For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2007ലെ കന്നി ടി20 ലോകകപ്പ് ടീമില്‍, ഇവര്‍ ഈ വര്‍ഷവുമുണ്ടാവും!- ഇന്ത്യയുടെ 2 പേര്‍

ഓസ്‌ട്രേലിയയിലാണ് ഇത്തവണത്തെ ടൂര്‍ണമെന്റ്

ഒരു ക്രിക്കറ്ററെ സംബന്ധിച്ച് 15 വര്‍ഷം ടി20 ഫോര്‍മാറ്റില്‍ കളിക്കുകയെന്നത് നിസാര കാര്യമല്ല. ടീമുകള്‍ യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ഫോര്‍മാറ്റ് കൂടിയാണിത്. അതുകൊണ്ടു തന്നെ ടി20യില്‍ ദീര്‍ഘകാലം പിടിച്ചുനില്‍ക്കണമെങ്കില്‍ അസാധാരണ മിടുക്ക് തന്നെ വേണം. ഈ കാരണത്താല്‍ തന്നെ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ടി20യില്‍ ഏറെക്കാലം ദേശീയ ടീമിനായി കളിക്കാനായിട്ടുള്ളൂ.

2007ലാണ് ഐസിസി പ്രഥമ ടി20 ലോകകപ്പ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. അതിനു ശേഷം ഇതുവരെ ഏഴു ടൂര്‍ണമെന്റുകള്‍ നടന്നുകഴിഞ്ഞു. എട്ടാമത്തെ എഡിഷനാണ് ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്നത്. പ്രഥമ ടി20 ലോകകപ്പില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച ചിലര്‍ ഈ വര്‍ഷത്തെ ചാംപ്യന്‍ഷിപ്പിലും കളിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. ഇവര്‍ ആരൊക്കെയാണന്നറിയാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ ഫുള്‍ ടൈം ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ 2007ലെ പ്രഥമ ടി20 ലോകകപ്പ് മുതല്‍ ഇതു വരെ എല്ലാ ടൂര്‍ണമെന്റുകളിലും കളിച്ച താരമാണ്. 2007ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ഹിറ്റ്മാനും അക്കൂട്ടത്തിലുണ്ടായിരുന്നു. ഫൈനലിലടക്കം ടൂര്‍ണമെന്റിലെ ചില മല്‍സരങ്ങളില്‍ മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹം കളിക്കുകയും ചെയ്തു.

2

നാലു മല്‍സരങ്ങളില്‍ നിന്നും 144 സ്‌ട്രൈക്ക് റേറ്റോടെ 88 റണ്‍സാണ് രോഹിത് അന്നു നേടിയത്.
ഇത്തവണ ആദ്യമായി അദ്ദേഹം ടീമിനെ ടി20 ലോകകപ്പില്‍ നയിക്കാന്‍ പോവുകയാണ്. 2021ല്‍ വിരാട് കോലിക്കു കീഴിലായിരുന്നു ഇന്ത്യ കളിച്ചത്. ഒരുപക്ഷെ രോഹിത്തിന്റെ അവസാനത്തെ ടി20 ലോകകപ്പ് കൂടിയായിരിക്കും ഇത്തവണത്തേത്. കാരണം അടുത്ത ടൂര്‍ണമെന്റ് 2024ലാണ്.

ജഡ്ഡുവിനെ അന്നു ഞാന്‍ ഇടിച്ചേനെ! യാത്രയ്ക്ക് ഒരിടത്തും ഒപ്പം കൂട്ടരുതെന്ന് രോഹിത്

ഷാക്വിബുല്‍ ഹസന്‍

ഷാക്വിബുല്‍ ഹസന്‍

ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ നായകുമായ ഷാക്വിബുല്‍ ഹസനും ഇതുവരെ നടന്ന എല്ലാ ടി20 ലോകകപ്പുകളിലും കളിച്ചിട്ടുള്ള താരമാണ്. അന്നു ബംഗ്ലാ ടീമിനായി അഞ്ചു മല്‍സരങ്ങളില്‍ നിന്നും 67 റണ്‍സെടുത്ത ഷാക്വിബ് ആറു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
ടി20 ലോകകപ്പില്‍ ഇതുവരെ 31 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും വീഴ്ത്തിയത് 41 വിക്കറ്റുകളാണ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെന്ന റെക്കോര്‍ഡും ഷാക്വിബിന്റെ പേരിലാണ്.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

അടുത്തിടെ ഇന്ത്യന്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. 2019നു ശേഷം ആദ്യമായിട്ടാണ് സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ പരമ്പരയില്‍ അദ്ദേഹം ടീമിലേക്കു വന്നത്. മികച്ച പ്രകടനം ഡികെ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ ടി20 ലോകകപ്പിലും അദ്ദേഹത്തിനു ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2007ലെ കന്നി ടി20 ലോകകപ്പില്‍ കാര്‍ത്തിക് ടീമനൊപ്പമുണ്ടായിരുന്നു. അന്നു നാലു ളികളില്‍ നിന്നും 127 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 28 റണ്‍സായിരുന്നു. അന്നത്തെ മോശം പ്രകനത്തിന് ഈ വര്‍ഷം പ്രായശ്ചിത്തം ചെയ്യാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

മുഷ്ഫിഖുര്‍ റഹീം

മുഷ്ഫിഖുര്‍ റഹീം

ബംഗ്ലാദേശ് വിക്കറ്റ് കീപ്പറും മുന്‍ മുന്‍ നായകുമായ മുഷ്ഫിഖുര്‍ റഹീം കന്നി ടി20 ലോകകപ്പില്‍ കളിച്ചിരുന്നു. ഇപ്പോഴം ടീമിന്റെ ഭാഗമായ അദ്ദേഹം ഈ വര്‍ഷവും ടീമിനായി ഇറങ്ങുമെന്നുറപ്പാണ്. 2007ലെ ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരേ നടത്തിയ മികച്ച പ്രകടനം മുഷ്ഫിഖുറിന് നാട്ടില്‍ ഏറെ ആരാധകരെയും ഉണ്ടാക്കിക്കൊടുത്തിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ചു മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്.
അതിനു ശേഷം ബംഗ്ലാ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം. ടി20 ഫോര്‍മാറ്റില്‍ ഇപ്പോള്‍ സ്ഥിരതയുള്ള പ്രകടനമല്ല നടത്തുന്നതെങ്കിലും അനുഭവസമ്പത്ത് കണക്കിലെടുത്ത് ഇത്തവണത്തെ ടൂര്‍ണമെന്റിലും മുഷ്ഫിഖുര്‍ ടീമിന്റെ ഭാഗമായിരിക്കും.

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

മഹമ്മുദുള്ള

മഹമ്മുദുള്ള

ബംഗ്ലാദേശിന്റെ തന്നെ മൂന്നാമത്തെ താരമാണ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മഹമ്മുദുള്ള. 2007ലെ കന്നി ടി20 ലോകകപ്പില്‍ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ താരത്തിനു കളിക്കാന്‍ അവസരം കിട്ടിയുള്ളൂ. ഇവയില്‍ നിന്നും 17 റണ്‍സെടുത്ത മഹമ്മുദുള്ള രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. മികച്ച അനുഭവസമ്പത്തും ഫിനിഷിങ് പാടവും ഉള്ളതിനാല്‍ തന്നെ ഈ വര്‍ഷത്തെ ലോകകപ്പിലും അദ്ദേഹം ബംഗ്ലാ നിരയിലുണ്ടാവും.

Story first published: Sunday, June 26, 2022, 13:01 [IST]
Other articles published on Jun 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+