ടെസ്റ്റിലെ ടോപ്പ് 5- ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍, അശ്വിന്‍ പുറത്ത്! തിരഞ്ഞെടുത്ത് മഞ്ജരേക്കര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ള ഏറ്റവും മികച്ച അഞ്ചു ബൗളര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ക്രിക്ക് ഇന്‍ഫോയുടെ ഒരു ഷോയിലായിരുന്നു മികച്ച അഞ്ചു പേരെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഫാസ്റ്റ് ബൗളര്‍മാരെ മാത്രമേ മഞ്ജരേക്കര്‍ ടോപ്പ് ഫൈവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്നും രണ്ടു ബൗളര്‍മാരാണ് മഞ്ജരേക്കറിന്റെ ഫേവറിറ്റില്‍ ഇടംനേടിയത്. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയയില്‍ നിന്നും രണ്ടു പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ശേഷിച്ച ഒരാള്‍ ഇംഗ്ലീഷ് ബൗളറാണ്.
ടെസ്റ്റിലെ മികച്ച അഞ്ചു ബൗളര്‍മാരില്‍ എന്തുകൊണ്ടാണ് താന്‍ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താതിരുന്നത് എന്നതിന്റെ കാരണവും മഞ്ജരേക്കര്‍ തുറന്നു പറഞ്ഞു. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍, മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര എന്നിവരും ടെസ്റ്റിലെ മികച്ച അഞ്ചു ബൗളര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.

മല്‍സരങ്ങള്‍ കുറവാണ്
ഫാസ്റ്റ് ബൗളര്‍മാരെ അപേക്ഷിച്ച് കുറച്ചു മല്‍സരങ്ങള്‍ കളിച്ചതിനാലാണ് സ്പിന്നര്‍മാരെ താന്‍ തഴഞ്ഞതെന്നു മഞ്ജരേക്കര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമെടുത്താല്‍ ആര്‍ അശ്വിന്‍ ഒരുപാട് വിക്കറ്റെടുത്തതായി കാണാം, പക്ഷെ വിദേശത്തു ഒമ്പത് ടെസ്റ്റുകള്‍ അദ്ദേഹത്തിനു നഷ്ടമായി.
വിദേശത്തെ റെക്കോര്‍ഡ് പരിഗണിച്ചാണ് ടോപ്പ് ഫൈവിനെ തിരഞ്ഞെടുത്തതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. രവീന്ദ്ര ജഡേജയ്ക്കു വിദേശത്തു 13 ടെസ്്റ്റുകള്‍ നഷ്ടമായതായും ഇതു കാരണമാണ് അദ്ദേഹത്തെയും ഒഴിവാക്കയിതെന്നും മഞ്ജരേക്കര്‍ വിശദീകരിച്ചു. എന്നാല്‍ ചാപ്പല്‍, ചോപ്ര എന്നിവരുടെ ടോപ്പ് ഫൈവ് ബൗളര്‍മാരില്‍ അശ്വിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഞ്ജരേക്കറുടെ ടോപ്പ് ഫൈവ്
ഇന്ത്യയില്‍ നിന്നും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെയാണ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയില്‍ നിന്നും പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡിനെയും അദ്ദേഹം ഉള്‍പ്പെടുത്തി. ശേഷിച്ച ഒരാള്‍ ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ്.
നാട്ടിലും വിദേശത്തും ഒരുപാട് മല്‍സരങ്ങള്‍ കളിക്കുകയും പെര്‍ഫോം ചെയ്തവരുമാണ് എന്റെ ടോപ്പ് ഫൈവിലുള്ളത്. കമ്മിന്‍സാണ് തലപ്പത്ത്. സ്ഥിരതയും ഫിറ്റ്‌സുമാണ് ഇതിനു കാരണം. വ്യത്യസ്ത സാഹചര്യങ്ങളിലും പേസര്‍ നന്നായി പെര്‍ഫോം ചെയ്തു. പരിക്കുകളില്ലാതെ തുടര്‍ച്ചയായി കളിക്കാന്‍ അദ്ദേഹത്തിനു സാധിച്ചതായും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.

ഒരേയൊരാള്‍ കമ്മിന്‍സ്
മഞ്ജരേക്കര്‍, ചാപ്പല്‍, ചോപ്ര തുടങ്ങി മൂന്നു പേരുടെയും ടോപ്പ് ഫൈ് ബൗളര്‍മാരില്‍ ഇടം പിടിച്ച ഒരേയൊരാള്‍ കമ്മിന്‍സാണ്. കമ്മിന്‍സിനെക്കുറിച്ച് മഞ്ജരേക്കറുടെ അഭിപ്രായത്തോടു രണ്ടു പേരും യോജിക്കുകയും ചെയ്തു.
ടെസ്റ്റിലെ നമ്പര്‍ വണ്‍ ബൗളര്‍ കമ്മിന്‍സാണെന്നും മൂന്നു പേരും ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയക്കു വേണ്ടി ടെസ്റ്റില്‍ 34 മല്‍സരങ്ങളില്‍ നിന്നായി 21.6 ശരാശരിയില്‍ 164 വിക്കറ്റുകള്‍ കമ്മിന്‍സ് വീഴ്ത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications