
ഇന്‍സമാം ഉല്‍ ഹഖ്
ഈ പട്ടികയില്‍ എടുത്തു പറയേണ്ട താരങ്ങളിലൊരാള്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖാണ്. ഇന്‍സമാമിന്റെ ഫിറ്റ്‌നസ് പരിശോധിച്ചാല്‍ ക്രിക്കറ്റ് കളിക്കാന്‍ യോഗ്യനല്ലെന്ന് വിധിക്കേണ്ടി വരും. അമിതവണ്ണം അലട്ടിയിരുന്ന ഇന്‍സമാം കൂടുതല്‍ റണ്ണൗട്ടായ താരങ്ങളിലൊരാളാണ്.
ഇന്‍സമാമിന്റെ വണ്ണക്കൂടുതല്‍ എപ്പോഴും ചര്‍ച്ചാവിഷയമായിരുന്നെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് മികച്ച കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പാകിസ്താനുവേണ്ടി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെച്ച ഇന്‍സമാം നായകനെന്ന നിലയിലും ശ്രദ്ധേയ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.
120 ടെസ്റ്റില്‍ നിന്ന് 8830 റണ്‍സും 378 ഏകദിനത്തില്‍ നിന്നും 11739 റണ്‍സും നേടിയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചത്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്നു അദ്ദേഹം.
Also Read: ധോണിയുടെ ഗ്യാരേജിലെ സൂപ്പര്‍ കാറുകള്‍ ഇതാ, ബൈക്കുകളും നിരവധി- അറിയാം

ജാക്‌സ് കാലിസ്
ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരങ്ങളിലൊരാളാണ് പേസ് ഓള്‍റൗണ്ടറായ ജാക്‌സ് കാലിസ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും എല്ലാ സമയത്തും മികവ് കാട്ടാന്‍ കാലിസിനായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയിരുന്ന കാലിസും ഫിറ്റ്‌നസിലേക്ക് വരുമ്പോള്‍ അത്ര മികച്ചവനായിരുന്നു.
നല്ല ഉയരത്തിനൊപ്പം കുടവയറും കാലിസിനുണ്ടായിരുന്നു. വേഗത്തില്‍ ഓടാന്‍ അദ്ദേഹം പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ അതി ഗംഭീരമായാണ് കാലിസ് കരിയര്‍ അവസാനിപ്പിച്ചത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത് മികവ് കാട്ടാനും അദ്ദേഹത്തിനായിരുന്നു.
ടെസ്റ്റില്‍ 13289 റണ്‍സും ഏകദിനത്തില്‍ 11579 റണ്‍സും നേടാന്‍ അദ്ദേഹത്തിനായി. എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായാണ് കാലിസിനെ വിശേഷിപ്പിക്കപ്പെടുന്നത്.

ജെസി റൈഡര്‍
ന്യൂസീലന്‍ഡ് ടീമിനൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളിലൊരാളാണ് ജെസി റൈഡര്‍. നല്ല വണ്ണമുള്ള ശരീരമായിരുന്നു റൈഡറിന്റേത്. ഓടി റണ്‍സെടുക്കാന്‍ പ്രയാസപ്പെട്ടിരുന്ന താരം കൂടുതലും ബൗണ്ടറികളും സിക്‌സുകളുമാണ് പറത്തിയിരുന്നത്.
വലിയ കരിയര്‍ സൃഷ്ടിക്കാനായില്ലെങ്കിലും ആരാധക മനസില്‍ ഇടം പിടിക്കാന്‍ റൈഡറിന് സാധിച്ചിരുന്നു. പ്രകടനം മോശമായതുകൊണ്ടല്ല സ്വഭാവത്തിലെ പ്രശ്‌നങ്ങള്‍ക്കൊണ്ടാണ് റൈഡറിന് വലിയ കരിയര്‍ നേടാനാവാതെ പോയത്.
എന്നാല്‍ കളിച്ചിരുന്ന സമയത്ത് തന്റെ വെടിക്കെട്ട് ബാറ്റിങ് മികവ് കാഴ്ചവെക്കാന്‍ റൈഡറിനായി. 47 പന്തില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് റൈഡര്‍. 18 ടെസ്റ്റില്‍ നിന്ന് 1269 റണ്‍സും ഏകദിനത്തില്‍ 1362 റണ്‍സുമാണ് റൈഡര്‍ നേടിയത്.

റിഷഭ് പന്ത്
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. എംഎസ് ധോണിയുടെ അഭാവം നികത്തി ഇന്ത്യന്‍ ടീമിലേക്കെത്തിയ റിഷഭും മികച്ച ഫിറ്റ്‌നസുള്ള താരമല്ല. ഡൈവിങ് ക്യാച്ചും മറ്റ് അഭ്യാസങ്ങളുമെല്ലാം കാട്ടുമെങ്കിലും അദ്ദേഹം അമിത വണ്ണമുള്ള താരങ്ങളിലൊരാളാണ്.
എന്നാല്‍ തന്റെ വണ്ണക്കൂടുതലിനെ അതിജീവിക്കുന്ന പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്. ടെസ്റ്റില്‍ ഇതിനോടകം ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറാന്‍ റിഷഭിനായി. പ്രധാനമായും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെയാണ് റിഷഭ് ശ്രദ്ധേയതാരമായി വളര്‍ന്നത്.
നിലവില്‍ കാര്‍ അപകടത്തെത്തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. എന്നാല്‍ ഇതിനോടകം ഫിറ്റ്‌നസിന് വലിയ പ്രാധാന്യമില്ലെന്ന് തെളിയിക്കാന്‍ റിഷഭിന് സാധിച്ചിരിക്കുകയാണ്.
Also Read: ഹീറോയായി മുരളി, ഒപ്പം സഹീറും- ഓസീസിനെതിരായ ഈ ത്രില്ലിങ് ജയം ഓര്‍മയുണ്ടോ?

രോഹിത് ശര്‍മ
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവനാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ രോഹിത് വളരെ പിന്നിലാണെങ്കിലും തകര്‍പ്പന്‍ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള രോഹിത്തിന് വണ്ണം കൂടുതലാണ്.
ആരാധകരും പല തവണ രോഹിത്തിന്റെ ഫിറ്റ്‌നസിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഫിറ്റ്‌നസിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം പ്രകടനം കൊണ്ട് രോഹിത് മറുപടി നല്‍കിയിട്ടുമുണ്ട്. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിക്കുകയാണ് അദ്ദേഹം.


Click it and Unblock the Notifications












