For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം എന്റെ രണ്ട് പിഴവ്: ഏറ്റുപറഞ്ഞ് ബക്ക്‌നര്‍

കിങ്‌സ്ടൗണ്‍: ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ടെസ്റ്റ് മത്സരമായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ 2008ല്‍ നടന്ന ടെസ്റ്റ്. ഹര്‍ഭജന്‍ സിങ്ങും ആന്‍ഡ്രൂ സൈമണ്‍സും തമ്മില്‍ ഉണ്ടായ 'മങ്കിഗെയ്റ്റ'് വിവാദമെല്ലാം സിഡ്‌നി ടെസ്റ്റിനിടയിലാണ് നടന്നത്. അന്നത്തെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ രണ്ട് തെറ്റായ തീരുമാനങ്ങളാണ് സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചതെന്ന് കുറ്റ സമ്മതം നടത്തി വെസ്റ്റ് ഇന്‍ഡീസ് അംപയര്‍ സ്റ്റീവ് ബക്‌നര്‍.

സിഡ്‌നി ടെസ്റ്റില്‍

സിഡ്‌നി ടെസ്റ്റില്‍ തന്റെ ദയയിലാണ് ഒരു ഓസ്‌ട്രേലിയന്‍ താരം സെഞ്ച്വറി നേടിയതും തന്റെ പിഴവിലാണ് ഒരു ഇന്ത്യന്‍ താരം പുറത്തായതെന്നുമാണ് ബക്‌നര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ തോല്‍വിയാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയി ഇന്ത്യക്ക് നഷ്ടപ്പെടുത്തിയത്. അന്നുതന്നെ അംപയറുടെ തെറ്റായ തീരുമാനത്തിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തെറ്റ് പറ്റിയതായി സമ്മതിച്ച് അംപയര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഐസിസി അംപയറായ സ്റ്റീവ് ബക്‌നര്‍ 128 ടെസ്റ്റും 181 ഏകദിനവും നിയന്ത്രിച്ചിട്ടുള്ള പ്രശസ്തനായ അംപയറാണ്.

എനിക്ക് രണ്ട് തെറ്റുപറ്റി

'അന്നത്തെ മത്സരത്തില്‍ എനിക്ക് രണ്ട് തെറ്റുപറ്റി, ഒന്നാമത്തെ ഇന്ത്യ മികച്ച രീതിയില്‍ പന്തെറിയവെ ഒരു ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന് തന്റെ തെറ്റിലൂടെ സെഞ്ച്വറി നേടാന്‍ സാധിച്ചുവെന്നതാണ്. രണ്ടാമത്തേത് മത്സരത്തിന്റെ അഞ്ചാം ദിനം സംഭവിച്ചതാണ്. ഇതാണ് ഇന്ത്യക്ക് നഷ്ടപ്പെടുത്താന്‍ കാരണം. മത്സരത്തില്‍ രണ്ട് പിഴവ് സംഭവിക്കുന്ന ആദ്യത്തെ അംപയറാണോ ഞാന്‍? ഇന്നും ആ രണ്ട് പിഴവുകള്‍ എന്നെ വേട്ടയാടുന്നു'-ബക്ക്‌നര്‍ പറഞ്ഞു.

'സച്ചിനെന്താണ് ചിന്തിച്ചതെന്ന് അറിയില്ല'; 1999ലെ ടെസ്റ്റ് മത്സരം ഓര്‍ത്തെടുത്ത് വഖാര്‍ യൂനിസ്

ഔട്ട്

കഴിഞ്ഞിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ ഇല്ലാത്ത ഔട്ട് വിളിച്ചിട്ടുണ്ടെന്നും ബക്ക്‌നര്‍ കുറ്റ സമ്മതം നടത്തിയിരുന്നു. എന്തായാലും ബക്ക്‌നറിന്റെ പുതിയ വെളിപ്പെടുത്തല്‍ ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. സിഡ്‌നി ടെസ്റ്റിലെ ബക്ക്‌നര്‍ പറഞ്ഞ ആദ്യ പിഴവ് ആന്‍ഡ്രൂ സൈമണ്‍സിന്റെ സെഞ്ച്വറിയാണ്.ഒന്നാം ദിനം സൈമണ്‍സ് വെറും 30 റണ്‍സില്‍ നില്‍ക്കെ ഇഷാന്ത് ശര്‍മയ അദ്ദേഹത്തെ ഔട്ടാക്കിയിരുന്നെങ്കിലും ബക്‌നര്‍ ഔട്ട് നല്‍കിയില്ല.

ഇന്ത്യയുടെ ഭാവി സ്പിന്നര്‍മാര്‍ ആരൊക്കെ? പട്ടികയിലുള്ള മുന്‍നിരക്കാര്‍ ഇവര്‍

ഓസ്‌ട്രേലിയ

ആറ് വിക്കറ്റിന് 135 എന്ന വന്‍ തകര്‍ച്ചയെ നേരിട്ടിരുന്ന ഓസ്‌ട്രേലിയയെ പിന്നീട് സൈമണ്‍സും ബ്രാഡ് ഹോഗും ചേര്‍ന്ന് മികച്ച സ്‌കോറിലേക്കെത്തിച്ചു. ലൈഫ് കിട്ടിയ സൈമണ്‍സ് 160 റണ്‍സുമായാണ് മടങ്ങിയത്. ഓസ്‌ട്രേലിയ 463 എന്ന മികച്ച സ്‌കോര്‍ നേടുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ സച്ചിനും ലക്ഷ്മണും സെഞ്ച്വറി നേടിയതോടെ ഓസീസ് മണ്ണില്‍ 69 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സും ഇന്ത്യ നേടി.

'പാകിസ്താനില്‍ നിന്ന് ആരാധകന്‍ കത്തെഴുതുമായിരുന്നു'; ക്രിക്കറ്റ് ഓര്‍മ പങ്കുവെച്ച് വിനോദ് കാംബ്ലി

ഇന്ത്യ

333 റണ്‍സ് വിജയലക്ഷ്ത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ ഗാംഗുലിയും ദ്രാവിഡും ചേര്‍ന്ന് പതിയെ മുന്നോട്ടുകൊണ്ടുപോകവെയാണ് ബക്‌നറിന്റെ രണ്ടാമത്തെ പിഴവ് സംഭവിക്കുന്നത്. സൈമണ്‍സിന്റെ ഓവറില്‍ 38 റണ്‍സെടുത്ത ദ്രാവിഡ് തെറ്റായ തീരുമാനത്തിലൂടെ പുറത്താവുകയായിരുന്നു. ഇന്ത്യയുടെ ബാറ്റിങ് വന്മതിലായ ദ്രാവിഡിന്റെ വിക്കറ്റ് മത്സരഫലത്തെ ആകെ മാറ്റിമറിച്ചു. ലീഡെടുത്തിട്ടും 122 റണ്‍സിന് ഇന്ത്യക്ക് സിഡ്‌നിയില്‍ കംഗാരുക്കളോട് മുട്ടുമടക്കേണ്ടി വന്നു.

Story first published: Sunday, July 19, 2020, 18:22 [IST]
Other articles published on Jul 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+