For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സച്ചിനെന്താണ് ചിന്തിച്ചതെന്ന് അറിയില്ല'; 1999ലെ ടെസ്റ്റ് മത്സരം ഓര്‍ത്തെടുത്ത് വഖാര്‍ യൂനിസ്

കറാച്ചി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നത് ആരാധകരെ സംബന്ധിച്ച് കേവലം മത്സരം എന്നതിലുപരി വൈകാരികമായ ഒന്നാണ്. 1999 കാലഘട്ടത്തില്‍ ഇന്ത്യയിലും പാകിസ്താനും നിരവധി ഇതിഹാസ താരങ്ങള്‍ അണിനിരന്നിരുന്നു. അതിനാല്‍ത്തന്നെ അന്നത്തെ മത്സരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയും ലഭിച്ചിരുന്നു. ഇത്തരത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയ മികച്ച ടെസ്റ്റ് മത്സരമായിരുന്നു 1999ലെ ചെന്നൈ ടെസ്റ്റ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വറിയടിച്ചിട്ടും പാകിസ്താനോട് ഇന്ത്യ പൊരുതിവീണ ടെസ്റ്റിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസ് ഇതിഹാസം വഖാര്‍ യൂനിസ്. 'ഞങ്ങള്‍ ന്യൂബോള്‍ എടുത്തപ്പോള്‍ ആദ്യം നയന്‍ മോംഗിയ വായുവില്‍ പന്ത് ഉയര്‍ത്തി അടിച്ചു. അദ്ദേഹത്തിന് മത്സരം വേഗത്തില്‍ തീര്‍ക്കാന്‍ തിരക്കായിരുന്നുവെന്നാണ് ഞാന്‍ ചിന്തിച്ചത്, അല്ലെങ്കില്‍ എന്താണ് അദ്ദേഹം ചിന്തിച്ചതെന്ന് എനിക്കറിയില്ല.

കളി

കളി അവസാനിച്ചുവെന്നും അവര്‍ വിജയിച്ചുവെന്നുമാണ് അവന്‍ ചിന്തിച്ചത്. അതില്‍ അവര്‍ ആത്മസംതൃപ്തി കണ്ടെത്തുകയും ചെയ്തു, പ്രത്യേകിച്ച് നയന്‍ മോംഗിയ. നയന്‍ മോംഗിയ ഔട്ട് ആവുകയാണെങ്കില്‍ ഞങ്ങള്‍ വിജയത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരുവശത്ത് നില്‍ക്കുന്നിടത്തോളം ഞങ്ങള്‍ ജയിക്കാന്‍ പോകുന്നില്ലെന്ന് അറിയാമായിരുന്നു'-വഖാര്‍ പറഞ്ഞു.

ഗംഭീറിന്റെ ബാറ്റിങ് ഇഷ്ടം, എന്നാല്‍ വ്യക്തിയെന്ന നിലയില്‍ ചില പ്രശ്‌നമുണ്ട്: ഷാഹിദ് അഫ്രീദി

സച്ചിന്‍

എന്നാല്‍ പാകിസ്താന്‍ പോലും പ്രതീക്ഷിക്കാതെ വിജയലക്ഷ്യത്തിന് 17 റണ്‍സകലെ സച്ചിന്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. ഇത് മത്സരത്തില്‍ വഴിത്തിരിവാവുകയും പാകിസ്താന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. അത്തരമൊരു ഷോട്ട് കളിക്കുന്ന സമയത്ത് സച്ചിന്‍ എന്താണ് ചിന്തിച്ചതെന്നതിനെക്കുറിച്ച് സത്യസന്ധമായി പറഞ്ഞാല്‍ അറിയില്ല. ജയിക്കാന്‍ 17 റണ്‍സ് മാത്രം വേണ്ടപ്പോള്‍ അവരുടെ കൈയില്‍ നാല് വിക്കറ്റ് ഉണ്ടായിരുന്നു. സച്ചിന്‍ മനോഹരമായാണ് ബാറ്റുചെയ്തിരുന്നത്.

ദ്രാവിഡ് എനിക്കെതിരേ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി നേടി, മത്സര ശേഷം കാണാനും വന്നു: ടിനോ ബെസ്റ്റ്

ശ്രമം പിഴച്ചു

എന്നാല്‍ സക്ലെയ്്ന്‍ മുഷ്താഖിന്റെ ഓവറില്‍ സച്ചിന്റെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമം പിഴച്ചു. സച്ചിന്‍ പുറത്തായി. പിന്നീട് ഞങ്ങള്‍ക്ക് ആത്മവിശ്വാസം വന്നു. ഇന്ത്യയെക്കൊണ്ട് 16 റണ്‍സ് എടുപ്പിക്കില്ലെന്ന് ഉറപ്പിച്ചു. പിന്നീട് സക്ലെയ്ന്‍ എല്ലാവരെയും പുറത്താക്കി. അവസാന നാല് വിക്കറ്റ് 4-5 ഓവറിനിടയിലാണ് അവര്‍ക്ക് നഷ്ടപ്പെട്ടതെന്നാണ് ഓര്‍മ. ഞാന്‍ കണ്ടതും കളിച്ചതും സാക്ഷിയായതുമായ ഏറ്റവും മികച്ച ടെസ്റ്റ് മത്സരങ്ങളിലൊന്നായിരുന്നു ഇതെന്നും വഖാര്‍ യൂനിസ് പറഞ്ഞു.

ഇന്ത്യയുടെ ഭാവി സ്പിന്നര്‍മാര്‍ ആരൊക്കെ? പട്ടികയിലുള്ള മുന്‍നിരക്കാര്‍ ഇവര്‍

ഇന്ത്യ പാകിസ്താനോട് തോറ്റു

ചെന്നൈ ടെസ്റ്റില്‍ 12 റണ്‍സിനാണ് ഇന്ത്യ പാകിസ്താനോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 238 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ മറുപടിയില്‍ 254 റണ്‍സടിച്ച് ഒന്നാം ഇന്നിങ്‌സ് ലീഡും നേടി. രണ്ടാം ഇന്നിങ്‌സില്‍ 286 റണ്‍സെടുത്ത പാകിസ്താന്‍ ഇന്ത്യക്ക് മുന്നില്‍ 271 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ 258 റണ്‍സിന് ഇന്ത്യ പുറത്തായി. 136 റണ്‍സുമായി തിളങ്ങിയ സച്ചിന്‍ ഏഴാമതായാണ് പുറത്തായത്. ഇതോടെ മത്സരം ഇന്ത്യയുടെ കൈവിട്ടുപോയി. സക്ലെയ്ന്‍ മുഷ്താഖ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്രം മൂന്നും വഖാര്‍ രണ്ടും വിക്കറ്റ് സ്വന്തമാക്കി.

Story first published: Sunday, July 19, 2020, 13:10 [IST]
Other articles published on Jul 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+