഴ തുടര്‍ന്നിട്ടും മത്സരം നടത്താന്‍ തീരുമാനിച്ചത് ഏകപക്ഷീയമായി പോയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അംപയറെയാണ് കളിയിലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കേണ്ടതെന്നും ആരാധകര്‍ പറയുന്നു.

നിരാശ വ്യക്തമാക്കി ഷക്കീബ്

നിരാശ വ്യക്തമാക്കി ഷക്കീബ്

ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ പരസ്യമായിത്തന്നെ തന്റെ നിരാശ പങ്കുവെച്ചിട്ടുണ്ട്. മഴയെത്തുടര്‍ന്ന് ഈര്‍പ്പം പൂര്‍ണ്ണമായും വലിയുന്നതിന് മുമ്പ് തന്നെ മത്സരം നടത്താന്‍ അംപയര്‍ ആവിശ്യപ്പെട്ടപ്പോള്‍ ഷക്കീബ് വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ അംപയര്‍ ഇതൊന്നും പരിഗണിച്ചെന്ന തരത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. കളിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. രണ്ട് ക്യാപ്റ്റന്‍ന്മാരെയും വിളിച്ചുവരുത്തി വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചത് പറയുകയും നിയമങ്ങള്‍ പറയുകയുമാണ് ചെയ്തത്. തന്റെ വാദങ്ങള്‍ അംഗീകരിച്ചില്ലെന്നും ഷക്കീബ് മത്സരശേഷം വാര്‍ത്താ സമ്മേളനത്തിലൂടെ പ്രതികരിച്ചു.

Also Read : T20 World Cup 2022: ത്രില്ലറില്‍ കടുവകള്‍ വീണു, ഇന്ത്യക്ക് ആവേശ ജയം, സെമിക്കരികെ

എറിഞ്ഞുപിടിച്ച് ഇന്ത്യ

എറിഞ്ഞുപിടിച്ച് ഇന്ത്യ

ഒരു ഘട്ടത്തില്‍ കളി ഇന്ത്യ കൈവിട്ടതായിരുന്നു. ലിറ്റന്‍ ദാസിന്റെ (27 പന്തില്‍ 60) വെടിക്കെട്ട് ഫിഫ്റ്റിയുടെ കരുത്തില്‍ പവര്‍പ്ലേയില്‍ 60ലധികം റണ്‍സടിക്കാന്‍ ബംഗ്ലാദേശിനായി. എന്നാല്‍ മഴക്ക് ശേഷം കളി തുടങ്ങിയപ്പോള്‍ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന് വിക്കറ്റ് നഷ്ടമായി. സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെയെല്ലാം പെട്ടെന്ന് മടക്കാന്‍ ഇന്ത്യക്ക് സാധിച്ചു. അവസാന ഓവര്‍ എറിയാനെത്തിയ അര്‍ഷദീപ് സിങ്ങിന്റെ മികവ് കൂടിയായപ്പോള്‍ അഞ്ച് റണ്‍സിന്റെ ജയം ഇന്ത്യക്ക് സ്വന്തം. ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ഇന്ത്യ ജയിച്ചത്. സിംബാബ് വെയോട് പോയിന്റ് പങ്കിട്ടാല്‍ പോലും ഇന്ത്യക്ക് വിജയത്തിലേക്കെത്താനാവും.

Story first published: Thursday, November 3, 2022, 8:08 [IST]
Other articles published on Nov 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+