Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പാകിസ്താനില്‍ നിന്ന് ആരാധകന്‍ കത്തെഴുതുമായിരുന്നു'; ക്രിക്കറ്റ് ഓര്‍മ പങ്കുവെച്ച് വിനോദ് കാംബ്ലി

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസമായി മാറേണ്ട താരമായിരുന്നു വിനോദ് കാംബ്ലി. എന്നാല്‍ വിവാദത്തില്‍പ്പെട്ട് അദ്ദേഹത്തിന് തന്റെ കരിയറിനെ ഏറെ ദൂരത്തേക്ക് കൊണ്ടുപോകാനായില്ല. സ്‌കൂള്‍ ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം 664 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടുണ്ടാക്കിയ കാംബ്ലി 1991ലാണ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. ഇന്ത്യയുടെ പ്രതിഭാശാലിയായി ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്ന കാംബ്ലി തന്റെ ക്രിക്കറ്റ് ഓര്‍മകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

പാകിസ്താനിലെ തന്റെ ക്രിക്കറ്റ് ആരാധകനെക്കുറിച്ചുള്ള ഓര്‍മകളാണ് കാംബ്ലി പങ്കുവെച്ചത്. 'ഇന്ത്യയും പാകിസ്താനും തമ്മില്‍ കളത്തില്‍ പല്ലനും നഖവും ഉപയോഗിച്ച് വിജയത്തിനായി പോരാടുമെങ്കിലും താരങ്ങള്‍ തമ്മില്‍ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.പാകിസ്താനിലെ മിക്ക താരങ്ങളുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. പാകിസ്താനില്‍ പരമ്പരയ്ക്ക് പോകുമ്പോള്‍ വളരെ മനോഹരമായ പരിചരണമാണ് ലഭിക്കാറ്.പാകിസ്താനില്‍ എനിക്കൊരു ആരാധകനുണ്ട്. 1991ല്‍ ഞാന്‍ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത് മുതല്‍ അദ്ദേഹം എന്നെ പിന്തുടരുന്നുണ്ട്.

vinodkambli

കറാച്ചിക്കാരനാണ് അദ്ദേഹം. അന്നത്തെ സമയത്ത് ഫോണ്‍ വളരെ കുറവായതിനാല്‍ അദ്ദേഹം എനിക്ക് കത്തുകള്‍ എഴുതാറുണ്ടായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്തിയും എന്റെ പ്രകടനത്തെക്കുറിച്ചുമൊക്കെയാണ് കത്തില്‍ എഴുതിയിരുന്നത്. നിങ്ങള്‍ക്ക് ചിലപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചെന്ന് വരില്ല.മുന്‍ പാകിസ്താന്‍ നായകന്‍ റാഷിദ് ലത്തീഫായിരുന്നു ആരാധകന്റെ കത്തുകള്‍ എന്റെ കൈയില്‍ എത്തിച്ചിരുന്നത്. ആരാധകന്‍ തന്റെ റാഷിദിന്റെ അടുത്ത് എത്തിച്ചിരുന്നു.പരമ്പരയ്ക്കായി പാകിസ്താനിലെത്തുമ്പോള്‍ റാഷിദ് എനിക്കത് കൈമാറും.ഞാന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ മാത്രമല്ല. ഇപ്പോഴും ആ ആരാധകന്‍ അവിടെയിരുന്ന് എന്നെ പിന്തുടരുന്നുണ്ട്'-വിനോദ് കാംബ്ലി പറഞ്ഞു.

ഇന്ത്യക്കുവേണ്ടി 17 ടെസ്റ്റില്‍ നിന്ന് 54.20 ശരാശരിയില്‍ 1084 റണ്‍സും 104 ഏകദിനത്തില്‍ നിന്ന് 32.59 ശരാശരിയില്‍ 2477 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.129 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 59.67 ശരാശരിയില്‍ 9965 റണ്‍സും 221 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നായി 6476 റണ്‍സും വിനോദ് കാംബ്ലിയുടെ അക്കൗണ്ടിലുണ്ട്.1996ലെ ലോകകപ്പില്‍ ഒത്തുകളി നടന്നതായുള്ള ആരോപണം ഉന്നയിച്ച് കാംബ്ലി രംഗത്തെത്തിയിരുന്നു.2000ല്‍ അവസാന ഏകദിനം കളിച്ച കാംബ്ലി 2011ലാണ് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ജന്മദിനത്തില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യത്തെ ക്രിക്കറ്റ് താരമെന്ന ബഹുമതി കാംബ്ലിയുടെ പേരിലാണ്. 2019ലെ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്ന സമയത്ത് സ്വകാര്യ ചാനലില്‍ ക്രിക്കറ്റ് നിരീക്ഷകനായി കാംബ്ലി പ്രവര്‍ത്തിച്ചിരുന്നു.

Story first published: Sunday, July 19, 2020, 13:40 [IST]
Other articles published on Jul 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+