Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഭാവി സ്പിന്നര്‍മാര്‍ ആരൊക്കെ? പട്ടികയിലുള്ള മുന്‍നിരക്കാര്‍ ഇവര്‍

മുംബൈ: എക്കാലത്തും മികച്ച സ്പിന്നര്‍മാരെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. സൗരവ് ഗാംഗുലി നായകനായിരിക്കെ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങും സ്പിന്നര്‍മാരായി ഇന്ത്യക്കുവേണ്ടി അരങ്ങ് വാണപ്പോള്‍ എം എസ് ധോണിയുടെ കാലത്ത് രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഇടം പിടിച്ചു. വിരാട് കോലിയുടെ കാലമായപ്പോള്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമായി ഇന്ത്യയുടെ സ്പിന്‍ മാന്ത്രികര്‍. ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണ്ണായക പങ്കാണ് സ്പിന്‍ ബൗളര്‍മാര്‍ എന്നും വഹിച്ചിട്ടുള്ളത്. പ്രത്യേകിച്ച് ഇന്ത്യന്‍ മണ്ണില്‍ സ്പിന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താറുണ്ട്. നിലവില്‍ ഇന്ത്യയുടെ സ്പിന്‍നിര ശക്തമാണ്. എന്നാല്‍ ഭാവിയിലെ ഇന്ത്യയുടെ സ്പിന്‍നിരയിലേക്കെത്തുക ആരൊക്കെയാണ്. പ്രധാന സാധ്യത കല്‍പ്പിക്കുന്ന മൂന്ന് താരങ്ങള്‍ ഇവരാണ്.


രാഹുല്‍ ചഹാര്‍

രാഹുല്‍ ചഹാര്‍

രാജസ്ഥാന്‍ സ്വദേശിയായ രാഹുല്‍ ചഹാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി സ്പിന്നറായി വാഴ്ത്തപ്പെടുന്നവരിലെ പ്രധാനിയാണ്. ഇതിനോടകം ഐപിഎല്ലിലൂടെ മികവ് തെളിയിച്ച രാഹുല്‍ ലെഗ്‌ബ്രേക്ക് ഗൂഗ്ലിയിലൂടെയാണ് ബാറ്റ്‌സ്മാനെ വട്ടം കറക്കുന്നത്. ഇതിനോടകം ഇന്ത്യക്കുവേണ്ടി ടി20 അരങ്ങേറ്റം രാഹുല്‍ കുറിച്ചിട്ടുണ്ട്. 2019 ആഗസ്റ്റ് 6ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ കളിച്ച രാഹുല്‍ മത്സരത്തില്‍ മൂന്ന് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ അദ്ദേഹം 16 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 15 വിക്കറ്റാണ്. 17 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നായി 69 വിക്കറ്റും 39 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നായി 64 വിക്കറ്റും 35 ടി20 മത്സരങ്ങളില്‍ നിന്നായി 39 വിക്കറ്റും ചഹാറിന്റെ പേരിലുണ്ട്.

രവി ബിഷ്‌നോയി

രവി ബിഷ്‌നോയി

ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലൂടെ ഉയര്‍ന്നുവന്ന താരമാണ് രവി ബിഷ്‌നോയി. 19 വയസ് മാത്രം പ്രായമുള്ള രവി 17 വിക്കറ്റുമായി 2020ലെ അണ്ടര്‍ 19 ലോകകപ്പിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു. ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ രവിക്ക് സാധിച്ചു. അഫ്ഗിനാസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനെപ്പോലെ വേഗ ഗൂഗ്ലിയെറിയാന്‍ കെല്‍പ്പുള്ള താരമാണ് രവി. ഈ സീസണിലെ ഐപിഎല്‍ താരലേലത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് രവിയെ സ്വന്തമാക്കിയിരുന്നു. 6 ലിസ്റ്റ് എ മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റും 6 ടി20 മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റുമാണ് യുവതാരത്തിന്റെ പേരിലുള്ളത്.

3ടിസി സോളിഡാരിറ്റി കപ്പ്, വെടിക്കെട്ട് ബാറ്റിങ്ങുമായി ഡിവില്ലിയേഴ്‌സ്, സ്വര്‍ണ്ണം നേടി ഈഗിള്‍സ്

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

ഇതിനോടകം ഇന്ത്യയുടെ ടി20 ടീമിലെ സജീവ സാന്നിധ്യമായി മാറിയ വാഷിങ്ടണ്‍ സുന്ദര്‍ ഭാവിയിലെ ഇന്ത്യയുടെ സ്പിന്‍ നിരയില്‍ മുഖ്യ സ്ഥാനം വഹിച്ചേക്കും. രവീന്ദ്ര ജഡേജയെപ്പോലെ മത്സരം വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടറാണ് വാഷിങ്ടണ്‍. ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇതുവരെ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മികച്ച റെക്കോഡാണ് വാഷിങ്ടണിനുള്ളത്. ഇന്ത്യക്കുവേണ്ടി ഒരു ഏകദിനത്തില്‍ നിന്ന് 1 വിക്കറ്റും 23 ടി20യില്‍ നിന്ന് 19 വിക്കറ്റും 12 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 30 വിക്കറ്റും 39 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 24 വിക്കറ്റുമാണ് സുന്ദര്‍ നേടിയത്.

Story first published: Sunday, July 19, 2020, 10:12 [IST]
Other articles published on Jul 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+